ഞങ്ങടെ നാട്..ഞങ്ങടെ ആന..ഞങ്ങടെ പൂരം..ഞങ്ങള്‍ നടത്തും വെടിക്കെട്ട്..സൗകര്യമില്ലാത്തവര്‍ നാട് വിട്ടോ !!
തൃശ്ശൂര്‍: ഉത്സവങ്ങള്‍ക്ക് വെടിക്കെട്ടിന് അനുമതി നിഷേധിച്ചതില്‍ ജില്ലാഭരണകൂടത്തിന് എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് തൃശ്ശൂര്‍ ജില്ലയിലെ ഇന്നത്തെ ഹര്‍ത്താല്‍. വെടിക്കെട്ടും ആനയുമില്ലാത്ത ഉത്സവങ്ങള്‍ തൃശ്ശൂരുകാര്‍ക്ക് ആലോചിക്കുക പോലും സാധ്യമല്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ തെളിയിക്കുന്നത്.
Read Also: ചങ്കൂറ്റമുണ്ടോ ലാലിനെ പ്രതി ചേര്‍ക്കാന്‍..?? ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും പൊട്ടന്‍കളിക്കുന്നു..!!

പൂരത്തിന് വെടിക്കെട്ടും ആനയും വേണോ എന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കട്ട പൂരപ്രേമികള്‍ വെടിക്കെട്ട് നിരോധനത്തിനെതിരെ കട്ടക്കലിപ്പിലാണ്.

ഞങ്ങടെ നാട്, ഞങ്ങടെ ആന, ഞങ്ങടെ പൂരം, ഞങ്ങള്‍ നടത്തും വെടിക്കെട്ട്. സൗകര്യമില്ലാത്തവര്‍ ജില്ല വിട്ട് പൊക്കോണം..ഈ ലെവലിലാണ് തൃശ്ശൂരുകാരുടെ വെടിക്കെട്ട് പ്രേമം.

എത്രയാള്ക്കാര് വണ്ടി തട്ടി ചാവുന്നു. പ്രസവിക്കുമ്പോള്‍ എത്രപേര്‍ ചത്തുപോകുന്നു. അതൊക്കെ നിങ്ങള്‍ നിരോധിക്കുമോ എന്നും വെടിക്കെട്ട് ആരാധകര്‍ ചോദിക്കുന്നു. വെടിക്കെട്ടില്ലെങ്കില്‍ പൂരം പൂര്‍ണമാവില്ലെന്ന് വിശ്വസിക്കുന്നവരാണ് പലരും.

വെടിക്കെട്ട് പ്രേമികള്‍ക്ക് പരിഹാസവുമുണ്ട്. പൂരത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കുലറില്‍ ഒരു മാറ്റം വരുത്തിത്തരുമോ കളക്ടറേ എന്ന മട്ടിലാണ് പൂരപ്രേമികള്‍ പെരുമാറുന്നതെന്നാണ് പരിഹാസം.

പൂരത്തിന്റെ സംസ്ക്കാരവും പൈതൃകവും ഇരിക്കുന്നത് പൊട്ടാസ്യം ക്ളോറേറ്റ് പൊട്ടിക്കുന്നതിലല്ല എന്നതാണ് വെടിക്കെട്ട് നിയന്ത്രണത്തെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി.

ഉത്രാളിക്കാവ് പൂരത്തിന്റെയും മച്ചാട്ട് മാമാങ്കത്തിന്റെയും ഭാഗമായുള്ള വെടിക്കെട്ടിന് ജില്ലാകളക്ടര്‍ അനുമതി നിഷേധിച്ചിരുന്നു. തൃശ്ശൂര്‍ പൂരം നടത്താന്‍ മതിയായ സുരക്ഷയൊരുക്കാമെന്നതാണ് സര്‍ക്കാര്‍ നിലപാട്.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ












Click it and Unblock the Notifications