മുത്തലാക്കിനെ കുറിച്ച് പറയുമ്പോള്‍ സിവില്‍ കോഡിനെ കുറിച്ച് പറയുന്ന ജമാഅത്തും ലീഗും... ഒടുവില്‍
ഏക സിവില്‍ കോഡ് സംബന്ധിച്ച് ഏകാഭിപ്രായത്തിലെത്തുന്നതിന് വേണ്ടി ജമാ അത്തെ ഇസ്ലാമിയും മുജാഹിദ് സംഘടനകളും മുത്തലാക്കിലെ എതിര്‍പ്പ് ഉപേക്ഷിച്ചോ എന്നതാണ് ഉയരുന്ന ചോദ്യം
കോഴിക്കോട്: ഏക സിവില്‍ കോഡിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തിലാണ് കോഴിക്കോട് മുസ്ലീം സംഘടനകളുടെ യോഗം ചേര്‍ന്നത്. കാന്തപുരം സുന്നികള്‍ ആ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് വലിയ ചര്‍ച്ചയാവുകയും ചെയ്തു.
എന്നാല്‍ ആ യോഗത്തില്‍ അന്തിമമായി വന്ന തീരുമാനം എന്താണെന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. മുത്തലാക്കിനെതിരെ പരസ്യമായിരംഗത്ത് വന്ന ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് സംഘടനകളും അവസാനം എത്തിച്ചേര്‍ന്നത് എന്ത് തീരുമാനത്തിലാണെന്നത്.

മുത്തലാക്ക് നിരോധനത്തിനെതിരേയും ഏക സിവില്‍ കോഡിനെതിരേയും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് നടത്തുന്ന പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താനാണ് യോഗം തീരുമാനിച്ചത്. അപ്പോള്‍ അവര്‍ നേരത്തെ മുത്തലാക്കിനെതിരെ സ്വീകരിച്ച നിലപാടുകളെല്ലാം എവിടെ പോയി?
മുസ്ലീം വ്യക്തി നിയമം നിലവിലെ സാഹചര്യത്തില്‍ പരിഷ്കരിക്കേണ്ടതില്ലെന്ന ശക്തമായ നിലപാടാണ് യോഗം കൈക്കൊണ്ടത്. മുത്തലാക്കിലെ സ്ത്രീവിരുദ്ധതയൊന്നും ചര്‍ച്ചയായില്ല എന്നര്‍ത്ഥം. രാഷ്ട്രീയ പാര്‍ട്ടികള്‍ മതകാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടൊന്നും ഇക്കാര്യത്തില്‍ മുസ്ലീം ലീഗിന് വിഷയവും ആയില്ല.
ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് സംഘടനകളും മുത്തലാക്കിനെതിരെ പരസ്യ നിലപാട് എടുത്തതോടെയാണ് മുസ്ലീം ലീഗ് വിഷയത്തില്‍ യോഗം വിളിച്ച് ചേര്‍ത്തത് തന്നെ. ഏക സിവില്‍ കോഡ്, മുത്തലാക്ക് വിഷയങ്ങളില്‍ മുസ്ലീം സംഘടനകളില്‍ ഏകാഭിപ്രായം ഇല്ലാതിരുന്നാല്‍ പ്രതിഷേധങ്ങളുടെ ശക്തി ചോരുമെന്ന് കരുതി തന്നെ ആയിരുന്നു ഇത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications