ഒന്നും ഞങ്ങളല്ല... എല്ലാം ആദിവാസികൾ.. അക്രമങ്ങളെ പാവങ്ങളുടെ തലയിലിട്ട് രാഹുൽ ഈശ്വർ?
നിലയ്ക്കൽ: ശബരിമലയിലെ ആക്രമണങ്ങൾ ആദിവാസികളുടെ തലയിലിടാനുള്ള നീക്കവുമായി സമരനായകന്മാർ. രാഹുൽ ഈശ്വർ അറസ്റ്റിന് മുന്നെ കൈരളി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇത്തരത്തിൽ പ്രസ്താവനയുമായി രംഗത്ത് വന്നത്. ദേശീയ ചാനലായ മിറര്‍ നൗവില്‍ നടന്ന ചര്‍ച്ചയില്‍ സംഘര്‍ഷത്തിന് പിന്നില്‍ പഠിപ്പില്ലാത്ത മലയര ആദിവാസികളാണെന്നാണ് അയ്യപ്പ ധര്‍മ്മ സേനാ നേതാവായ പ്രശാന്ത് ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചിരുന്നു.
ഈ പ്രസ്താവനയ്ക്കെതിരെ വൻ പ്രതിഷേധം വന്നതിന് തൊട്ടു പിന്നാലെയായരുന്നു രാഹുൽ ഈശ്വരും ആദിവാസികളായ അമ്മമാരാണ് ഇതൊക്കെ ചെയ്തതെന്ന പ്രസ്താവനയുമായി രംഗത്ത് വന്നത്. ഇന്നലെ ഞങ്ങളുടെ ആദിവാസി അമ്മമാരാണ് ചെയ്തത്. അവരൊന്നും ഒരു സംഘടനയോ പാര്‍ട്ടിയോ അല്ല. മനസിലെ അയ്യപ്പ വിശ്വാസംകാരണം ചെയ്യുന്നതാണ്... എന്നായിരുന്നു രാഹുൽ ഈശ്വറിന്റെ പ്രതികരണം.

പ്രക്ഷോഭം നടത്തുന്നവരില്‍ എന്നെപ്പോലെയും നിങ്ങളെപ്പോലെയും വിദ്യാസമ്പന്നരല്ലാത്ത മലയരയ ആദിവാസികളുണ്ട്. രക്ത തിളപ്പാണ് ഇവര്‍ക്ക്' എന്നാണ്പ്രശാന്ത് ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നത്. അതേസമയം ബിജെപി-വിഎച്ച്പി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി മലംപണ്ടാരം വിഭാഗം സംഘടനയുടെ സെക്രട്ടറി സതീഷ് രംഗത്തെത്തിയിരുന്നു. ആത്മഹത്യ ഭീഷണി മുഴക്കിയ ആദിവാസി വിഭാഗത്തില്‍പ്പെട്ട നിലയ്ക്കല്‍ സ്വദേശി രത്നമ്മയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇപ്പോള്‍ ശബരിമല സമരത്തില്‍ ആദിവാസികളെ സംഘപരിവാര്‍ കവചമാക്കുന്നുവെന്നതിന്റെ സൂചനകളാണ് സമരാനുകൂലികളായ നേതാക്കളുടെ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്. നിലക്കലിൽ അക്രമം അഴിച്ചവിട്ടവരിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർ ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയും ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും ആവർത്തിച്ച് വ്യക്തമാക്കുന്നുമുണ്ട്.
Recommended Video













Click it and Unblock the Notifications