കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് അഹങ്കാരമാണെന്ന് ബിപ്ലബ് കുമാർ!ശ്രീജിത്തിന്റെ കുടുംബത്തിന് ത്രിപുര സർക്കാർ വക അഞ്ച് ലക്ഷം

ശ്രീജിത്ത് കൊല്ലപ്പെട്ട് ഇത്രദിവസമായിട്ടും അദ്ദേഹം വീട് സന്ദർശിക്കാത്തത് അഹങ്കാരത്തിന്റെ തെളിവാണെന്നും ബിപ്ലബ് കുമാർ ദേബ് പറഞ്ഞു.

  • By Desk
Google Oneindia Malayalam News

കൊച്ചി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയുടെ മുഖ്യമന്ത്രിയല്ല, ജനങ്ങളുടെ മുഖ്യമന്ത്രിയായി മാറണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. പിണറായി വിജയൻ അഹങ്കാരം വെടിഞ്ഞ് ജനങ്ങളുടെ മുഖ്യമന്ത്രിയാകണം, ശ്രീജിത്ത് കൊല്ലപ്പെട്ട് ഇത്രദിവസമായിട്ടും അദ്ദേഹം വീട് സന്ദർശിക്കാത്തത് അഹങ്കാരത്തിന്റെ തെളിവാണെന്നും ബിപ്ലബ് കുമാർ ദേബ് പറഞ്ഞു.

deb

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയ ത്രിപുര മുഖ്യമന്ത്രി വരാപ്പുഴയിൽ ശ്രീജിത്തിന്റെ വീട് സന്ദർശിച്ച ശേഷമാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് ത്രിപുര സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ടെക്കിയായ യുവതി കിടപ്പുമുറിയിൽ വെട്ടേറ്റ് മരിച്ചനിലയിൽ, ചോരയിൽ കുളിച്ച് ഭർത്താവും! ചാലക്കുടിയിൽടെക്കിയായ യുവതി കിടപ്പുമുറിയിൽ വെട്ടേറ്റ് മരിച്ചനിലയിൽ, ചോരയിൽ കുളിച്ച് ഭർത്താവും! ചാലക്കുടിയിൽ

രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ കേരളത്തിലെ പിണറായി സർക്കാരും ത്രിപുരയിലെ നേരത്തെ ഭരിച്ചിരുന്ന മണിക്ക് സർക്കാരും ഒരുപോലെയാണെന്നും ബിപ്ലബ് കുമാർ ദേബ് ആരോപിച്ചു. സിപിഎമ്മിന്റെ കൊലപാതകങ്ങളിൽ മനംമടുത്താണ് ത്രിപുരയിലെ ജനങ്ങൾ ബിജെപിയെ അധികാരത്തിലേറ്റിയതെന്നും, അതേ അവസ്ഥ തന്നെയാണ് കേരളത്തിലെ പിണറായി സർക്കാരിനുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ തിരഞ്ഞെടുപ്പ് ഫലമാകില്ല ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഉണ്ടാവുകയെന്ന് പറഞ്ഞ ബിപ്ലബ്, കേരളത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

നിപ്പാ വൈറസ്; ചങ്ങരോത്തെ മൂസയും മരിച്ചു, ആകെ മരണസംഖ്യ 12 ആയി... നിപ്പാ വൈറസ്; ചങ്ങരോത്തെ മൂസയും മരിച്ചു, ആകെ മരണസംഖ്യ 12 ആയി...

English summary
tripura cm biplab kumar deb visits varapuzha sreejith's home.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X