Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃപ്പൂണിത്തുറ,ആലുവ, ആലപ്പുഴ റെയിൽവേസ്റ്റഷനിൽ പുതിയ 'മേക്ക് ഓവർ'; റെയിൽവെയുടെ പദ്ധതി ഇങ്ങനെ

ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ പരിധിയിലെ പ്രധാന സ്റ്റേഷനുകളിൽ യാത്രക്കാർക്ക് പുതിയ സൗകര്യങ്ങൾ ഒരുങ്ങുന്നു. തൃപ്പൂണിത്തുറ, ആലുവ, ആലപ്പുഴ റെയിൽവേ സ്റ്റേഷനുകളിൽ ഉടൻ പ്രീമിയം ഡൈൻ-ഇൻ റെസ്റ്റോറന്റുകൾ ആരംഭിക്കാനാണ് റെയിൽവേയുടെ തീരുമാനമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറഞ്ഞു. യാത്രക്കാരുടെ എണ്ണം വർധിച്ചതും എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ സ്റ്റേഷനുകളിലെ ഭക്ഷണശാലകൾക്ക് ലഭിച്ച മികച്ച പ്രതികരണവുമാണ് പുതിയ പദ്ധതിക്ക് പിന്നിലെ പ്രധാന കാരണം.

പ്രത്യേകിച്ച് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ ഏറെ നാളായി യാത്രക്കാർ ഉന്നയിച്ചിരുന്ന ആവശ്യമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. നിലവിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും പരിമിതമായ സ്റ്റേഷനിൽ കുപ്പിവെള്ളം ഒഴികെ യാത്രക്കാർക്ക് വലിയ സൗകര്യങ്ങളൊന്നും ഇല്ല. ട്രെയിൻ കാത്തിരിക്കുന്നവർക്കും ദൂരയാത്രക്കാർക്കും പുറത്ത് പോകാതെ തന്നെ നല്ല ഭക്ഷണം ലഭിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയർന്നിരുന്നു.

railway2-1

റെയിൽവേയുടെ കണക്കുകൂട്ടലിൽ തൃപ്പൂണിത്തുറ സ്റ്റേഷന്റെ പ്രാധാന്യം അടുത്ത വർഷങ്ങളിൽ കൂടുതൽ ഉയരുമെന്നാണ് വിലയിരുത്തൽ. റെയിലും മെട്രോയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമായി സ്റ്റേഷൻ മാറിക്കൊണ്ടിരിക്കുകയാണ്. കൂടാതെ തൃപ്പൂണിത്തുറ നഗരസഭയുടെ മിനി ഹബ് പദ്ധതി യാഥാർഥ്യമായാൽ, സ്റ്റേഷൻ ഒരു പ്രധാന മൾട്ടിമോഡൽ ട്രാൻസ്പോർട്ട് ഹബ്ബായി വളരുമെന്നാണ് പ്രതീക്ഷ.

ഇതിനാലാണ് ഇവിടെ പ്രീമിയം ഭക്ഷണശാല ആരംഭിക്കാൻ റെയിൽവേ പ്രത്യേക ശ്രദ്ധ നൽകുന്നത്. ഇതിനായുള്ള ലേലം ചൊവ്വാഴ്ച നടക്കും. നഗരത്തിലെ നിലവാരമുള്ള ഭക്ഷണശാലകളോട് മത്സരിക്കാവുന്ന രീതിയിലുള്ള സംവിധാനമായിരിക്കും ഒരുക്കുക എന്നാണ് അധികൃതർ പറയുന്നത്.

അതേസമയം ആലുവ റെയിൽവേ സ്റ്റേഷനിലും പുതിയ ഭക്ഷണശാലയ്ക്ക് വലിയ സാധ്യതയാണ് റെയിൽവേ കാണുന്നത്. ദിവസേന ആയിരക്കണക്കിന് യാത്രക്കാരാണ് ഇവിടെ എത്തുന്നത്. റെയിൽവേ സ്റ്റേഷനോടൊപ്പം സമീപത്തെ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നുള്ള യാത്രക്കാരെയും ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കുന്നത്. ആലുവയിലെ ഔട്ട്‌ലെറ്റിനായുള്ള ലേലം വ്യാഴാഴ്ച നടക്കും.

ആലപ്പുഴ സ്റ്റേഷനിൽ കേരളത്തിന്റെ തനത് രുചികൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുക. സീഫുഡ് വിഭവങ്ങളും പ്രാദേശിക ഭക്ഷണങ്ങളും ഉൾപ്പെടുത്തി വിനോദസഞ്ചാരികൾക്കും യാത്രക്കാർക്കും മികച്ച ഭക്ഷണാനുഭവം ഒരുക്കാനാണ് പദ്ധതി. ആലപ്പുഴയിലേക്ക് എത്തുന്ന ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ കൂടി മുൻനിർത്തിയാണ് ഈ തീരുമാനം.

തൃപ്പൂണിത്തുറ സ്റ്റേഷനിൽ പുതിയ സൗകര്യങ്ങൾ വരുന്നതിനെ പ്രാദേശിക സംഘടനകളും സ്വാഗതം ചെയ്തു. യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും വർഷങ്ങളായി അവഗണിക്കപ്പെട്ടിരുന്ന സാഹചര്യത്തിൽ, ഇത് വലിയ മാറ്റമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

"ഇത്രയും നാളായി തൃപ്പൂണിത്തുറ സ്റ്റേഷനിൽ യാത്രക്കാർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലായിരുന്നു. പ്ലാറ്റ്‌ഫോമിൽ നിന്ന് കുപ്പിവെള്ളം മാത്രമാണ് ലഭിച്ചിരുന്നത്. പുതിയ ഭക്ഷണശാലകൾ വരുന്നതോടെ യാത്രക്കാർക്ക് സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് പോകാതെ തന്നെ നല്ല ഭക്ഷണം ലഭിക്കും',തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഓഫ് റെസിഡന്റ്‌സ് അസോസിയേഷൻസ് (TRURA) സെക്രട്ടറി വി.സി. ജയേന്ദ്രൻ പറഞ്ഞു.

സ്റ്റേഷനുകളുടെ വരുമാന വർധനയും റെയിൽവേയുടെ ഈ നീക്കത്തിന് പിന്നിലെ മറ്റൊരു കാരണമാണ്. പ്രതിമാസം ഒരു ലക്ഷം രൂപയ്ക്കും മുകളിൽ വരുമാനം നേടുന്ന തൃപ്പൂണിത്തുറ പോലുള്ള സ്റ്റേഷനുകളിൽ കൂടുതൽ പ്രീമിയം സേവനങ്ങൾ കൊണ്ടുവരാനാണ് തിരുവനന്തപുരം ഡിവിഷന്റെ പദ്ധതി. യാത്രക്കാർ ട്രെയിൻ കാത്തിരിക്കുന്ന സമയം കൂടുതൽ സൗകര്യപ്രദവും ആസ്വാദ്യകരവുമായി മാറ്റുകയാണ് ലക്ഷ്യമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. വൃത്തിയും മികച്ച സേവനവും ഉറപ്പാക്കുന്ന ആധുനിക ഭക്ഷണശാലകളായിരിക്കും സ്റ്റേഷനുകളിൽ ഒരുങ്ങുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+