കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷത്വത്തേക്കാൾ വലുതല്ല രാജ്യം; പുതിയ ദേശീയത ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് മെഹുവാ മൊയ്ത്ര!

Google Oneindia Malayalam News

കൊച്ചി: മനുഷ്യത്വത്തേക്കാൾ നലുതല്ല രാജ്യം. പുതിയ ദേശീയത ഭയമുണ്ടാക്കുന്നുവെന്ന് തൃണമൂൽ എംപി മെഹുവാ മൊയ്ത്ര. രണ്ട് തത്വങ്ങളിലാണ് ഇന്തിയയിലെ പുതിയ ദേശീയത നിലനിൽക്കുന്നത്. ഇന്ന് നമ്മളെ ചുറ്റി നിൽക്കുന്ന ദേശഭക്തിയെ വിശ്വസിക്കാൻ ശ്രമിക്കുക എന്നതാണ്. രാജ്യം മറ്റുള്ള എല്ലാറ്റിനെക്കാളും മഹത്തരമാണ് എന്നാണ്. അത് ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും ന്യായത്തെയും തകിടം മറിച്ചു കളയുന്നുവെന്നും അവർ പറഞ്ഞു.

സമുദ്ര നിരപ്പ് ഉയരുന്നു; ഇന്ത്യയിൽ കൊച്ചി അടക്കം മൂന്ന് നഗരങ്ങൾ കടലിൽ മുങ്ങും, യുഎൻ റിപ്പോർട്ട്!സമുദ്ര നിരപ്പ് ഉയരുന്നു; ഇന്ത്യയിൽ കൊച്ചി അടക്കം മൂന്ന് നഗരങ്ങൾ കടലിൽ മുങ്ങും, യുഎൻ റിപ്പോർട്ട്!

നീതിയെക്കാൾ, സത്യത്തെക്കാൾ, വാസ്തവത്തെക്കാൾ, മനുഷ്യത്വത്തെക്കാൾ വലിയതാണ് രാജ്യമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. മതത്തിന്റെ പേരിൽ ചിലതൊക്കെ ദേശീയതയായി അടിച്ചേൽപ്പിക്കുമ്പോൾ നീതിയെയും ന്യായത്തെയുമാണ് ഇല്ലാതെയാക്കുന്നത്. അത് ദേശഭക്തിയാണെന്ന് കരുതുന്നില്ലെന്നും മെഹുവാ മൊയ്ത്ര പറഞ്ഞു.

 Mahua moitra

അധികാരത്തിൽ ഇരിക്കുന്ന സര്‍ക്കാരിനെയും നയങ്ങളെയും ചോദ്യം ചെയ്യാതിരിക്കുന്നത് കൊണ്ട് ആരും ദേശഭക്തരാകുന്നില്ല. അത് ഭരണഘടനയെ ഒറ്റിക്കൊടുക്കുന്നവരായി മാത്രമാണ് മാറ്റുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഭൂരിപക്ഷത്തിനു വേണ്ടതെന്തോ അതാണ് ദേശീയത എന്ന് ധരിക്കരുതെന്നും അവർ പറഞ്ഞു.

ആൾവാറിലും രാജസ്ഥാനിലും നിരപരാധികളെ തല്ലിക്കൊന്ന ആൾക്കൂട്ടത്തിന് പൂമാലയിട്ട് സ്വീകരിക്കാൻ മന്ത്രിമാരുണ്ടായത് ജാലിയൻ വാലാബാഗ് കാലത്ത് ജനറൽ ഡയറിനു ലഭിച്ച സ്വീകാര്യതയെ ഓർമ്മിപ്പിക്കുന്നതാണെന്നും അവർ പറഞ്ഞു. ദേശീയതയുടെ പേരിലാണ് ഇതെല്ലാം നടക്കുന്നത്. തെറ്റിദ്ധരിക്കപ്പെട്ട വാക്കായി ദേശീയത മാറിയെന്നും അവർ വ്യക്തമാക്കി. മനോരമ ന്യൂസ് സംഘടിപ്പിച്ച കോൺക്ലേവിലാണ് മെഹുവാ മൊയ്ത്ര പ്രതികരിച്ചത്.

English summary
Trinamool MP Mahua moitra in Manorama conclave
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X