കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങടെ നാട്..ഞങ്ങടെ ആന..ഞങ്ങടെ പൂരം..ഞങ്ങള് നടത്തും വെടിക്കെട്ട്..സൗകര്യമില്ലാത്തവര്‍ നാട് വിട്ടോ !!

  • By അനാമിക
Google Oneindia Malayalam News

തൃശ്ശൂര്‍: ഉത്സവങ്ങള്‍ക്ക് വെടിക്കെട്ടിന് അനുമതി നിഷേധിച്ചതില്‍ ജില്ലാഭരണകൂടത്തിന് എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് തൃശ്ശൂര്‍ ജില്ലയിലെ ഇന്നത്തെ ഹര്‍ത്താല്‍. വെടിക്കെട്ടും ആനയുമില്ലാത്ത ഉത്സവങ്ങള്‍ തൃശ്ശൂരുകാര്‍ക്ക് ആലോചിക്കുക പോലും സാധ്യമല്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ തെളിയിക്കുന്നത്.

Read Also: ചങ്കൂറ്റമുണ്ടോ ലാലിനെ പ്രതി ചേര്‍ക്കാന്‍..?? ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും പൊട്ടന്‍കളിക്കുന്നു..!!

പൂരപ്രേമികൾ കലിപ്പിലാണ്

പൂരത്തിന് വെടിക്കെട്ടും ആനയും വേണോ എന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കട്ട പൂരപ്രേമികള്‍ വെടിക്കെട്ട് നിരോധനത്തിനെതിരെ കട്ടക്കലിപ്പിലാണ്.

ഞങ്ങള് നടത്തും വെടിക്കെട്ട്

ഞങ്ങടെ നാട്, ഞങ്ങടെ ആന, ഞങ്ങടെ പൂരം, ഞങ്ങള് നടത്തും വെടിക്കെട്ട്. സൗകര്യമില്ലാത്തവര്‍ ജില്ല വിട്ട് പൊക്കോണം..ഈ ലെവലിലാണ് തൃശ്ശൂരുകാരുടെ വെടിക്കെട്ട് പ്രേമം.

എന്തൊക്കെ നിരോധിക്കും

എത്രയാള്‍ക്കാര്‍ വണ്ടി തട്ടി ചാവുന്നു. പ്രസവിക്കുമ്പോള്‍ എത്രപേര് ചത്തുപോകുന്നു. അതൊക്കെ നിങ്ങള് നിരോധിക്കുമോ എന്നും വെടിക്കെട്ട് ആരാധകര്‍ ചോദിക്കുന്നു. വെടിക്കെട്ടില്ലെങ്കില്‍ പൂരം പൂര്‍ണമാവില്ലെന്ന് വിശ്വസിക്കുന്നവരാണ് പലരും.

നിയമം മാറ്റാമോ കളക്ടറേ

വെടിക്കെട്ട് പ്രേമികള്‍ക്ക് പരിഹാസവുമുണ്ട്. പൂരത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കുലറില്‍ ഒരു മാറ്റം വരുത്തിത്തരുമോ കളക്ടറേ എന്ന മട്ടിലാണ് പൂരപ്രേമികള്‍ പെരുമാറുന്നതെന്നാണ് പരിഹാസം.

പൈതൃകം വെടിക്കെട്ടിലല്ല

പൂരത്തിന്റെ സംസ്‌ക്കാരവും പൈതൃകവും ഇരിക്കുന്നത് പൊട്ടാസ്യം ക്‌ളോറേറ്റ് പൊട്ടിക്കുന്നതിലല്ല എന്നതാണ് വെടിക്കെട്ട് നിയന്ത്രണത്തെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി.

കളക്ടറുടെ അനുമതിയില്ല

ഉത്രാളിക്കാവ് പൂരത്തിന്റെയും മച്ചാട്ട് മാമാങ്കത്തിന്റെയും ഭാഗമായുള്ള വെടിക്കെട്ടിന് ജില്ലാകളക്ടര്‍ അനുമതി നിഷേധിച്ചിരുന്നു. തൃശ്ശൂര്‍ പൂരം നടത്താന്‍ മതിയായ സുരക്ഷയൊരുക്കാമെന്നതാണ് സര്‍ക്കാര്‍ നിലപാട്.

English summary
Pooram Lovers protest against control over fireworks in Pooram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X