കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃപ്പുണിത്തുറ ഘർവാപസി; പോലീസിന് സംഘപരിവാർ സ്നേഹം? ശ്രുതിക്കെതിരെ കേസില്ല, വീണ്ടും യുവതി...

ദിവസങ്ങൾക്ക് മുൻപാണ് തൃപ്പുണിത്തുറയിലെ യോഗാ കേന്ദ്രത്തിന്റെ മറവിൽ ഘർവാപസി നടക്കുന്നുവെന്ന വെളിപ്പെടുത്തൽ പുറത്തുവന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: തൃപ്പുണിത്തുറയിലെ യോഗാ കേന്ദ്രത്തിനെതിരായ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് കാണിച്ച് ഡിജിപിക്ക് പരാതി. തൃശൂർ സ്വദേശിനിയായ യുവതിയാണ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നൽകിയത്.

ബിജെപി ജനരക്ഷാ യാത്രയ്ക്ക് പയ്യന്നൂരിൽ തുടക്കം! അമിത് ഷായ്ക്കൊപ്പം ഹരിയാനയിലെ ബിജെപി പ്രവർത്തകരും...ബിജെപി ജനരക്ഷാ യാത്രയ്ക്ക് പയ്യന്നൂരിൽ തുടക്കം! അമിത് ഷായ്ക്കൊപ്പം ഹരിയാനയിലെ ബിജെപി പ്രവർത്തകരും...

ആഢംബര ജീവിതത്തിലേക്ക് വഴിമാറിയതോടെ ജ്യോതി 'കളികൾ' തുടങ്ങി! ഒരു കോടി രൂപ! കണ്ണൂരിലെ ടീച്ചർ പിടിയിൽ...ആഢംബര ജീവിതത്തിലേക്ക് വഴിമാറിയതോടെ ജ്യോതി 'കളികൾ' തുടങ്ങി! ഒരു കോടി രൂപ! കണ്ണൂരിലെ ടീച്ചർ പിടിയിൽ...

ദിവസങ്ങൾക്ക് മുൻപാണ് തൃപ്പുണിത്തുറയിലെ യോഗാ കേന്ദ്രത്തിന്റെ മറവിൽ ഘർവാപസി നടക്കുന്നുവെന്ന വെളിപ്പെടുത്തൽ പുറത്തുവന്നത്. മീഡിയവൺ ചാനലിലൂടെ തൃശൂർ സ്വദേശിനിയായ ആയുർവേദ ഡോക്ടറാണ് യോഗാ സെന്ററിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. വിവാദ വെളിപ്പെടുത്തലിന് പിന്നാലെ പഞ്ചായത്ത് അധികൃതർ ഇടപെട്ട് യോഗാ കേന്ദ്രം അടച്ചുപൂട്ടി. സംഭവത്തിൽ യോഗാ കേന്ദ്രത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയും ഭർത്താവും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. പോലീസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് യുവതി പരാതി നൽകിയതായി തേജസ് ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അന്വേഷണം...

അന്വേഷണം...

യോഗാ കേന്ദ്രത്തിന്റെ മറവിൽ ഹിന്ദു യുവതികളെ ക്രൂരമായി പീഡിപ്പിച്ച് ഘർവാപസിക്ക് വിധേയമാക്കുന്നുവെന്ന വെളിപ്പെടുത്തൽ വന്നതോടെയാണ് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചത്.

പരാതി...

പരാതി...

എന്നാൽ യോഗാ കേന്ദ്രത്തിനെതിരായ അന്വേഷണം അട്ടിമറിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്നാണ് നിലവിലെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശിനിയായ യുവതി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്.

നിസാര വകുപ്പുകൾ....

നിസാര വകുപ്പുകൾ....

തൃപ്പുണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിൽ മതസ്പർദ്ധ വളർത്തുന്ന ക്ലാസുകൾ നടത്തുന്നുവെന്ന് യുവതി പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ഐപിസി 153എ വകുപ്പ് ചുമത്താതെയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് കാണിച്ചാണ് യുവതി പരാതി നൽകിയിരിക്കുന്നത്.

കേസില്ല...

കേസില്ല...

യോഗാ കേന്ദ്രത്തിലെ കോർഡിനേറ്റർ ശ്രുതിക്കെതിരെ താൻ മൊഴി നൽകിയിട്ടും, അവർക്കെതിരെ പോലീസ് കേസെടുത്തിട്ടില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്.

മൊഴിയെടുത്തില്ല...

മൊഴിയെടുത്തില്ല...

വിവാദ യോഗാ കേന്ദ്രത്തിലെ ഘർവാപസി പീഡനങ്ങളെക്കുറിച്ച് സാക്ഷികളിൽ നിന്ന് പോലീസ് മൊഴിയെടുക്കാത്തത് ദുരൂഹമാണെന്നും തൃശൂർ സ്വദേശിനിയുടെ പരാതിയിലുണ്ട്.

ഉന്നതതല അന്വേഷണം...

ഉന്നതതല അന്വേഷണം...

യോഗാ കേന്ദ്രത്തിനെതിരായ കേസ് ഉന്നത പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് യുവതിയുടെ ആവശ്യം. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.

English summary
trippunithura ghar wapasi;woman given complaint to dgp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X