കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂരിന്റെ നിലപാട് വഞ്ചനാപരം..!! പിന്മാറണം, ജനങ്ങളോട് മറുപടി പറയണ്ടിവരും; തുറന്നടിച്ച് കടകംപള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്നലെയാണ് പുറത്തുവന്നത്. ഇതിനെതിരെ സംസ്ഥാനത്ത് സര്‍ക്കാര്‍ടക്കം വലിയ എതിര്‍പ്പാണ് ഉയര്‍ത്തുന്നത്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയിം കേന്ദ്ര തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തോട് ഒരിക്കലും യോജിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ തീരുമാനത്തോട് അനുകൂല നിലപാടാണ് തിരുവനന്തപുരം എപി ശശി തരൂരിനുള്ളത്. എന്നാല്‍ തരൂരിന്റെ നിലപാട് വഞ്ചനാപരമാണെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്. വിശദാംശങ്ങളിലേക്ക്...

അനുകൂലിച്ച് തരൂര്‍

അനുകൂലിച്ച് തരൂര്‍

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നത് വികസനം വേഗത്തിലാക്കുമെന്ന് ശശി തരൂര്‍ പറഞ്ഞു. തിരുവനന്തപുരം വികസിക്കുന്നുണ്ടെങ്കില്‍ വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതില്‍ തെറ്റില്ലെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ ഏജന്‍സികളില്‍ നിക്ഷിപ്തമായിരിക്കുമെന്നും തരൂര്‍ വ്യക്തമാക്കി.

 വഞ്ചനാപരം

വഞ്ചനാപരം

തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട ശശി തരൂരിന്റെ നിലപാട് വഞ്ചനാപരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമാണിത്. മുതലാളിമാര്‍ക്കായുള്ള നിലപാടില്‍ നിന്ന് തരൂര്‍ പിന്മാറണമെന്നും കച്ചവടത്തിന് കൂട്ടുനില്‍ക്കുന്നവര്‍ ജനങ്ങളോട് മറുപടി പറയണ്ടിവരുമെന്നും കടകംപള്ളി വ്യക്തമാക്കി.

Recommended Video

cmsvideo
മോദിക്ക് എതിരെ കട്ടക്കലിപ്പില്‍ പിണറായി | Oneindia Malayalam
ടിയാലിന് കഴിയും

ടിയാലിന് കഴിയും

കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിന് വിരുദ്ധമാണ് ശശിതരൂരിന്റെത്. വിമാനത്താവളം നല്ല രീതിയില്‍ നടത്താന്‍ ടിയാലിന് സാധിക്കും. ജനകീയ പ്രതിരോധമാണ് ഇനി മാര്‍ഗമെന്നും മന്ത്രി കടകംപള്ളി മനോരമ ന്യൂസിനോട് വ്യക്തമാക്കി.

തീറെഴുതിയിരിക്കുകയാണ്

തീറെഴുതിയിരിക്കുകയാണ്

വിഷയത്തില്‍ കഴിഞ്ഞ ദിവസവും കടകംപള്ളി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വിമാനത്താവളം ബിജെപി അദാനിക്ക് തീറെഴുതിയിരിക്കുകയാണെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ തുറന്നടിച്ചു. ഇതിന്റെ പേരില്‍ കോടികളുടെ അഴിമതിയാണ് ബിജെപി നടത്തിയത് എന്നും മന്ത്രി ആരോപിച്ചു.

അഴിമതി ഇടപാട്

അഴിമതി ഇടപാട്

1935 ല്‍ ആരംഭിച്ച തിരുവനന്തപുരം വിമാനത്താവളം, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളമാണ്. അങ്ങനെ ചരിത്രത്തിന്റെ ഭാഗമായ വിമാനത്താവളത്തെയാണ് സ്വകാര്യ വ്യക്തികള്‍ക്ക് യാതൊരു മനസാക്ഷി കുത്തുമില്ലാതെ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. 170 കോടി രൂപ വാര്‍ഷിക ലാഭം നേടുന്ന വിമാനത്താവളമാണ് തിരുവനന്തപുരത്തേത് എന്നത് ഓര്‍ക്കണം. കോടികളുടെ അഴിമതി ഇടപാട് ഈ വിറ്റഴിക്കലിന് പിന്നിലുണ്ടെന്ന ആരോപണങ്ങള്‍ നിസ്സാരമല്ല.

ഭൂമി വാങ്ങി കൈമാറി

ഭൂമി വാങ്ങി കൈമാറി

തിരുവനന്തപുരം വിമാനത്താവളത്തിന് നിലവില്‍ ഉണ്ടായിരുന്ന സ്ഥലത്തിന് പുറമെ കാലാകാലങ്ങളില്‍ ആവശ്യമായി വന്ന ഭൂമി സംസ്ഥാന സര്‍ക്കാര്‍ 5 ഘട്ടങ്ങളിലായി വാങ്ങി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. നിലവില്‍ 635 ഏക്കര്‍ സ്ഥലമാണ് വിമാനത്താവളത്തിനുള്ളത്. ഇതുകൂടാതെ ഇപ്പോള്‍ 18 ഏക്കര്‍ സ്ഥലം കൂടി വിമാനത്താവള വികസനത്തിനായി വാങ്ങി നല്‍കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരികയാണെന്നും കടകംപള്ളി വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളം: സഹകരിക്കുന്നത് ബുദ്ധിമുട്ടായിരിക്കും എന്ന് വ്യക്തമാക്കി പിണറായിതിരുവനന്തപുരം വിമാനത്താവളം: സഹകരിക്കുന്നത് ബുദ്ധിമുട്ടായിരിക്കും എന്ന് വ്യക്തമാക്കി പിണറായി

വികസനം വേഗത്തിലാക്കും; തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെ അനുകൂലിച്ച് തരൂര്‍വികസനം വേഗത്തിലാക്കും; തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെ അനുകൂലിച്ച് തരൂര്‍

English summary
Trivandrum Airport privatization; Kadakampally Surendran says, Shashi Tharoor's stand is fraudulent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X