കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാക്കിനെ കുറിച്ച് പറയുമ്പോള്‍ സിവില്‍ കോഡിനെ കുറിച്ച് പറയുന്ന ജമാഅത്തും ലീഗും... ഒടുവില്‍

ഏക സിവില്‍ കോഡ് സംബന്ധിച്ച് ഏകാഭിപ്രായത്തിലെത്തുന്നതിന് വേണ്ടി ജമാ അത്തെ ഇസ്ലാമിയും മുജാഹിദ് സംഘടനകളും മുത്തലാക്കിലെ എതിര്‍പ്പ് ഉപേക്ഷിച്ചോ എന്നതാണ് ഉയരുന്ന ചോദ്യം

Google Oneindia Malayalam News

കോഴിക്കോട്: ഏക സിവില്‍ കോഡിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തിലാണ് കോഴിക്കോട് മുസ്ലീം സംഘടനകളുടെ യോഗം ചേര്‍ന്നത്. കാന്തപുരം സുന്നികള്‍ ആ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് വലിയ ചര്‍ച്ചയാവുകയും ചെയ്തു.

എന്നാല്‍ ആ യോഗത്തില്‍ അന്തിമമായി വന്ന തീരുമാനം എന്താണെന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. മുത്തലാക്കിനെതിരെ പരസ്യമായിരംഗത്ത് വന്ന ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് സംഘടനകളും അവസാനം എത്തിച്ചേര്‍ന്നത് എന്ത് തീരുമാനത്തിലാണെന്നത്.

muslim

മുത്തലാക്ക് നിരോധനത്തിനെതിരേയും ഏക സിവില്‍ കോഡിനെതിരേയും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് നടത്തുന്ന പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താനാണ് യോഗം തീരുമാനിച്ചത്. അപ്പോള്‍ അവര്‍ നേരത്തെ മുത്തലാക്കിനെതിരെ സ്വീകരിച്ച നിലപാടുകളെല്ലാം എവിടെ പോയി?

മുസ്ലീം വ്യക്തി നിയമം നിലവിലെ സാഹചര്യത്തില്‍ പരിഷ്‌കരിക്കേണ്ടതില്ലെന്ന ശക്തമായ നിലപാടാണ് യോഗം കൈക്കൊണ്ടത്. മുത്തലാക്കിലെ സ്ത്രീവിരുദ്ധതയൊന്നും ചര്‍ച്ചയായില്ല എന്നര്‍ത്ഥം. രാഷ്ട്രീയ പാര്‍ട്ടികള്‍ മതകാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടൊന്നും ഇക്കാര്യത്തില്‍ മുസ്ലീം ലീഗിന് വിഷയവും ആയില്ല.

ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് സംഘടനകളും മുത്തലാക്കിനെതിരെ പരസ്യ നിലപാട് എടുത്തതോടെയാണ് മുസ്ലീം ലീഗ് വിഷയത്തില്‍ യോഗം വിളിച്ച് ചേര്‍ത്തത് തന്നെ. ഏക സിവില്‍ കോഡ്, മുത്തലാക്ക് വിഷയങ്ങളില്‍ മുസ്ലീം സംഘടനകളില്‍ ഏകാഭിപ്രായം ഇല്ലാതിരുന്നാല്‍ പ്രതിഷേധങ്ങളുടെ ശക്തി ചോരുമെന്ന് കരുതി തന്നെ ആയിരുന്നു ഇത്.

English summary
Why Jamaat e Islami and Mujahids changed their stand on Tripple Talaq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X