Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ രോഗികള്‍ കൂടുന്നു; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പോലീസ്, നിയന്ത്രണങ്ങള്‍ ഇങ്ങനെ

കണ്ണൂര്‍: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള ജില്ലയായി കണ്ണൂര്‍. അതുകൊണ്ടുതന്നെ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. ചൊവ്വാഴ്ച മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ്. നേരത്തെ കാസര്‍കോഡ് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക ഡൗണ്‍ നടപ്പാക്കിയിരുന്നു. ജില്ലയിലുടനീളം നാളെ മുതല്‍ കര്‍ശന പരിശോധന നടക്കും. പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. അത്യാവശ്യ മരുന്നുകള്‍ വേണ്ടവര്‍ തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടണം. കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലാണ് പത്തില്‍ കൂടുതല്‍ രോഗികളുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ...

കണ്ണൂരിലെ സാഹചര്യം

കണ്ണൂരിലെ സാഹചര്യം

കാസര്‍കോഡ് ജില്ലയില്‍ ഒട്ടേറെ പേര്‍ക്ക് രോഗമുക്തി ലഭിച്ച് ആശുപത്രി വിടുന്നുണ്ട്. എന്നാല്‍ കണ്ണൂരില്‍ സാഹചര്യം മറിച്ചാണ്. തുടര്‍ന്നാണ് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കണ്ണൂരിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ആറുപേരുമുള്ളത്. ഇവരുടെ യാത്രാ വിവരങ്ങള്‍ ജില്ലാ കളക്ടര്‍ വിശദീകരിച്ചു.

 ആറു പേര്‍ക്കു കൂടി

ആറു പേര്‍ക്കു കൂടി

ജില്ലയില്‍ ആറു പേര്‍ക്കു കൂടി ഇന്ന് കൊറോണബാധ സ്ഥിരീകരിച്ചു. ഇവരില്‍ മാടായി, ഇരിവേരി, വേളാപുരം, ചെറുവാഞ്ചേരി, കുന്നോത്തുപറമ്പ് സ്വദേശികളായ അഞ്ചു പേര്‍ ദുബൈയില്‍ നിന്നെത്തിയവരാണ്. പെരളശ്ശേരി സ്വദേശിനിക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്.

യാത്ര ഇങ്ങനെ

യാത്ര ഇങ്ങനെ

മാര്‍ച്ച് 19ന് ഐഎക്സ് 346 വിമാനത്തില്‍ കരിപ്പൂര്‍ വഴിയാണ് മാടായി സ്വദേശിയായ 22കാരന്‍ നാട്ടിലെത്തിയത്. ഇരിവേരി സ്വദേശി 25കാരന്‍ മാര്‍ച്ച് 20ന് ഇകെ 532 വിമാനത്തില്‍ നെടുമ്പാശ്ശേരി വഴിയെത്തി. ബാക്കി മൂന്നു പേരും മാര്‍ച്ച് 22ന് നാട്ടിലെത്തിയവരാണ്. ഇവരില്‍ വേളാപുരം സ്വദേശി 36കാരന്‍ ദുബൈയില്‍ നിന്ന് ഇകെ 568 വിമാനത്തില്‍ ബെംഗളൂരുവിലെത്തിയ ശേഷം അവിടെ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്.

പരിശോധനയ്ക്ക് വിധേയരായി

പരിശോധനയ്ക്ക് വിധേയരായി

ചെറുവാഞ്ചേരി സ്വദേശി 27കാരനും കുന്നോത്ത് പറമ്പ് സ്വദേശിയായ 27കാരനും അബൂദാബിയില്‍ നിന്നുള്ള ഇവൈ 254 വിമാനത്തില്‍ കരിപ്പൂര്‍ വഴിയാണ് നാട്ടിലെത്തിയത്. പെരളശ്ശേരി സ്വദേശിയായ 34കാരിക്കാണ് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായിരിക്കുന്നത്. ആറു പേരും ഏപ്രില്‍ 17ന് സ്രവപരിശോധനയ്ക്ക് വിധേയരായവരാണ്.

 ജില്ലയുടെ ചിത്രം

ജില്ലയുടെ ചിത്രം

ഇതോടെ ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 94 ആയി. ഇതില്‍ 42 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ 5133 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവരില്‍ 49 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും, 8 പേര്‍ ജില്ലാ ആശുപത്രിയിലും 3 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 43 പേര്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലും 5030 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്നും 2256 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1855 എണ്ണത്തിന്റെ ഫലം ലഭ്യമായി. 401 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+