• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ബിജെപിയുടേത് കപട ഹിന്ദു സ്നേഹവും വര്‍ഗീയ രാഷ്ട്രീയവും'; നേതാവും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടു

കിളിമാനൂര്‍: പൊലീസുമായും ഭക്തരുമായും ഉണ്ടാക്കിയ ധാരണ ലംഘിച്ച് ക്ഷേത്രോത്സവത്തില്‍ ആര്‍എസ്എസ് കൊടികെട്ടിയതില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് പാര്‍ട്ടി വിട്ടു. ബിജെപി കിളിമാനൂര്‍ കരവാരം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, മുന്‍ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന തോട്ടയ്ക്കാട് ബിജുവാണ് പാര്‍ട്ടി വിട്ടത്.

ബിജെപി ദക്ഷിണ മേഖലാ ഉപാദ്ധ്യക്ഷന്‍ തോട്ടയ്‌‌ക്കാട് ശശിയുടെ സഹോദരീ പുത്രനന്‍ കൂടിയാണ് ബിജു. ബിജുവിന് പിന്തുണ പ്രഖ്യാപിച്ച് പ്രദേശത്തെ അമ്പതോളം ആര്‍എസ്എസ് ബിജെപി അനുഭാവികളും പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഉത്സവുമായി ബന്ധപ്പെട്ട തര്‍ക്കം

ഉത്സവുമായി ബന്ധപ്പെട്ട തര്‍ക്കം

കരവാരം തോട്ടയ്ക്കാട് പന്തുവിള തൃക്കോവില്‍ ശിവക്ഷേത്രത്തിലെ ഉത്സവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ബിജുവിന്‍റെ പാര്‍ട്ടി വിടലില്‍ കലാശിച്ചത്. ഉത്സവത്തോട് അനുബന്ധിച്ച് മുന്‍കാലങ്ങളില്‍ ഇവിടെ ആര്‍എസ്എസ് കൊടികള്‍ കെട്ടിയിരുന്നു. എന്നാല്‍ ഇത്തവണ ഒരു സംഘടനയുടേയും കൊടി വേണ്ടെന്ന് പോലീസിന്‍റെ സാന്നിധ്യത്തില്‍ ഭക്തര്‍ തീരുമാനിക്കുകയായിരുന്നു.

കാവി കൊടികള്‍

കാവി കൊടികള്‍

എന്നാല്‍ ഈ ധാരണ തെറ്റിച്ച് ചില ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അമ്പലത്തില്‍ കാവി കൊടികള്‍ കെട്ടിയത് പ്രശ്നത്തിന് ഇടയാക്കി. ആര്‍എസ്എസ് നടപടിയില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം ബിജെപി പ്രവര്‍ത്തര്‍ ചേര്‍ന്ന് ശിവപാര്‍വ്വതി മുദ്രയുള്ള വെള്ള കൊടികള്‍ ക്ഷേത്രത്തില്‍ കെട്ടുകയായിരുന്നു.

പൊലീസില്‍ പരാതി

പൊലീസില്‍ പരാതി

ഇത് തര്‍ക്കമായതോടെ ആര്‍എസ്എസ് ഉള്‍പ്പടേയുള്ള എല്ലാ സംഘടനകളുടേയും കൊടികള്‍ ക്ഷേത്രകമ്മറ്റി നീക്കം ചെയ്തു. ഇതിന് പിന്നാലെയാണ് ക്ഷേത്രകമ്മറ്റിയില്‍ സജീവ പ്രവര്‍ത്തകന്‍ ആയ ഒരു യുവാവിനെതിരെ ഒരു വിഭാഗം പൊലീസില്‍ പരാതി നല്‍കുന്നത്.

മനം മടുത്തു

മനം മടുത്തു

മതസൗഹൃദ അന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങളില്‍ മനം മടുത്താന്‍ താന്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നാണ് ബിജു ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

അറിവ് വെച്ച കാലം മുതൽ

അറിവ് വെച്ച കാലം മുതൽ

നമസ്കാരം, ഇത് വരെ എന്നെ സപ്പോർട് ചെയ്തവരോടും വിമർശനങ്ങൾ ഉന്നയിച്ചവരോടും ആയി ഒപ്പം ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയോട് ആത്മാർത്ഥത ഉള്ള പ്രവർത്തകരോടും. അറിവ് വെച്ച കാലം മുതൽ ആർ എസ് എസ് ശാഖയിൽ പോയി ആർ എസ് എസ് കാരൻ ആയി ജീവിച്ചു. ആർ എസ് എസ് നെ സ്നേഹിച്ചു.

പദവികള്‍

പദവികള്‍

സംഘടനയ്ക്കും പാർട്ടിക്കും വിധേയനായി പ്രവർത്തിച്ചു പോന്ന ഒരു സാധാരണ പാർട്ടി പ്രവർത്തകനിൽ നിന്നും ബിജെപി കരവാരം പഞ്ചായത്ത്‌ പ്രസിഡന്റ്‌, പഞ്ചായത്ത്‌ ജോയിൻ സെക്രട്ടറി, പഞ്ചായത്ത്‌ സെക്രട്ടറി, ബൂത്തു പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങൾ അതിന്റെ ഉത്തരവാദിത്തത്വടെ തന്നെ നിർവഹിക്കുന്നുകയും ചെയ്ത ഒരു വ്യക്തി ആണ് ഞാൻ.

പ്രസ്ഥാനം വിടുന്നു

പ്രസ്ഥാനം വിടുന്നു

എന്നാൽ ഇന്ന് ഞാൻ ആ പ്രസ്ഥാനം വിടുന്നതായി നിങ്ങൾ എല്ലാവരെയും സാക്ഷി ആക്കി പ്രഖ്യാപിക്കുന്നു. കാരണം

ആരാധനാലങ്ങളിൽ കപട ഹിന്ദു സ്നേഹം നടത്തി രാഷ്ട്രീയ നാടകം നടത്തി നാട്ടിൽ ഒരു വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്ന ഐഡിയോളജി യോട് ഒരു തരത്തിലും യോജിച്ചു പോകാൻ എനിക്ക് കഴിയില്ല.

കടുത്ത ഈശ്വര വിശ്വാസി

കടുത്ത ഈശ്വര വിശ്വാസി

ഞാൻ ഒരു കടുത്ത ഈശ്വര വിശ്വാസി ആണ്. എന്നാൽ ആ വിശ്വാസം വിശ്വാസത്തെ മുതലെടുത്തു രാഷ്ട്രീയ പാപ്പരത്തം കാണിക്കുന്നതിനോട് പുച്ഛം മാത്രം. അതിന് വേണ്ടി മുംബൈയില്‍ നിന്നും വണ്ടി കയറി ഈ നാട്ടിൽ വന്ന് നെറികെട്ട രാഷ്ട്രീയം നടത്തും എന്നാണ് ആരുടെ എങ്കിലും വിചാരം എങ്കിൽ, രാഷ്ട്രീയത്തിനുരി മനുഷ്യൻ മനുഷ്യൻ നെ സ്നേഹിക്കണം എന്ന ചിന്ത മനസ്സിൽ ഉള്ള ഒരു കൂട്ടം ജനതയുടെ കൂടെ നിങ്ങളെ എതിർക്കാൻ ഈ ഞാൻ മുന്നിൽ തന്നെ ഉണ്ടാകും.

പെരുവഴിയില്‍

പെരുവഴിയില്‍

നാളിതുവരെ മനുഷ്യന് ഉപകാരം ഉള്ള ഒരു കാര്യം പോലും ചെയ്യാത്ത നിരവധി കുടുംബങ്ങളെ പെരുവഴിയില്‍ നിർത്തിയ പാരമ്പര്യം അല്ലെ... കൂടുതൽ വിഴുപ്പലക്കാൻ എന്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല. ഉത്സവ പറമ്പുകളിൽ കൊടി കെട്ടി അല്ല രാഷ്ട്രീയം വളർത്തേണ്ടത് എന്ന സാമാന്യ ബോധ്യം ഉണ്ടാകണം... ഉണ്ടായാൽ നന്ന്

നന്ദി

ബിജു തോട്ടയ്ക്കാട്

വിജയ് രാഷ്ട്രീയത്തിലേക്ക്? സൂചനകളുമായി പിതാവ്; രജനീകാന്ത് തമിഴരെ പറ്റിച്ചു, ബിജെപിക്ക് വെല്ലുവിളി

English summary
trivandrum bjp leader quits party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X