മറഡോണ അല്ല, ഇത് മഡോണയാണ്; നടിയുടെ സോഷ്യല്‍ മീഡിയ പേജില്‍ ആദരാഞ്ജലികളും ട്രോളുകളും
കൊച്ചി: ഫുട്ബോള്‍ ലോകം കണ്ട ഏറ്റവും വലിയ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങിയിരിക്കുകയാണ്. റൊസാരിയോ തെരുവ് അദ്ദേഹത്തിന്റെ വിയോഗത്തില്‍ പൊട്ടിക്കരയുകയാണ്. ഹൃദയാഘാത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ലോക ഫുട്‌ബോളിലെ തന്നെ എക്കാലത്തെയും മികച്ച കളിക്കാരാനായി വിശേഷിപ്പിക്കപ്പെടുന്ന മറഡോണയുടെ വിയോഗത്തില്‍ ഫുട്‌ബോള്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുകയാണ്. എന്നാല്‍ മറഡോണയുടെ മരണത്തിന് പിന്നാലെ മലയാളി നടി മഡോണ സെബാസ്റ്റിയന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആദരാഞ്ജലികളും ട്രോളുകളും നിറയുന്നു.
Recommended Video

ആദരാഞ്ജലികള്‍
മറോഡോണയുടെ മരണത്തിന് പിന്നാലെ ആരോ ഒരാള്‍ മഡോണയുടെ പേജില്‍ ആദരാഞ്ജലികള്‍ എന്ന് കമന്റ് ചെയ്തതിന്റെ ചുവടുപിടിച്ചാണ് ട്രോളുകള്‍ ഒരോന്നായി പുറത്തുവന്നത്. പിന്നാലെ തന്നെ മഡോണയുടെ ചിത്രങ്ങളടങ്ങിയ ട്രോളുകള്‍ വാട്‌സാപ്പ് സ്റ്റാറ്റസുകളില്‍ പ്രചരിക്കുന്നുണ്ട്.

ക്രൂരമായ തമാശ
അതേസമയം, ആളുകളുടെ ഈ ക്രൂരമായ തമാശയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്. വെറും ഒരു തമാശയെന്ന പേരില്‍ കാണിച്ചു കൂട്ടുന്ന ഇത്തരം വൃത്തികേടുകള്‍ തടയിടണമെന്ന ആവശ്യവും ശക്തമായി ഉയരുകയാണ്. അതേസമയം, ഒരു അഭിമുഖത്തില്‍ മഡോണ സെബാസ്റ്റിയന്‍ നടത്തിയ പരാമര്‍ശങ്ങളും ട്രോളുകളുടെ ഭാഗമാകുന്നുണ്ട്.

നീന്തല്‍ താരം
2018ല്‍ മാതൃഭൂമി കപ്പ ടിവിയില്‍ മഡോണ നല്‍കിയ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളും കമന്റായി പ്രത്യക്ഷപ്പെടുന്നുണ്ട്. നീന്തല്‍ താരം മഡോണ അല്ല ഫുട്‌ബോള്‍ താരാണ് മരിച്ചതെന്നായിരുന്നു ഒരു കമന്റ്. ഫുട്‌ബോള്‍ ഇതിഹാസം മരിച്ചപ്പോള്‍ നീന്തല്‍ ഇതിഹാസത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു എന്നായിരുന്നു മറ്റൊരു കമന്റ്.












Click it and Unblock the Notifications