കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ എവിടെയൊക്കെ ട്രിപ്പിൾ ലോക്ക് ഡൗണ്‍; മുഴുവന്‍ ജില്ലയുടെ വിശദ വിവരങ്ങള്‍, അറിയേണ്ടതെല്ലാം

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളെ ടിപിആര്‍ അടിസ്ഥാനത്തില്‍ നാലായി തിരിച്ചുള്ള ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലെങ്കില്‍ ട്രിപ്പില്‍ ലോക്ക് ഡൗണ്‍, 20നും 30നും ഇടയിലാണെങ്കില്‍ ലോക്ക് ഡൗണ്‍. 8നും 20നും ഇടയിലാണെങ്കില്‍ ഭാഗിക ലോക്ക് ഡൗണ്‍. 8ന് താഴെയെങ്കില്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാം എന്നിങ്ങനെയാണ് സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണും ലോക്ക് ഡൗണും വരുന്ന ജില്ലകളിലെ വിവരങ്ങള്‍ പരിശോധിക്കാം.

തിരുവനന്തപുരം
ജില്ലയില്‍ നന്ദിയോട്, നഗരൂര്‍, കുറ്റിച്ചല്‍ എന്നീ മേഖലകളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 31 തദ്ദേശ സ്ഥാപനങ്ങള്‍ ലോക്ക് ഡൗണും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ക്കല മുനിസിപ്പാലിറ്റി, പൂവച്ചല്‍, കരകുളം,,പള്ളിക്കല്‍, തൊളിക്കോട്, കരവാരം, വെട്ടൂര്‍, കുളത്തൂര്‍
വിളപ്പില്‍, പെരിങ്ങമ്മല, പൂവാര്‍, പുല്ലമ്പാറ, പാറശാല, വിളവൂര്‍ക്കല്‍ , വാമനപുരം, ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, പാങ്ങോട് , വെള്ളറട, വെള്ളനാട്
തിരുവനന്തപുരം കോര്‍പ്പറേഷന്‍, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി, മാണിക്കല്‍ ,ഒറ്റശേഖരമംഗലം , ആര്യങ്കോട് ,അഞ്ചുതെങ്ങ്,ഉഴമലയ്ക്കല്‍, നെടുമങ്ങാട് മുനിസിപ്പാലിറ്റി ,ആര്യനാട് ,നാവായിക്കുളം ,മടവൂര്‍ ,കള്ളിക്കാട്.

kerala

കൊല്ലം
ജില്ലയില്‍ എവിടെയും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല. കുണ്ടറ, വെളിയം, പേരയം, ഏരൂര്‍, കടയ്ക്കല്‍, മയ്യനാട്, അദിച്ചല്ലനൂര്‍, മണ്‍റോ തുരുത്ത് കോറ്റങ്കര, നിലേമേല്‍ എന്നിവിടങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആലപ്പുഴ
ജില്ലയില്‍ അതിതീവ്ര രോഗവ്യാപനമുള്ള 30 ശതമാനത്തിനു മുകളില്‍ ടിപിആറുള്ള വിഭാഗത്തില്‍വരുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്ല. രണ്ടു പഞ്ചായത്തുകള്‍ സി വിഭാഗത്തിലും ആറു നഗരസഭകളും 37 പഞ്ചായത്തുകളും ബി വിഭാഗത്തിലും 33 പഞ്ചായത്തുകള്‍ എ വിഭാഗത്തിലും ഉള്‍പ്പെടുന്നു. സി വിഭാഗത്തില്‍ വരുന്ന പഞ്ചായത്തുകള്‍-കുത്തിയതോട്(24.32 ശതമാനം), വീയപുരം(23.32) ഇവിടെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തും.

ആലപ്പുഴ , ചെങ്ങന്നൂര്‍ , ചേര്‍ത്തല , ഹരിപ്പാട് , മാവേലിക്കര , കായംകുളം. ഗ്രാമപഞ്ചായത്തുകള്‍- അരൂക്കുറ്റി, അരൂര്‍, ഭരണിക്കാവ്, മണ്ണഞ്ചേരി, ബുധനൂര്‍, ചെന്നിത്തല തൃപ്പെരുംന്തുറ, ചേര്‍ത്തല തെക്ക്, ചെറുതന, ചിങ്ങോലി, എടത്വാ, എഴുപുന്ന, കടക്കരപ്പള്ളി, കഞ്ഞിക്കുഴി, കോടംതുരുത്ത്, കൃഷ്ണപുരം, മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, മാവേലിക്കര താമരക്കുളം, മാവേലിക്കര തെക്കേക്കര, മുഹമ്മ, മുളക്കുഴ, നെടുമുടി, നീലംപേരൂര്‍, നൂറനാട്, പാലമേല്‍, പത്തിയൂര്‍, പെരുമ്പളം, പുളിങ്കുന്ന്, പുന്നപ്ര വടക്ക്, രാമങ്കരി, തകഴി, തലവടി, തണ്ണീര്‍മുക്കം, തൃക്കുന്നപ്പുഴ, തുറവൂര്‍, തൈക്കാട്ടുശേരി, വെണ്‍മണി എന്നിവിടങ്ങളില്‍ ഭാഗികമായ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തും.

പത്തനംതിട്ട
ജില്ലയില്‍ എവിടെയും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല. സീതത്തോട്, കുറ്റൂര്‍, ആനിക്കാട്, നാറാണംമൂഴി എന്നീ ഗ്രാമപഞ്ചായത്തുകളാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോട്ടയം
ജില്ലയില്‍ എവിടെയും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല. തൃക്കൊടിത്താനം കുറിച്ചി, വാഴപ്പള്ളി, കൂട്ടിക്കല്‍, മണിമല എന്നീ പഞ്ചായത്തുകളിലും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇടുക്കി
ജില്ലയില്‍ എവിടെയും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഇല്ല. ഇടവെടി പഞ്ചായത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കട്ടപ്പന, തൊടുപുഴ എന്നീ നഗരസഭകള്‍ ഉള്‍പ്പടെ 37 സ്ഥലങ്ങളില്‍ ഭാഗികമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 16 പഞ്ചായത്തുകളില്‍ ഭാഗികമായ പ്രവര്‍ത്തനം അനുവദിക്കുന്നതായിരിക്കും.

എറണാകുളം
ജില്ലയില്‍ ചിറ്റാട്ടുകരയില്‍ മാത്രമാണ് ട്രിപ്പില്‍ ലോക്ക് ഡൗണ്‍ നിലവിലുള്ളത്. ഞാറയ്ക്കല്‍, നെല്ലിക്കുഴി, ചൂര്‍ണ്ണിക്കര, ഒക്കല്‍, കാലടി, ആലങ്ങാട്, എളങ്കുന്നപ്പുഴ, വടക്കേക്കര, അശമന്നൂര്‍, കുട്ടമ്പുഴ, കുമ്പളങ്ങി, കുന്നത്തുനാട്, പായിപ്ര, ഐക്കരനാട് എന്നിവിടങ്ങളില്‍ ലോക്ക് ഡൗണും ഏര്‍പ്പെടുത്തി.

തൃശൂര്‍
ജില്ലയില്‍ എവിടെയും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഇല്ല. തിരുവില്വാമല, മേലൂര്‍, കടപ്പുറം, കാട്ടൂര്‍, നടത്തറ, കടങ്ങോട്, നെന്മണിക്കര, കയ്പ്പമംഗലം, എളവള്ളി, പെരിഞ്ഞനം, ചാഴൂര്‍, എരുമപ്പെട്ടി, വെള്ളാങ്കല്ലൂര്‍, ചേലക്കര, കോടശ്ശേരി എന്നിവിടങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പാലക്കാട്
നാഗലശ്ശേരി, നെന്മാറ, വല്ലപ്പുഴ എന്നീ പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, തിരുമിറ്റക്കോട്, പെരിങ്ങോട്ടുകുറിശ്ശി, പിരായിരി, വെള്ളിനേഴി, മരുതറോഡ്, പട്ടാമ്പി നഗരസഭ, തച്ചനാട്ടുകര, അയിലൂര്‍, പൊല്‍പ്പുള്ളി, മാത്തൂര്‍, പരുതൂര്‍, കണ്ണമ്പ്ര, തരൂര്‍, കുമരംപുത്തൂര്‍, മുതുതല, പുതുനഗരം, കിഴക്കഞ്ചേരി, എലവഞ്ചേരി, മലമ്പുഴ, കൊപ്പം, പെരുവെമ്പ്, കൊടുവായൂര്‍, വടക്കഞ്ചേരി, ആലത്തൂര്‍, പെരുമാട്ടി, മേലാര്‍ക്കോട്, തൃത്താല, കരിമ്പുഴ, കരിമ്പ, കൊഴിഞ്ഞാമ്പാറ, വണ്ടാഴി, പറളി, പുതുപ്പരിയാരം, തെങ്കര, ചിറ്റൂര്‍- തത്തമംഗലം നഗരസഭ, കാവശ്ശേരി, പുതൂര്‍, മണ്ണാര്‍ക്കാട് നഗരസഭ എന്നിവിടങ്ങളിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മലപ്പുറം
തിരുനാവായ പഞ്ചായത്തില്‍ മാത്രമാണ് ടിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 20 പഞ്ചായത്തുകളില്‍ ലോക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട്
പെരുവയല്‍, കാരശ്ശേരി പഞ്ചായത്തുകളില്‍ ലോക്ഡൗണ്‍. 38 പഞ്ചായത്തുകളും 7 നഗരസഭകളിലും കോഴിക്കോട് കോര്‍പറേഷനിലും ഭാഗിക ലോക്ഡൗണ്‍.

വയനാട്
ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ എവിടെയും ഇല്ല. വേങ്ങപ്പള്ളി, മൂപ്പൈനാട് പഞ്ചായത്തുകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ദില്ലി നഗരത്തിന്റെ ആകാശ കാഴ്ച- ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
എങ്ങോട്ടൊക്കെ പോകാം ? നാളെ മുതലുള്ള ഇളവുകൾ ഇതാ

കാസര്‍കോട്
ചെമ്മനാട്, ചെറുവത്തൂര്‍, മധൂര്‍, മുളിയാര്‍, പൈവളിഗെ, വോര്‍ക്കാടി എന്നിവിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. 5 പഞ്ചായത്തുകളിലും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭ പരിധിയിലും ലോക്ഡൗണ്‍.

ഗ്ലാമറസ് ലുക്കുകളില്‍ പോസ് ചെയ്ത് മൗനി റോയ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം

English summary
Triple lockdown announced in Kerala: Details of the entire district, Everything you need to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X