പ്രതിഷേധം വെറുതെയായി; തൃശൂര്‍ കിരാലൂര്‍ സ്‌കൂള്‍ അടച്ചു പൂട്ടി
തൃശൂര്‍: കോഴിക്കോട് മലാപ്പറമ്പ് സ്‌കൂള്‍ അടച്ചു പൂട്ടുന്നതിനെതിരെ പ്രതിഷേധം നിലനില്‍ക്കെ തൃശൂരില്‍ മറ്റൊരു സ്‌കൂള്‍ അടച്ചുപൂട്ടി. തൃശൂര്‍ കുന്നംകുളം കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ സ്‌കൂളാണ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അടച്ചു പൂട്ടിയത്. സ്‌കൂള്‍ പൂട്ടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരും സ്‌കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകരും തടഞ്ഞ് വച്ചു. പ്രതിഷേധവുമായെത്തിയ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടികളുടെ കുറവും സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടി സ്‌കൂള്‍ മാനേജരാണ് സ്‌കൂള്‍ പൂട്ടുകയാണ് ഭേദമെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്.

ഇതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. സ്ഥലത്തെ സാധാരണക്കാരുടെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു കിരാലൂര്‍ സ്‌കൂള്‍. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് മാനേജര്‍ നേരത്തേ ഹൈക്കോടതിയില്‍ നിന്ന് സ്‌കൂള്‍ അടച്ചുപൂട്ടാനുളള ഉത്തരവ് നേടിയിരുന്നു. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അടച്ചു പൂട്ടല്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതിഷേധങ്ങളെ കണക്കിലെടുക്കാതെയാണ് സ്‌കൂള്‍ അടക്കാനുളള ഹൈക്കോടതി നോട്ടീസ് പതിച്ചിരുന്നത്.












Click it and Unblock the Notifications