തൃഷയ്ക്ക് ഇത്രയും വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരുന്നോ?സംഗീതയും ചെറിയ പുള്ളിയല്ല,വിജയ് കോളേജ് ഡ്രോപ് ഔട്ട്
തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ അധ്യായം കുറിച്ച് വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റ് കഴിഞ്ഞതോടെ, അദ്ദേഹത്തിന്റെ രാഷ്ട്രീയ നീക്കങ്ങൾക്കൊപ്പം വ്യക്തിജീവിതവും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസ പശ്ചാത്തലം, കുടുംബജീവിതം, ഭാര്യ സംഗീത സ്വർണലിംഗം, നടി തൃഷ കൃഷ്ണൻ എന്നിവരുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സോഷ്യൽ മീഡിയയിലും സിനിമ-രാഷ്ട്രീയ വൃത്തങ്ങളിലും വീണ്ടും ശ്രദ്ധ നേടുന്നത്.ഇതിൽ തന്നെ തൃഷയേയും സംഗീതയേയും താരതമ്യം ചെയ്തുള്ള ചർച്ചകളാണ് ഇപ്പോൾ കൂടുതൽ വൈറലാകുന്നത്. പ്രത്യേകിച്ച് വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചുള്ള താരതമ്യമാണ് സോഷ്യൽ മീഡിയയിൽ പ്രധാനമായി ഉയരുന്നത്. വിജയ് ഒരു കോളേജ് പഠനം പൂർത്തിയാക്കാതെയാണ് സിനിമയിലേക്ക് കടന്ന് വന്നത്. എന്നാൽ തൃഷയും സംഗീതയും മികച്ച അക്കാദമിക് പശ്ചാത്തലമുള്ളവരാണ്.
ചെറുപ്പം മുതലേ സിനിമയോടായിരുന്നു വിജയിയുടെ താത്പര്യം. ചെന്നൈയിലെ കൊടമ്പാക്കത്തുള്ള ഫാത്തിമ സ്കൂളിലും വിരുഗമ്പാക്കത്തെ ബാലലോക് സ്കൂളിലുമായിരുന്നു അദ്ദേഹത്തിന്റെ സ്കൂൾ പഠനം. തുടർന്ന് ചെന്നൈയിലെ ലൊയോള കോളേജിൽ വിഷ്വൽ കമ്യൂണിക്കേഷൻസ് കോഴ്സിൽ ചേർന്നു. എന്നാൽ അഭിനയ ജീവിതത്തിലേക്ക് പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം പഠനം ഇടയിൽ ഉപേക്ഷിക്കുകയായിരുന്നു.

1992-ൽ പുറത്തിറങ്ങിയ 'നാളെയ തീർപ്പ്' എന്ന ചിത്രത്തിലൂടെയാണ് വിജയ് നായകനായി അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം സിനിമ ജീവിതം അതിവേഗം മുന്നേറി. പിന്നീട് തമിഴ് സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായി അദ്ദേഹം മാറി. വിദ്യാഭ്യാസം പൂർത്തിയാക്കിയില്ലെങ്കിലും തന്റെ രാഷ്ട്രീയ പ്രസംഗങ്ങളിൽ യുവാക്കൾക്ക് പഠനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന നേതാവായും വിജയ് ശ്രദ്ധ നേടിയിട്ടുണ്ട്.
അതേസമയം തൃഷ കൃഷ്ണന് ശക്തമായ അക്കാദമിക് പശ്ചാത്തലമുണ്ട്. ചെന്നൈയിലെ സേക്രഡ് ഹാർട്ട് മെട്രിക്കുലേഷൻ സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിന്നീട് എത്തിരാജ് കോളേജ് ഫോർ വിമെൻ എന്ന കോളേജിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടി. മോഡലിങിലൂടെയാണ് തൃഷ സിനിമയിലേക്ക് എത്തിയത്. 1999-ലെ 'മിസ് ചെന്നൈ' പട്ടം നേടിയതോടെയാണ് തൃഷയുടെ കരിയറിൽ വലിയ മാറ്റമുണ്ടായത്. പിന്നീട് ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കേറിയ നായികമാരിൽ ഒരാളായി അവർ മാറി.
വിജയിയും തൃഷയും ഒരുമിച്ചെത്തിയ സിനിമകൾ തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയ കൂട്ടുകെട്ടുകളിലൊന്നായി കണക്കാക്കപ്പെടുന്നു. 'ഗില്ലി', 'തിരുപ്പാച്ചി', 'ആദി', 'കുരുവി', 'ലിയോ' തുടങ്ങിയ ചിത്രങ്ങൾ വൻ വിജയങ്ങളായിരുന്നു. ഇതോടെയാണ് ഇരുവരെയും ചുറ്റിപ്പറ്റിയ വ്യക്തിപരമായ അഭ്യൂഹങ്ങളും കൂടുതൽ ശക്തമായത്. ഇരുവരുടേയും ബന്ധത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ കടക്കുമ്പോഴും ഒരുമിച്ച് പൊതുവേദികളിലെത്താൻ യാതൊരു മടിയും ഇരുവരും കാണിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം നടന്ന സത്യപ്രതിജ്ഞ ചടങ്ങിലും തൃഷ മുഖ്യാതിഥിയായി മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു.
വിജയിയുടെ ഭാര്യ സംഗീത സോർണലിംഗവും വിദ്യാഭ്യാസ രംഗത്ത് മികച്ച പശ്ചാത്തലമുള്ള വ്യക്തിയാണ്. ശ്രീലങ്കൻ തമിഴ് കുടുംബത്തിൽപ്പെട്ട സംഗീത യുകെയിലാണ് വളർന്നതും പഠിച്ചതും. റിപ്പോർട്ടുകൾ പ്രകാരം, ലണ്ടൻ സർവകലാശാലയിൽ നിന്ന് ബയോമെഡിക്കൽ സയൻസിൽ ബിരുദം നേടിയിട്ടുണ്ട്. പൊതുജീവിതത്തിൽ നിന്ന് കൂടുതലായി വിട്ടുനിൽക്കുന്ന വ്യക്തിയായാണ് സംഗീത. സിനിമാ ചടങ്ങുകളിലോ രാഷ്ട്രീയ വേദികളിലോ പോലും അവർ അപൂർവമായാണ് പ്രത്യക്ഷപ്പെടാറുള്ളത്.
1999-ലാണ് വിജയിയും സംഗീതയും വിവാഹിതരായത്. വർഷങ്ങളോളം തമിഴ് സിനിമയിലെ ഏറ്റവും സ്ഥിരതയുള്ള താരദമ്പതികളിൽ ഒരാളായാണ് ഇവരെ ആരാധകർ കണ്ടിരുന്നത്. 2026 ഫെബ്രുവരിയിലാണ് ഇരുവരുടേയും വിവാഹമോചനവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നത്. ചെങ്കൽപ്പട്ട് കുടുംബകോടതിയിലാണ് ഇവർ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, വിഷയത്തിൽ വിജയിയോ സംഗീതയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.












Click it and Unblock the Notifications