എന്‍കെ സുധീറിനെ പുറത്താക്കി എന്ന് പിവി അന്‍വര്‍; കാരണം കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം
മലപ്പുറം: തൃശൂര്‍ ചേലക്കരയില്‍ പിവി അന്‍വറിന്റെ ഡിഎംകെ സ്ഥാനാര്‍ഥിയായി മല്‍സരിച്ച എന്‍കെ സുധീറിനെതിരെ അച്ചടക്ക നടപടി. സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി എന്ന് പിവി അന്‍വര്‍ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തൃശൂര്‍ ജില്ലാ ചീഫ് കോഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്നു സുധീര്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതാണ് പുറത്താക്കാന്‍ കാരണം.
പിവി അന്‍വര്‍ എല്‍ഡിഎഫ് വിട്ട് ഡിഎംകെ രൂപീകരിച്ച വേളയിലായിരുന്നു വയനാട് ലോക്‌സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിനൊപ്പമായിരുന്ന എന്‍കെ സുധീര്‍ ഈ വേളയില്‍ രാജിവച്ച് അന്‍വര്‍ രൂപീകരിച്ച ഡിഎംകെയില്‍ ചേരുകയായിരുന്നു. ചേലക്കരയില്‍ സ്ഥാനാര്‍ഥിയുമായി.

സിപിഎം മൂന്ന് പതിറ്റാണ്ടോളമായി വിജയിക്കുന്ന മണ്ഡലമാണ് ചേലക്കര. ഇവിടെ മല്‍സരിച്ച സുധീറിന് 3920 വോട്ട് നേടാന്‍ സാധിച്ചത് നേട്ടമാണ് എന്ന് പിന്നീട് പിവി അന്‍വര്‍ പറഞ്ഞിരുന്നു. ഡിഎംകെയുടെ പ്രവര്‍ത്തനം ഒഴിവാക്കിയാണ് അന്‍വര്‍ പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും സംസ്ഥാന കണ്‍വീനറായി ചുമതലയേറ്റെടുത്തതും.
എന്താണ് സുധീര്‍ ചെയ്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം എന്ന് അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചിട്ടില്ല. അദ്ദേഹം കുറിച്ചത് ഇതുമാത്രമാണ്- ആള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ക്രസ്സ് തൃശൂര്‍ ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ എന്‍.കെ സുധീറിനെ കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷ കാലയളവിലേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അറിയിക്കുന്നു.
പിവി അന്‍വര്‍
(സംസ്ഥാന കണ്‍വീനര്‍,
ആള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്സ്
കേരള).
സംവരണ മണ്ഡലമാണ് ചേലക്കര. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ അവസരം ലഭിക്കുമെന്ന് സുധീര്‍ കരുതിയിരുന്നു. എന്നാല്‍ മല്‍സരിക്കാനെത്തിയത് രമ്യ ഹരിദാസ് ആയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സുധീര്‍ രാജിവച്ചതും ഡിഎംകെയില്‍ ചേര്‍ന്ന് മല്‍സരിച്ചതും. കമ്യൂണിസ്റ്റ് കോട്ടയില്‍ നിന്ന് 4000 വോട്ട് കിട്ടിയാലും നേട്ടമാണ് എന്ന് സുധീര്‍ പറഞ്ഞിരുന്നു. സിപിഎമ്മിന്റെ ഭൂരിപക്ഷം കുറഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല.












Click it and Unblock the Notifications