കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍; പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പൂരപ്രേമികളുടെ മനം നിറച്ച് തൃശൂര്‍പൂരത്തിനു കൊടിയേറി. ഇനി സാംസ്‌കാരികനഗരിയില്‍ മുഖ്യചര്‍ച്ച പൂരം. പ്രധാനപങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളില്‍ നാട്ടുകാരുടെ മേല്‍നോട്ടത്തിലായിരുന്നു കൊടിയേറ്റ ചടങ്ങുകള്‍.

പൂരം വെടിക്കെട്ടിനും അനുമതി ലഭിച്ചതോടെ ആശങ്കകളൊഴിഞ്ഞു. നിയന്ത്രണങ്ങളോടെയാണ് വെടിക്കെട്ട്. മുന്‍വര്‍ഷം സാമ്പിള്‍ വെടിക്കെട്ടിനു തൊട്ടു മുമ്പാണ് അനുമതി ലഭിച്ചത്. ഇതു വലിയതോതില്‍ ആശങ്കയുണ്ടാക്കിയിരുന്നു. 25 നാണ് പൂരം.

paramekkavu

ഭൂമിപൂജയ്ക്കുശേഷം ചെത്തിമിനുക്കിയ കവുങ്ങിന്റെ കൊടിമരത്തില്‍ ദര്‍ഭപ്പുല്ലിനു പുറമേ ആല്‍, മാവ് എന്നിവയുടെ ഇലകളാലും പൂക്കളാലും അലങ്കരിച്ചാണ് കൊടിയേറ്റിയത്. നാട്ടുകാര്‍ ആര്‍പ്പുവിളികളോടെ പങ്കുചേര്‍ന്നു.

തിരുവമ്പാടി ക്ഷേത്രത്തില്‍ മേല്‍ശാന്തി മൂത്തേടത്ത് സുകുമാരന്‍ നമ്പൂതിരി രാവിലെ 11.55 ന് വിളക്കില്‍ ദീപം തെളിയിച്ചശേഷം സപ്തവര്‍ണത്തിലുള്ള കൊടിക്കൂറ കൈമാറി. നാട്ടുകാരുടെ ആവേശപ്പെരുക്കത്തിലാണ് കൊടിയേറിയത്. തുടര്‍ന്ന് ഭഗവതി പുറത്തേക്കെഴുന്നള്ളി. പാറമേക്കാവില്‍ സമാനരീതിയില്‍ 12.20 നായിരുന്നു ചടങ്ങ്. പാറമേക്കാവ് ഭഗവതി വലിയ പാണി കൊട്ടി എഴുന്നെള്ളിയതോടെ ചടങ്ങുകള്‍ക്കു തുടക്കമായി. ദേശക്കാര്‍ ആര്‍പ്പുവിളിച്ച് കൊടിയേറ്റി.

thiruvambadi

പാറമേക്കാവിനായി പറവട്ടാനി ചെമ്പില്‍ കുട്ടനാചാരിയാണ് കൊടിമരം തയ്യാറാക്കിയത്. ഉച്ചയ്ക്ക് 12.30ന് ക്ഷേത്രത്തിനു മുന്നില്‍ അഞ്ച് ആനകള്‍ അണിനിരന്നു. കൊമ്പന്‍ പാറമേക്കാവ് ശ്രീപദ്മനാഭന്‍ തിടമ്പേറ്റി. വടക്കുംനാഥന്‍ ക്ഷേത്രം പ്രദക്ഷിണം ചെയ്ത് കൊക്കര്‍ണിപറമ്പിലെ തീര്‍ഥകുളത്തില്‍ ആറാടി ഭഗവതി തിരിച്ചെത്തി. ഇനി വിവിധ ഭാഗങ്ങളില്‍ പറയെടുപ്പാണ്.

തിരുവമ്പാടി ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരന്‍, സുഷിത് എന്നിവരാണ് കൊടിമരം തയ്യാറാക്കിയത്. ക്ഷേത്രത്തില്‍ നിന്ന് പൂരം പുറപ്പാടിന് കൊമ്പന്‍ ചന്ദ്രശേഖരന്‍ തിടമ്പേറ്റി. ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കലാശിച്ച് നടുവില്‍ മഠത്തിലെത്തി ആറാട്ടോടെ ഭഗവതി തിരിച്ചെഴുന്നളളി. പാറമേക്കാവ് ഭഗവതി മണികണ്ഠനാലിലും തിരുവമ്പാടി ഭഗവതി നടുവിലാലിലും നായ്ക്കനാലിലും എഴുന്നള്ളിയെത്തിയതോടെ സ്വരാജ്‌റൗണ്ടിലെ മൂന്ന് ആലുകളില്‍ പൂരക്കൊടിയേറ്റി.

ഇനി എല്ലാശ്രദ്ധയും 23 ന് സന്ധ്യയ്ക്ക് ഏഴിന് നടക്കുന്ന സാമ്പിള്‍ വെടിക്കെട്ടിലേക്ക്. ആദ്യം പാറമേക്കാവ് വിഭാഗമാണ് തീ കൊളുത്തുന്നത്. 23 ന് ചമയപ്രദര്‍ശനം.

കണിമംഗലം ശാസ്താവ്, ലാലൂര്‍ ഭഗവതി, അയ്യന്തോള്‍ കാര്‍ത്യായനി ഭഗവതി, കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി, ചെമ്പുക്കാവ് ഭഗവതി, പനമുക്കുംപിള്ളി ശാസ്താവ്, ചൂരക്കാട്ടുകര ഭഗവതി, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി എന്നീ ഘടക ക്ഷേത്രങ്ങളിലും വിവിധ സമയങ്ങളില്‍ കൊടിയേറി.

പൂരത്തിന് ഗ്രീന്‍പ്രോട്ടോകോള്‍ പാലിക്കുമെന്ന് കലക്ടര്‍ എ.കൗശിഗന്‍ അറിയിച്ചു. 24ന് വൈകീട്ട് അഞ്ചുമുതല്‍ 26ന് ഉച്ചയ്ക്ക് രണ്ടുമണിവരെ തൃശൂര്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിയില്‍ മദ്യം നിരോധിച്ച് കലക്ടര്‍ ഉത്തരവിറക്കി.

English summary
Trissur pooram is going to start
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X