കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടിയ്ക്കെതിരെ വിധി പറഞ്ഞ വിജിലന്‍സ് കോടതി ജഡ്ജിയുടെ പണി പോയേക്കും?

Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവിട്ട തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിയ്ക്ക് എതിരെ നടപടി ഉണ്ടായേക്കും . കേസില്‍ മുഖ്യമന്ത്രിയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അതിരൂക്ഷമായ വിമര്‍ശനമാണ് വിജിലന്‍സ് കോടതി ജഡ്ജിയ്ക്കുമേല്‍ നടത്തിയത്.

വിജിലന്‍സ് കോടതി ജഡ്ജി എസ്എസ് വാസനെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അതിരൂക്ഷമായി വിമര്‍ശിച്ചത്. ചുമതലകളെക്കുറിച്ച് ജഡ്ജിയ്ക്ക് ഒരു ബോധവും ഇല്ലെന്നും ഇങ്ങനെ ഒരു ജഡ്ജിയുമായി എങ്ങനെ മുന്നോട്ട് പോകുമെന്നും ജസ്റ്റിസ് പി ഉബൈദ് ചോദിച്ചു . കേട്ടുകേല്‍വിയുടേയും പത്രവാര്‍ത്തകളുടേയും അടിസ്ഥാനത്തില്‍ കേസെടുക്കുന്ന രീതിയേയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു .

പണിപോകും?

പണിപോകും?

ഉമ്മന്‍ചാണ്ടിയ്‌ക്കെതിരായ ഉത്തരവ് പുറപ്പെടുവിച്ച വിജിലന്‍സ് കോടതി ജഡ്ജി എസ്എസ് വാസനെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ജഡ്ജിന് മേല്‍ കോടതി നടത്തിയത്. ഇങ്ങനെ ഒരു ജഡ്ജിയുമായി എങ്ങനെ മുന്നോട്ട് പോകുമെന്നും കോടതി

ബോധമില്ല

ബോധമില്ല

തന്റെ ചുമതലകളെക്കുറിച്ച് ജഡ്ജിയ്ക്ക് ബോധമില്ലെന്നും കോടതി

ശവപ്പെട്ടി സമരം

ശവപ്പെട്ടി സമരം

വിജിലന്‍സ് കോടതി ജഡ്ജി സിപിഎമ്മുകാരനാണെന്നും ഇടത് അനുഭാവിയാണെന്നും വരെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു

പുതിയ വിവാദം

പുതിയ വിവാദം

ജഡ്ജിയ്‌ക്കെതിരെ നടപടി എടുത്താല്‍ അത് പുതിയ വിവാദങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഉറപ്പ്

ഇതായിരുന്നു

ഇതായിരുന്നു

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയ്ക്കും ആര്യാടനും എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിയ്ക്കണമെന്നായിരുന്നു വിജിലന്‍സ് കോടതി ഉത്തരവ്

ആദ്യം

ആദ്യം

ഒരു കേസിന്റെ ആദ്യഘട്ടത്തില്‍ കീഴ്‌ക്കോടതി ജഡ്ജിയെ മേല്‍ക്കോടതി ഇത്രയും രൂക്ഷമായി വിമര്‍ശിയ്ക്കുന്നതും അപൂര്‍വ്വം.

English summary
Trissur vigilance court judge may face legal action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X