Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃപ്തി ദേശായ് ശബരിമലയിലേക്ക്.... മണ്ഡലകാലത്ത് തന്നെ സന്ദര്‍ശനം നടത്തുമെന്ന് വെല്ലുവിളി

Recommended Video

cmsvideo
    തൃപ്തി ദേശായ് ശബരിമലയിലേക്ക് | Oneindia Malayalam

    തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിധിയിലെ പുനപ്പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി തൃപ്തി ദേശായ്. താന്‍ ശബരിമലയില്‍ വൈകാതെ തന്നെ എത്തുമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയ സര്‍ക്കാരിന് പുതിയ തലവേദനയാവുകയാണ് ഇവരുടെ വരവ്. സുപ്രീം കോടതി സ്ത്രീപ്രവേശന വിധിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ സന്നിധാനം കലാപഭൂമിയാവാനും സാധ്യതയുണ്ട്.

    കോണ്‍ഗ്രസും ബിജെപിയും സുപ്രീം കോടതി വിധിയില്‍ ആശ്വാസം കണ്ടെത്തിയെങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതി വിധി എന്ത് തന്നെയായാലും നടപ്പിലാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി സുപ്രീം കോടതി വിധി പിന്‍വലിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു. ഇതോടെ സര്‍ക്കാര്‍ മുന്‍ നിലപാടുമായി മുന്നോട്ടു പോകുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

    തൃപ്തി ദേശായിയുടെ സന്ദര്‍ശനം

    തൃപ്തി ദേശായിയുടെ സന്ദര്‍ശനം

    ശബരിമല സന്ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് തൃപ്തി ദേശായ് പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ച്ചയില്‍ തന്നെ ദര്‍ശനത്തിനായി എത്തും അവര്‍ പറഞ്ഞു. അതേസമയം ശബരിമലയില്‍ സുപ്രീം കോടതിയുടെ വിധിയെ ഇവര്‍ നേരത്തെ തന്നെ സ്വാഗതം ചെയ്തിരുന്നു. തുടര്‍ന്ന് താന്‍ ശബരിമല സന്ദര്‍ശിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ സന്ദര്‍ശനത്തിന്റെ തീയ്യതി പ്രഖ്യാപിച്ചിരുന്നില്ല.

    ഏത് തീയ്യതികളില്‍

    ഏത് തീയ്യതികളില്‍

    ഈ മാസം 16നും ഇരുപതിനും ഇടയിലുള്ള ദിവസങ്ങളില്‍ എതെങ്കിലുമൊന്നിലായിരിക്കും അവര്‍ ശബരിമലയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. കൃത്യമായ തീയ്യതി ബുധനാഴ്ച്ച പ്രഖ്യാപിക്കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ സ്ത്രീപ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ ത്രയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഗ്നാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളിലും സ്ത്രീകളോടൊപ്പം ഇവര്‍ പ്രവേശിച്ചിരുന്നു. അതേസമയം ശബരിമല വിധിയില്‍ സ്റ്റേ ഇല്ലെന്ന് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെയാണ് ഇവര്‍ സന്ദര്‍ശനം നടത്തുമെന്ന് വ്യക്തമാക്കിയത്.

    സര്‍വകക്ഷി യോഗം വിളിക്കുന്നു

    സര്‍വകക്ഷി യോഗം വിളിക്കുന്നു

    സുപ്രീം കോടതി വിധി കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുമെന്ന് സര്‍ക്കാര്‍ കരുതുന്നു. തൃപ്തിയുടെ സന്ദര്‍ശനം ശബരിമലയെ ബിജെപിയുടെ കലാപഭൂമിയാക്കുമെന്നും ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു. വ്യാഴാഴ്ച്ച രാവിലെ 11ന് മുഖ്യമന്ത്രി ഓഫീസിലാണ് യോഗം. നേരത്തെയുള്ള വിധി പ്രാബല്യത്തില്‍ തന്നെയുണ്ടെന്നും പിണറായി പറഞ്ഞു. സ്ത്രീകള്‍ വരികയാണെങ്കില്‍ ഏതൊക്കെ രീതിയിലുള്ള സംരക്ഷണം ഒരുക്കണമെന്ന കാര്യത്തിലും തീരുമാനമായിട്ടുണ്ട്.

    നിയമവിദഗ്ദരുമായി ആലോചിക്കുന്നു

    നിയമവിദഗ്ദരുമായി ആലോചിക്കുന്നു

    പ്രതിസന്ധി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ നിയമവിദഗ്ധരുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങുകയാണ് മുഖ്യമന്ത്രി. നിയമവശം ആലോചിച്ച് മാത്രമേ നടപടികള്‍ തീരുമാനിക്കൂ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതേസമയം സര്‍ക്കാര്‍ 1992ലെ വിധിക്ക് സമാനമായി കാര്യങ്ങള്‍ നടപ്പിലാക്കാനും സാധ്യതയുണ്ട്. പണ്ടുള്ള വിധി സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് കൊണ്ടുള്ളതായിരുന്നു. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണ് എന്നായിരുന്നു വിധിയില്‍ പറഞ്ഞത്.

    വിധി നടപ്പിലാക്കിയില്ലെങ്കില്‍...

    വിധി നടപ്പിലാക്കിയില്ലെങ്കില്‍...

    തൃപ്തി ദേശായിയുടെ സന്ദര്‍ശനം സര്‍ക്കാര്‍ തടഞ്ഞാല്‍ അത് ബിജെപിക്ക് വലിയ നേട്ടമാകും. തടയാതിരുന്നാല്‍ അത് വലിയ പ്രശ്‌നത്തിലേക്കാണ് നയിക്കുക. വിധി സ്റ്റേ ചെയ്യാത്തതിനാല്‍ നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. മണ്ഡലകാലത്ത് സംഘര്‍ഷം ഒഴിവാക്കുമെന്ന മന്ത്രി എകെ ബാലന്റെ പ്രസ്താവനയും ഇതിനിടെ നിര്‍ണായകമാകുന്നുണ്ട്. സംഘര്‍ഷം ഒഴിവാക്കണമെങ്കില്‍ സ്ത്രീകള്‍ താല്‍ക്കാലികമായി കയറേണ്ടെന്ന് സര്‍ക്കാരിന് പറയേണ്ടി വരും. എന്നാല്‍ മുഖ്യമന്ത്രി ഈ തീരുമാനത്തിന് എതിരാണ്.

    ബിജെപിയുടെ ഭീഷണി

    ബിജെപിയുടെ ഭീഷണി

    അന്തിമ വിധി വരും വരെ യുവതീ പ്രവേശനം പാടില്ലെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള അറിയിച്ചിരിക്കുന്നത്. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി. അതേസമയം ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ രഥയാത്ര വിജയകരമായതിനാല്‍ സന്നിധാനത്ത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കാണ് ബിജെപി ശ്രമിക്കുന്നത്. തൃപ്തി ദേശായിയുടെ സന്ദര്‍ശനത്തില്‍ കൂടുതല്‍ കലാപത്തിന് ബിജെപി ശ്രമിക്കാനും സാധ്യതയുണ്ട്. വത്സന്‍ തില്ലങ്കേരിയും ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

    സമരവുമായി കോണ്‍ഗ്രസ്

    സമരവുമായി കോണ്‍ഗ്രസ്

    കോണ്‍ഗ്രസ് സമരവുമായി മുന്നോട്ട് പോകുമെന്ന് കെ സുധാകരനും വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ മാത്രമാണ് റിവ്യൂ ഹര്‍ജി നല്‍കിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം കോണ്‍ഗ്രസും ബിജെപിയും ശബരിമല സംരക്ഷണവുമായി രംഗത്തിറങ്ങിയതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ പരിശോധിക്കും. സര്‍വകക്ഷി യോഗവും നിര്‍ണായകമാകും. ഒരുപക്ഷേ സന്ദര്‍ശനം കുറച്ച് നീട്ടി വെക്കണമെന്ന് തൃപ്തി ദേശായിയോട് ആവശ്യപ്പെടാനും സാധ്യതയുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+