മലപ്പുറത്ത് തെങ്ങില്‍ നിന്നും വീണ് ആദിവാസി യുവാവ് മരിച്ചു
മലപ്പുറം: തെങ്ങില്‍ നിന്നും വീണ് ആദിവാസി യുവാവ് മരിച്ചു. നിലമ്പൂര്‍ ഏനാന്തി മാങ്കുത്ത് നല്ലംതണ്ണി കോളനിയിലെ തെങ്ങ്കയറ്റ തൊഴിലാളിയായ പന്തക്കോടന്‍ സുന്ദരന്‍(29) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ മൈലാടിയിലെ സ്വകാര്യ തോട്ടത്തില്‍ വെച്ചാണ് അപകടം നടന്നത്. ഉയരമുള്ള തെങ്ങില്‍ നിന്നും വീണ സുന്ദരനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിലമ്പൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് തെയ്യാറാക്കി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഭാര്യ: പരേതയായ ശ്രീദേവി. മകള്‍ പത്താം തരം വിദ്യാര്‍ഥി സുകന്യ. പിതാവ്: ചന്ദന്‍, മാതാവ്: മാതി.

കഴിഞ്ഞ മാസം നിലമ്പൂര്‍ മേഖലയില്‍നിന്നും മരത്തില്‍നിന്നും വീണ് മരിച്ച മറ്റൊരു ആദിവാസി യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാണിച്ചും കൊലപാതകമാണെന്ന സംശയമുണ്ടെന്ന് പറഞ്ഞും ബന്ധുക്കളുംചില സാമുഹ്യ പ്രവര്‍ത്തകരും രംഗത്തുവന്നിരുന്നു.












Click it and Unblock the Notifications