കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശ്ശൂര്‍ പൂരത്തിന് പമേല ആന്‍ഡേഴ്‌സന്റെ സൗജന്യ ആനകള്‍?

Google Oneindia Malayalam News

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരത്തിന് ആനകളെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഹോളിവുഡ് നടി പമേല ആന്‍ഡേഴ്‌സന്റെ വക കത്ത്. ആനകളെ പൂരത്തിന് ഉപയോഗിക്കുന്നത് നിര്‍ത്തണം എന്നാണ് കത്തിലെ ആവശ്യം. പകരം ജീവനുള്ള ആനകളെ വെല്ലുന്ന ആന പ്രതിമകള്‍ സ്വന്തം ചെലവില്‍ നിര്‍മിച്ചുതരാമെന്നാണ് പമേല പറയുന്നത്.

പൂരത്തിന്റെ പേരില്‍ ആനകളെ പീഡിപ്പിക്കുന്നത് തടയണം എന്ന് പരക്കെ ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് പമേല ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. മൃഗസംരക്ഷക സംഘടനയായ പെറ്റയുടെ ഇന്ത്യയിലെ രക്ഷാധികാരി കൂടിയാണ് ബോളിവുഡിലെ സൂപ്പര്‍ താരമായ പമേല. പക്ഷേ ആചാരങ്ങളും അനുഷ്ഠാനങ്ങളും ജനപ്രീതിയും കൊണ്ട് സമ്പന്നമായ തൃശ്ശൂര്‍ പൂരത്തിന് പമേലയുടെ ഡമ്മി ആനകള്‍ മതിയാകുമോ. കാണൂ.

ആനയെ എങ്ങനെ ഉണ്ടാക്കും

ആനയെ എങ്ങനെ ഉണ്ടാക്കും

30 ആനകളെ സ്‌പോണ്‍സര്‍ ചെയ്യാമെന്നാണ് പമേലയുടെ കത്തില്‍. മുളയും പേപ്പര്‍ പള്‍പ്പും ഉപയോഗിച്ചാകും ഈ ആനകളുടെ നിര്‍മാണം. കാഴ്ചയില്‍ ജീവനുള്ളതിനെ വെല്ലും. അതേ നിറം അതേ വലിപ്പം. അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകുകയുമാകാം.

കണ്ടാലും സങ്കടം വേണ്ട

കണ്ടാലും സങ്കടം വേണ്ട

കൊടുംചൂടില്‍ മണിക്കൂറുകളോളം നിന്ന് ആനകള്‍ സഹിക്കുന്ന പീഡനം അവസാനിപ്പിക്കാനാണ് പമേല മുന്‍കൈയെടുത്തിരിക്കുന്നത്. ആനകളുടെ അവസ്ഥ കണ്ട് പൂരം കാണാനെത്തുവര്‍ക്ക് പോലും സങ്കടം തോന്നുന്നുവെന്നും അവര്‍ പറയുന്നു

എവിടെ നടക്കും

എവിടെ നടക്കും

തമിഴ്‌നാട്ടിലെ മലയാളി സംഘടന ഓണത്തിന് ഇത്തരം ഡമ്മി ആനകളെ വെച്ച് ആഘോഷം നടത്തിയിട്ടുണ്ട്. ജീവനുള്ള ആനയെ എഴുന്നള്ളിക്കാന്‍ അനുവാദം കിട്ടാത്തതിനെ തുടര്‍ന്നാണിത്.

ആനകള്‍ വിനോദത്തിനല്ല

ആനകള്‍ വിനോദത്തിനല്ല

മൃഗങ്ങള്‍ മനുഷ്യന്റെ വിനോദത്തിനുള്ളതല്ല എന്നാണ് പെറ്റയുടെ മതം. പെറ്റ പറഞ്ഞതനുസരിച്ച് ഇന്ത്യയിലെ മൃഗസംരക്ഷണ ബോര്‍ഡ് പൂരത്തിന് ആനകളെ ഉപയോഗിക്കുന്നത് തടയാനിടയുണ്ട്.

English summary
Hollywood actor Pamela Anderson writes to CM Oommen Chandy regarding the use of elephants in Thrissur Pooram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X