Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുന്നത് മലപ്പുറത്ത് മാത്രം, തൃശൂരില്‍ ഉച്ച വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുന്നത് മലപ്പുറം ജില്ലയില്‍ മാത്രം. കൊവിഡ് വ്യാപനം ജില്ലയില്‍ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ആണിത്. അതേസമയം എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇല്ല. തൃശൂര്‍ ജില്ലയില്‍ ഇന്ന് ഉച്ച വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും. ഉച്ചയ്ക്ക് ശേഷം ഇളവുകള്‍ സംബന്ധിച്ചുള്ള ഉത്തരവിറങ്ങും.

ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ മലപ്പുറം ഒഴികെ കോവിഡ് ടിപിആർ 25 ശതമാനത്തിനു താഴെയാവുകയും ആക്ടീവ് കേസുകൾ കുറയുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

വാറങ്കല്‍ എംജിഎം ആശുപത്രിയിലെ കൊവിഡ് വാര്‍ഡ് സന്ദര്‍ശിച്ച് തെലങ്കാന മുഖ്യമന്ത്രി കെസിആര്‍, ചിത്രങ്ങള്‍ കാണാം

covid

Recommended Video

cmsvideo
    ലോക്ക്ഡൗൺ മെയ് 30 വരെ നീട്ടി..ട്രിപ്പിൾ ലോക്ക് ഡൗൺ എടുത്ത് കളഞ്ഞു ഇവിടങ്ങളിൽ

    മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച 3,499 പേര്‍ക്ക് ആണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. 28.75 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. അതേസമയം 4,613 പേര്‍ ജില്ലയില്‍ രോഗമുക്തരായി. ഇതോടെ കോവിഡ് വിമുക്തരായി ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,05,475 ആയി.

    വെള്ളിയാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 3,363 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 73 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 58 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും. ക്രമസമാധാന ചുമതലയുളള എഡിജിപി നേരിട്ട് ആയിരിക്കും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+