തൃശ്ശൂര്‍ പൂരത്തിന് പമേല ആന്‍ഡേഴ്സന്റെ സൗജന്യ ആനകള്‍?
തിരുവനന്തപുരം: തൃശ്ശൂര്‍ പൂരത്തിന് ആനകളെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഹോളിവുഡ് നടി പമേല ആന്‍ഡേഴ്സന്റെ വക കത്ത്. ആനകളെ പൂരത്തിന് ഉപയോഗിക്കുന്നത് നിര്‍ത്തണം എന്നാണ് കത്തിലെ ആവശ്യം. പകരം ജീവനുള്ള ആനകളെ വെല്ലുന്ന ആന പ്രതിമകള്‍ സ്വന്തം ചെലവില്‍ നിര്മിച്ചുതരാമെന്നാണ് പമേല പറയുന്നത്.
പൂരത്തിന്റെ പേരില്‍ ആനകളെ പീഡിപ്പിക്കുന്നത് തടയണം എന്ന് പരക്കെ ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് പമേല ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. മൃഗസംരക്ഷക സംഘടനയായ പെറ്റയുടെ ഇന്ത്യയിലെ രക്ഷാധികാരി കൂടിയാണ് ബോളിവുഡിലെ സൂപ്പര്‍ താരമായ പമേല. പക്ഷേ ആചാരങ്ങളും അനുഷ്ഠാനങ്ങളും ജനപ്രീതിയും കൊണ്ട് സമ്പന്നമായ തൃശ്ശൂര്‍ പൂരത്തിന് പമേലയുടെ ഡമ്മി ആനകള്‍ മതിയാകുമോ. കാണൂ.

ആനയെ എങ്ങനെ ഉണ്ടാക്കും
30 ആനകളെ സ്പോണ്സര് ചെയ്യാമെന്നാണ് പമേലയുടെ കത്തില്‍. മുളയും പേപ്പര്‍ പള്‍പ്പും ഉപയോഗിച്ചാകും ഈ ആനകളുടെ നിര്‍മാണം. കാഴ്ചയില്‍ ജീവനുള്ളതിനെ വെല്ലും. അതേ നിറം അതേ വലിപ്പം. അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകുകയുമാകാം.

കണ്ടാലും സങ്കടം വേണ്ട
കൊടുംചൂടില്‍ മണിക്കൂറുകളോളം നിന്ന് ആനകള്‍ സഹിക്കുന്ന പീഡനം അവസാനിപ്പിക്കാനാണ് പമേല മുന്‍കൈയെടുത്തിരിക്കുന്നത്. ആനകളുടെ അവസ്ഥ കണ്ട് പൂരം കാണാനെത്തുവര്‍ക്ക് പോലും സങ്കടം തോന്നുന്നുവെന്നും അവര്‍ പറയുന്നു

എവിടെ നടക്കും
തമിഴ്നാട്ടിലെ മലയാളി സംഘടന ഓണത്തിന് ഇത്തരം ഡമ്മി ആനകളെ വെച്ച് ആഘോഷം നടത്തിയിട്ടുണ്ട്. ജീവനുള്ള ആനയെ എഴുന്നള്ളിക്കാന്‍ അനുവാദം കിട്ടാത്തതിനെ തുടര്‍ന്നാണിത്.

ആനകള്‍ വിനോദത്തിനല്ല
മൃഗങ്ങള്‍ മനുഷ്യന്റെ വിനോദത്തിനുള്ളതല്ല എന്നാണ് പെറ്റയുടെ മതം. പെറ്റ പറഞ്ഞതനുസരിച്ച് ഇന്ത്യയിലെ മൃഗസംരക്ഷണ ബോര്‍ഡ് പൂരത്തിന് ആനകളെ ഉപയോഗിക്കുന്നത് തടയാനിടയുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications