Get Updates
Get notified of breaking news, exclusive insights, and must-see stories!

ശനിക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം സാധ്യമാക്കിയ തൃപ്തി ദേശായി ശബരി മലയില്‍ പ്രവേശിയ്ക്കുമെന്ന്

മുംബൈ: വിലക്ക് ലംഘിച്ച് താന്‍ ശബരിമലയില്‍ കയറുമെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. മഹാരാഷ്ട്രയില്‍ ശനിശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നേടാനായി നടത്തിയ സമരങ്ങളിലൂടെ ശ്രദ്ധേയായ സ്ത്രീപക്ഷ പ്രവര്‍ത്തകയാണ് തൃപ്തി ദേശായി.

ശബരി മലയില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കാന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇടപെടണമെന്നും തൃപ്തി ദേശായി. ശബരിമലയില്‍ സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് ലിംഗ വിവേചനവും നിയമ വിരുദ്ധവുമാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ സ്ത്രീ സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭം നടത്തുമെന്നും തൃപ്തി ദേശായി.

എത്തും

എത്തും

വിലക്ക് ലംഘിച്ച് ശബരിമലയില്‍ കയറുമെന്ന് ഭൂമാത ബിഗേഡ് സ്ത്രീപക്ഷ സംഘടനയുടെ നേതാവ് തൃപ്തി ദേശായി.

വെറുതെയല്ല

വെറുതെയല്ല

മഹാരാഷ്ട്രയിലെ ശനിശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നേടാനായി നടത്തിയ സമരങ്ങളിലൂടെയാണ് തൃപ്തി ശ്രദ്ധേയയാകുന്നത്. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ശനി ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കിയത്. ഈ സംഘടനയാണ് ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയം ഏറ്റെടുത്തിരിയ്ക്കുന്നത്

കോണ്‍ഗ്രസ്...

കോണ്‍ഗ്രസ്...

ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ തൃപ്തി വിമര്‍ശിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസ് ഉരുണ്ടു കളിയ്ക്കുകയാണ്. വിഷയത്തില്‍ വിഎസ് അച്യുതാനന്ദന്‍ ഇടപെടണമെന്നും തൃപ്തി

41 നാള്‍

41 നാള്‍

41 നാള്‍ വ്രതമെടുത്ത് താന്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നാണ ്തൃപ്തി പറയുന്നത്.

ആര്‍ത്തവമല്ല അളവുകോല്‍

ആര്‍ത്തവമല്ല അളവുകോല്‍

സ്ത്രീയുടെ ശുദ്ധിയുടെ അളവുകോല്‍ ആര്‍ത്തവമാണെന്ന വാദത്തോട് യോജിയ്ക്കുന്നില്ലെന്നും തൃപ്തി

ദേവസ്വം ബോര്‍ഡ്

ദേവസ്വം ബോര്‍ഡ്

വിഷയത്തില്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്താന്‍ അടുത്ത മാസം താന്‍ കേരളത്തില്‍ എത്തുമെന്നും തൃപ്തി ദേശായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+