കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2023 ല്‍ ത്രിപുര ബിജെപി മുക്തമാക്കും; തൃണമൂല്‍ സഘം അഗര്‍ത്തലയില്‍, ചര്‍ച്ചയില്‍ കോണ്‍ഗ്രസ് സഖ്യവും

Google Oneindia Malayalam News

അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള ബിജെപിയുടെ സര്‍വ്വ സന്നാഹങ്ങളേയും നേരിട്ട് ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത്. ഇതിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തന്റെ ചുവടുവെപ്പുകള്‍ കൂടുതല്‍ ശക്തമാക്കുകയാണ് മമത.

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

ദില്ലിയിലെ പ്രതിപക്ഷ ഐക്യനീക്കങ്ങള്‍ക്ക് പുറമെ 2023 ല്‍ നടക്കാന്‍ പോവുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പും തൃണമൂലിന്റെ പ്രഥമ പരിഗണനയിലുണ്ട്. ഇപ്പോള്‍ തന്നെ സംസ്ഥാനത്ത് ബിജെപിയും തൃണമൂലും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടങ്ങിക്കഴിഞ്ഞു.

കട്ട ചങ്ക്സ്, റഹ്മാനൊപ്പം സൂര്യ.. സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കി ബിഗ് ബോസ് താരങ്ങളുടെ പുതിയ ചിത്രം.. വൈറൽ

മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

ത്രിപുരയില്‍

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമതയ്ക്ക് വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞ പ്രശാന്ത് കിഷോറിന്റെ ടീം തന്നെയാണ് ത്രിപുരയില്‍ തൃണമൂലിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം ത്രിപുരയില്‍ എത്തിയ പ്രശാന്ത് കിഷോറിന്റെ ഐ-പാക് ടീമിലെ അംഗങ്ങളെ വീട്ടുതടങ്കലിലാക്കിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.

കോണ്‍ഗ്രസ്-തൃണമൂല്‍

ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തുകയും ചെയ്തു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോ എന്ന ഭയം മാത്രമാണ് പ്രതിഫലിക്കുന്നതെന്നായിരുന്നു നേതാക്കളുടെ വിമര്‍ശനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് കക്ഷികള്‍ സഖ്യം രൂപീകരിച്ചേക്കുമെന്നും സൂചനയുണ്ട്.

പൊലീസിന്‍റെ നടപടി

ത്രിപുരയിലെ രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ബുധനാഴ്ച രാവിലെ അഗർത്തലയിലെത്തിയ തൃണമൂൽ പ്രതിനിധി സംഘത്തിൽ ബംഗാൾ മന്ത്രിമാരായ മൊളോയ് ഘട്ടക്, ബ്രാത്യ ബസു, മുൻ എംപി റിതബ്രത ബാനർജി എന്നിവരും ത്രിപുരയില്‍ എത്തിയിട്ടുണ്ട്. കോവിഡ് നിയമലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു ഐ-പാക് ടീമിനെതിരെ ത്രിപുര പൊലീസിന്‍റെ നടപടി.

സര്‍വെ നടത്താന്‍

എന്നാല്‍ ഞങ്ങള്‍ ഒരു സര്‍വെ നടത്താന്‍ വേണ്ടി മാത്രമാണ് സംസ്ഥാനത്ത് എത്തിയത്. കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പടെ അവരുടെ കൈവശമുണ്ടായിരുന്നെന്ന് ബ്രാത്യ ബസു പറഞ്ഞു. എന്നിട്ടും ത്രിപുര പൊലീസ് എത്തി തടങ്കലിൽ വയ്ക്കുകയും എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭയം ഇതിനോടകം തന്നെ ബിജെപിക്കുള്ളില്‍ ശക്തമായി എന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗാൾ മുഖ്യമന്ത്രി

'ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ അധ്യക്ഷയുമായ മമതാ ബാനർജി പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ പുതിയ മുഖമായി മാറിയിരിക്കുകയാണ്. ഐക്യ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലാവും ബിജെപിയെ ത്രിപുരയിലും ദില്ലിയിലും പുറത്താക്കുക. 2023 ൽ ബിജെപിക്ക് ത്രിപുരയും 2024 ൽ രാജ്യവും നഷ്ടപ്പെടും-റിതബ്രത ബാനർജി പറ‍ഞ്ഞു.

സംസ്ഥാന സമിതി

ത്രിപുരയ്‌ക്കായി പുതിയ സംസ്ഥാന സമിതിയെ നിയോഗിക്കുമെന്നും തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഉടൻ സംസ്ഥാനം സന്ദർശിക്കുമെന്നും പ്രതിനിധി സംഘം വ്യക്തമാക്കി. താഴേക്കിടയില്‍ പാര്‍ട്ടി സംഘടനാ സംവിധാനം ശക്തമാക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങല്‍ ഉടന്‍ ആരംഭിക്കാനാണ് തൃണമൂല്‍ നീക്കം.

അറുപത് സീറ്റില്‍

സംസ്ഥാനത്ത് ആകെയുള്ള അറുപത് സീറ്റില്‍ 43 ഉം നേടിയായിരുന്ന 2018 ല്‍ ബിജെപി സഖ്യം ആദ്യമായി ഭരണത്തിലെത്തിയത്. സഖ്യത്തില്‍ ബിജെപി 36 ഉം ഐപിഎഫ്ടി 7 സീറ്റുകളിലും വിജയിച്ചു. രണ്ടര പതിറ്റാണ്ടോളം ഭരിച്ച സിപിഎം മണിക് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ മത്സരിച്ച് 16 സീറ്റിലേക്ക് ഒതുങ്ങുകയും ചെയ്തു.

കോണ്‍ഗ്രസ്

ഏറ്റവും വലിയ തിരിച്ചടിയേറ്റ പാര്‍ട്ടി കോണ്‍ഗ്രസായിരുന്നു. 2013 ലെ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ നേടിയിരുന്ന കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചില്ല. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തൃണമൂല്‍ കടന്ന വരുന്നത് കോണ്‍ഗ്രസും അനുകൂലഘടമായിട്ടാണ് കാണുന്നത്. അവരുമായി സഖ്യം രൂപീകരിക്കുന്നതിലൂടെ സംസ്ഥാനത്തെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

Recommended Video

cmsvideo
Basavaraj Bommai സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു | Oneindia Malayalam

English summary
Trinamool Congress will win the 2023 assembly elections in Tripura: Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X