കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയിൽ ഫീനിക്സ് പക്ഷിയായി ബിജെപി! കെട്ടിവച്ച കാശ് പോലും കിട്ടാത്തവർ ചെങ്കോട്ട കുലുക്കുന്നു...

സിപിഎമ്മിന്റെ ചെങ്കോട്ടയെന്ന് വാഴ്ത്തുന്ന ത്രിപുരയിൽ ഇത്തവണ കാര്യങ്ങൾ എളുപ്പമല്ലെന്നാണ് ആദ്യ ഫലസൂചനകൾ വ്യക്തമാക്കുന്നത്.

Google Oneindia Malayalam News

അഗർത്തല: ചരിത്രത്തിലാദ്യമായി ത്രിപുരയിൽ ബിജെപിയുടെ മുന്നേറ്റം. സംസ്ഥാന രൂപീകരിച്ചതിന് ശേഷം ഇന്നേവരെ തിരഞ്ഞെടുപ്പ് ചിത്രത്തിൽ ഇല്ലാതിരുന്ന ബിജെപി ഇത്തവണ നടത്തുന്നത് ആരെയും ഞെട്ടിക്കുന്ന കുതിപ്പ്.

സിപിഎമ്മിന്റെ ചെങ്കോട്ടയെന്ന് വാഴ്ത്തുന്ന ത്രിപുരയിൽ ഇത്തവണ കാര്യങ്ങൾ എളുപ്പമല്ലെന്നാണ് ആദ്യ ഫലസൂചനകൾ വ്യക്തമാക്കുന്നത്. ഇതുവരെയുള്ള ലീഡ് നിലയിൽ ബിജെപിയും സിപിഎമ്മും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ അര മണിക്കൂറിൽ സിപിഎമ്മിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ബിജെപിയുടെ കുതിപ്പ്.

സിപിഎം ഞെട്ടി...

സിപിഎം ഞെട്ടി...

ത്രിപുരയിൽ വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ ഫലസൂചനകൾ അറിഞ്ഞപ്പോൾ ബിജെപിയായിരുന്നു ലീഡ് നിലയിൽ മുന്നിട്ടുനിന്നത്. ആദ്യത്തെ അര മണിക്കൂറിൽ ബിജെപി 15 സീറ്റുകളിൽ ലീഡ് ചെയ്തപ്പോൾ സിപിഎം മുന്നേറ്റം ആറ് സീറ്റുകളിലൊതുങ്ങി.

 സിപിഎം തിരിച്ചുവരുന്നു...

സിപിഎം തിരിച്ചുവരുന്നു...

വോട്ടെണ്ണൽ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടതോടെയാണ് സിപിഎം പ്രവർത്തകർക്ക് നേരിയ ആശ്വാസമായത്. ഒമ്പത് മണി വരെയുള്ള കണക്കുകൾ പ്രകാരം സിപിഎം 23 സീറ്റിലും ബിജെപി 19 സീറ്റിലും ലീഡ് ചെയ്യുകയാണ്.

ത്രിപുരയിലേക്ക്...

ത്രിപുരയിലേക്ക്...

നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലും ശനിയാഴ്ച വോട്ടെണ്ണൽ നടക്കുന്നുണ്ടെങ്കിലും രാജ്യത്തെ എല്ലാ കണ്ണുകളും ത്രിപുരയിലേക്കാണ്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരിടത്ത് സിപിഎമ്മും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടുന്നത്.

പണം നഷ്ടമായി...

പണം നഷ്ടമായി...

2013ലെ നിയമസഭ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഒരു സീറ്റിൽ വിജയിക്കാനായാൽ പോലും ബിജെപിക്ക് തല ഉയർത്തി നിൽക്കാം. കാരണം 2013ൽ മത്സരിച്ച 50 സീറ്റിൽ 49ലും കെട്ടിവച്ച കാശ് നഷ്ടപ്പെട്ട പാർട്ടിയാണ് ബിജെപി.

 പ്രവചനങ്ങൾ...

പ്രവചനങ്ങൾ...

ഇത്തവണ ത്രിപുരയിൽ ബിജെപി അധികാരം പിടിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. എന്നാൽ മണിക്ക് സർക്കാരിന്റെ നേതൃത്വത്തിലുള്ള സിപിഎമ്മിന് സംസ്ഥാനത്ത് തിരിച്ചടിയേൽക്കില്ലെന്നായിരുന്നു പാർട്ടി പ്രവർത്തകരുടെ വിശ്വാസം. പക്ഷേ, മാർച്ച് മൂന്നിന് വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ സിപിഎം പ്രവർത്തകരുടെ ഞെഞ്ചിടിപ്പ് കൂടി.

 നയങ്ങൾ...

നയങ്ങൾ...

ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന്റെ നയങ്ങളിലും സുപ്രധാന മാറ്റങ്ങൾക്ക് വഴിവെച്ചേക്കുമെന്നാണ് സൂചന. ത്രിപുരയിൽ പരാജയപ്പെട്ടാൽ കോൺഗ്രസ് ബന്ധമടക്കമുള്ള കാര്യങ്ങളിൽ സിപിഎം പുനർചിന്തനം നടത്തിയേക്കും.

തിരഞ്ഞെടുപ്പ് ഫലത്തിന് കാത്ത് മൂന്ന് സംസ്ഥാനങ്ങൾ: ത്രിപുര ബിജെപിയുടെ കയ്യിലേയ്ക്ക്!!തിരഞ്ഞെടുപ്പ് ഫലത്തിന് കാത്ത് മൂന്ന് സംസ്ഥാനങ്ങൾ: ത്രിപുര ബിജെപിയുടെ കയ്യിലേയ്ക്ക്!!

രാജേട്ടന്റെ വിരട്ടൽ ഏറ്റു, എസ്എഫ്ഐ വഴങ്ങി... യൂണിവേഴ്സിറ്റി കോളേജിലും പൊങ്കാല അടുപ്പുകൾ ഉയർന്നു...രാജേട്ടന്റെ വിരട്ടൽ ഏറ്റു, എസ്എഫ്ഐ വഴങ്ങി... യൂണിവേഴ്സിറ്റി കോളേജിലും പൊങ്കാല അടുപ്പുകൾ ഉയർന്നു...

English summary
tripura assemnly election;bjp leads in more seats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X