മലാപ്പറമ്പിനു പിന്നാലെ അടച്ചു പൂട്ടല്‍ ഭീഷണിയില്‍ തൃശൂരിലെ സ്‌കൂളും
തൃശൂര്‍: കോഴിക്കോട് മലാപ്പറമ്പ് സ്‌കൂളിനെ പിന്തുര്‍ന്ന് തൃശൂരിലെ മറ്റൊരു സ്‌കൂളും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്.കുന്നംകുളം കിനാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍ പി സ്‌കൂളാണ് കുട്ടികളുടെ കുറവും സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടി അടച്ചുപൂട്ടാന്‍ പോകുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സ്‌കൂള്‍ പൂട്ടാതെ വേറെ വഴിയില്ലെന്ന് മാനേജര്‍ പറയുന്നത്.പക്ഷേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.
സ്ഥലത്തെ സാധാരണക്കാരുടെ കുട്ടികളുടെ ഏക ആശ്രയം ഈ സ്‌കൂളാണ്. സ്‌കൂള്‍ അടച്ചുപൂട്ടിയാല്‍ പ്രതിസന്ധിയിലാവുന്നത് കുട്ടികളാണ്. കുട്ടികളുടെ കുറവും സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാണിച്ച് മാനേജര്‍ നേരത്തേ ഹൈക്കോടതിയില്‍ നിന്ന് സ്‌കൂള്‍ അടച്ചുപൂട്ടാനുളള ഉത്തരവ് നേടിയിരുന്നു. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അടച്ചു പൂട്ടല്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതിഷേധങ്ങളെ കണക്കിലെടുക്കാതെ സ്‌കൂള്‍ അടക്കാനുളള ഹൈക്കോടതി നോട്ടീസ് പതിച്ചിരിക്കുകയണ് ഇപ്പോള്‍..

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മലാപ്പറമ്പ് എയുപി സ്‌കൂള്‍ പൊളിച്ചുനീക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പൊളിച്ചു നീക്കാനെത്തിയ സംഘത്തിന് നേരെ സ്‌കൂള്‍ സംരക്ഷണസമിതി പ്രതിഷേധവുമായെത്തിയത് സംഘര്‍ഷങ്ങളുണ്ടാക്കിയിരുന്നു. സ്‌കൂള്‍ അടച്ചു പൂട്ടാനുളള ഉത്തരവ് നടപ്പാക്കാത്തതിന് സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയിതിരുന്നു












Click it and Unblock the Notifications