എലിസബത്ത് രാജ്ഞിക്ക് ആദരം: രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം നാളെ
തിരുവനന്തപുരം: അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി നാളെ ( 11 സെപ്റ്റംബര്‍ ) രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയര്‍ത്തുന്ന സ്ഥലങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടും. നാളെ ഔദ്യോഗിക വിനോദ പരിപാടികളൊന്നും ഉണ്ടാകില്ല. ദേശീയ പതാക പതിവായി പാറിപ്പറക്കുന്നയിടങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് പൊതുഭരണ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി .
അതേസമയം, എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി 11 ന് ദുഖാചരണം നടത്തുന്നതിനും ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ടെങ്കിലും മുന്‍പ് ആരംഭിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായ ഓണാഘോഷ പരിപാടികള്‍ തുടരും. സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും 11 ന് ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കും .

ഇതിനിടെ, ദുഖാചരണം പ്രഖ്യാപിച്ചതോടെ അനിശ്ചിതത്വത്തിലാണ് തൃശൂരിലെ പുലികളി നാളെ തന്നെ നടത്താന്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ ഔദ്യോഗിക പങ്കാളിത്തം ഇല്ലാതെയാണ് പുലിക്കളി നടടത്തുക. പുലിക്കളിക്ക് ഒരു ദിവസം ബാക്കി നില്‍ക്കെയാണ് ദുഖാചരണ പ്രക്യാപനം വന്നത്. ഇത് ആശയക്കുഴപ്പത്തിലാക്കി.
അതേസമയം, നാളെ തന്നെ പുലിക്കളി നടത്തുകയാണെങ്കില്‍ ഔദ്യോഗിക പങ്കാളിത്തം ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ സംഘങ്ങളോട് തന്നെ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു. പുലിക്കളി നാളെ നടന്നില്ലെങ്കില്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുക. ഈ സാഹചര്യത്തിലാണ് പരിപാടി മാറ്റാതെ നാളെ തന്നെ നടത്താന്‍ തീരുമാനിച്ചത്.
തൃശൂര്‍ കോര്‍പ്പറേഷന്‍ പുലിക്കളി മഹോത്സവം 2022നോടനുബന്ധിച്ച് കാഴ്ചക്കാരില്‍ കൗതുകം നിറച്ച് ബാനര്‍ജി ക്ലബ്ബില്‍ ചമയപ്രദര്‍ശനം തുടരുകയാണ്. അതേസമയം, തൃശൂരിന്റെ തനത് കലാരൂപമായ പുലിക്കളിയുടെ സംരക്ഷണത്തിനായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാനുള്ള നടപടി സ്വീകരിക്കും. ജില്ലയുടെ കലാമുഖം എന്ന നിലയില്‍ പുലിക്കളിയെ അവതരിപ്പിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചിരുന്നു.
ഏഴ് പതിറ്റാണ്ട് കാലം സിംഹാസനത്തിലിരുന്ന രാജ്ഞി; ക്യൂന്‍ എലിസബത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം
.
കോവിഡ് മഹാമാരി കലാകാരന്‍മാര്‍ക്കിടയില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പുലിക്കളി സംഘങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ കണ്ടെത്തി പുതിയ തലമുറയെ ഈ കലാരൂപത്തിലേക്ക് ആകര്‍ഷിക്കുന്ന വിധത്തിലുള്ള പരിപാടികള്‍ തയ്യാറാക്കും. ഈ കലാരൂപത്തെ സംരക്ഷിക്കാന്‍ ഒരു സ്ഥിരം സംവിധാനം സജ്ജമാക്കുന്നതിനുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications