'ഞാൻ ജയിക്കുമോയെന്ന് പേടിച്ച് ആളുകൾ ഇപ്പോൾ എന്നെ ട്രോളുന്നില്ല,മോദിയുടെ അസാധാരണ ജൻമം';കൃഷ്ണകുമാർ
തിരുവനന്തപുരം; ട്രോളുകളാണ് തന്നെ വളർത്തിയതെന്ന് തിരുവനന്തപുരം സെൻട്രലിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായി കൃഷ്ണകുമാർ. ട്രോൾ ചെയ്യുന്നവർക്ക് നൻമ വരണേയെന്നാണ് താൻ പ്രാർത്ഥിക്കാറുള്ളത്. ഇപ്പോൾ പക്ഷേ താൻ ജയിക്കുമെന്ന പേടികാരണം ആളുകൾ തന്നെ ട്രോളാറില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

തിരുവനന്തപുരത്ത് ത്രികോണ പോരാട്ടമെന്ന് പറയുമ്പോഴും ഉള്ളിന്റെ ഉള്ളിൽ തനിക്ക് സന്തോഷമാണ്. പാരച്യൂട്ടിൽ ഇറങ്ങിയ ആളല്ല താൻ. തീരദേശത്തെ സംരക്ഷിക്കാൻ കപ്പലണ്ടി വാങ്ങിക്കുന്ന കാശ് മാത്രം മതിയെന്നും തീരദേശം മറിഞ്ഞാൽ ഇടത് വലത് മുന്നണികൾ തകരുമെന്നും കൃഷ്ണകുമാർ കേരള കൗമുദിയോട് പ്രതികരിച്ചു.
ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും കൃഷ്ണകുമാർ ആഞ്ഞടിച്ചു. സ്ത്രീ പ്രവേശനം ശബരിമലയിലെ ഏറ്റവും വൃത്തിക്കെട്ട പരിപാടിയാണ്. സിനിമാ മേഖലയിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നത് മാരക തെറ്റായി കാണുന്നവർ ഉണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.
തലസ്ഥാനത്തെ പ്രധാനമണ്ഡലങ്ങളിൽ ഒന്നായ തിരുവനന്തപുരം സെൻട്രലിൽ ഇക്കുറി അട്ടിമറി ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ ഇത്തവണ വിഎസ് ശിവകുമാർ തന്നെയാണ് പോരിനിറങ്ങുന്നത്. എൽഡിഎഫിന് വേണ്ടി ആന്റണി രാജുവാണ് മത്സരിക്കുന്നത്.
ഗ്ലാമർ ലുക്കിൽ തിളങ്ങി നടി നോറ ഫടേഹി, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications