ബിപ്ലവ് ദേവിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ!, വിവാഹമോചനം വേണം
ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ. തനിക്ക് ബിപ്ലവില്‍ നിന്ന് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് നിതി കോടതിയെ സമീപിച്ചതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ബിപ്ലവ് ദേബ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്നും ഇനി വിവാഹ ജീവിതം തുടര്‍ന്ന് പോകാന്‍ ആകില്ലെന്നും ഭാര്യ നിതി ദില്ലിയിലെ തിസ്ഹാരി കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. ഇരുവര്‍ക്കും ഒരു മകനും മകളുമുണ്ട്. സംഭവത്തില്‍ ഇതുവരെ ബിപ്ലവ് ദേബ് പ്രതികരിച്ചിട്ടില്ല.
2018 ലാണ് ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലവ് ദേബ് ചുമതലയേറ്റത്. ബിപ്ലവിന്‍റെ പല പ്രസ്താവനകളും വിവാദങ്ങള്‍ക്ക് വഴി വെയ്ക്കാറുണ്ട്. മഹാഭാരത കാലത്ത് സാറ്റലൈറ്റും ഇന്‍റര്‍നെറ്റും ഉണ്ടായിരുന്നുവെന്ന് ബിപ്ലവ് പറഞ്ഞത് വലിയ പരിഹാസത്തിന് ഇടയാക്കിയിരുന്നു. സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ക്ക് സിവില്‍ എന്‍ജിയര്‍മാര്‍ മാത്രമേ അപേക്ഷിക്കാവൂവെന്നും ബിപ്ലവ് ഒരിക്കല്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications