കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃപ്തി ദേശായ് ശബരിമലയിലേക്ക്, തടയാന്‍ തീവ്ര ഹൈന്ദവ സംഘടനകള്‍!! സ്ഥിതി വഷളാവും

ഏറെ കോളിളങ്ങള്‍ക്ക് കാരണമായേക്കാവുന്ന തൃപ്തി ദേശായിയുടെ ശബരിമല പ്രവേശനം അടുത്ത മാസമാണ്. അവരെ അപായപ്പെടുത്താന്‍ ശിവസേനയടക്കമുള്ള നാല് തീവ്രഹിന്ദു സംഘടനകള്‍ ആലോചിക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി

  • By Ashif
Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയില്‍ പ്രവേശിക്കാനുള്ള തൃപ്തി ദേശായിയുടെ നീക്കം എന്തുവില കൊടുത്തും തടയാന്‍ തീവ്രഹിന്ദു സംഘനടകള്‍ ശ്രമം തുടങ്ങിയതായി റിപോര്‍ട്ട്. കഴിഞ്ഞ മാസം മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ കോടതി വിധിയുടെ ആനുകൂല്യത്തില്‍ പ്രവേശിച്ച ശേഷമാണ് അടുത്ത ലക്ഷ്യം ശബരിമലയാണെന്ന് സ്ത്രീ മുന്നേറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന തൃപ്തിയും കൂട്ടരും പ്രഖ്യാപിച്ചത്.

ശബരിമലയില്‍ പ്രവേശിക്കാനൊരുങ്ങുന്ന തൃപ്തിയെ ചില തീവ്ര ഹൈന്ദവ സംഘടനകള്‍ അപായപ്പെടുത്താന്‍ ഒരുങ്ങുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പുണ്ടെന്ന് മംഗളമാണ് റിപോര്‍ട്ട് ചെയ്തത്. ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ച ശേഷം മാധ്യമങ്ങളെ കണ്ട തൃപ്തി ദേശായ് ജനുവരിയില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് അറിയിച്ചിരുന്നു.

സംഘടനകള്‍ യോഗം ചേര്‍ന്നു

അയപ്പസന്നിധാനത്ത് പ്രായഭേദമന്യേ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം. കാലങ്ങളായി വിശ്വാസികള്‍ പിന്തുടരുന്ന ആചാരത്തിന് വിരുദ്ധമാണിത്. തൃപ്തിയുടെയും കൂട്ടരുടെയും പ്രഖ്യാപനത്തിന് ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യാനും എന്ത് നിലപാട് സ്വീകരിക്കണമെന്ന് ആലോചിക്കാനും ഹൈന്ദവ സംഘടനകള്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

അപായപ്പെടുത്താനും സാധ്യത

ശിവസേനയുടെ കേരളഘടകം വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്താഴ്ച കൊല്ലത്ത് യോഗം ചേരുന്നുണ്ട്. സംഘടനയുടെ കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണിത്. സംസ്ഥാനത്തെ മുഴുവന്‍ പ്രവര്‍ത്തകരെയും അണിനിരത്തി വിഷയം നേരിടാനാണ് ശിവസേനയുടെ നീക്കമത്രെ. തൃപ്തിയെ ശാരീരികമായി അപായപ്പെടുത്താനും സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് ചെയ്യുന്നു.

 പോലിസ് നിരീക്ഷിക്കുന്നു

പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും നിരീക്ഷണം ഏര്‍പ്പെടുത്താനും തൃപ്തിയുടേയും സംഘത്തിന്റെയും വരവ് തടയുകയുമാണ് ലക്ഷ്യം. ജനകീയമായി തടയുന്നതിനും ആലോചനയുണ്ട്. ശിവസേനയെ കൂടാതെ മറ്റു മൂന്ന് തീവ്ര സംഘടനകള്‍ കൂടി തൃപ്തിയുടെ വരവ് തടയാന്‍ നീക്കം നടത്തുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ച വിവരം. ഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ പോലിസ് സൂക്ഷ്മമായി നീരീക്ഷിക്കുന്നുണ്ട്.

സുപ്രിംകോടതിയുടെ പരിഗണനയില്‍

ശബരിമലയില്‍ സ്ത്രീകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം വേണമെന്നും തങ്ങള്‍ സംഘര്‍ഷമുണ്ടാക്കാനല്ല വരുന്നതെന്നുമാണ് തൃപ്തിയുടെയും സംഘത്തിന്റെയും നിലപാട്. തൃപ്തിയുടെ പ്രഖ്യാപനം ദേവസ്വംബോര്‍ഡ് കാര്യമാക്കുന്നില്ലെന്ന് പ്രസിഡന്ററ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടും എതിര്‍പ്പ് പ്രകടിപ്പിച്ചുമുള്ള ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയേക്കാവുന്ന പുതിയ സംഭവങ്ങള്‍ക്ക് കളമൊരുങ്ങുന്നത്.

English summary
Hindu right wing groups mull to resist Tripti desai's entry to Sabarimala Temple. Desai said, they are coming January to Sabarimala for protect women rights. Intelligence group warned Tripti may be attacked.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X