കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലസ്ഥാനത്തെ സംഘര്‍ഷം.....അക്രമികള്‍ ഉടന്‍ വലയിലാവും!! അന്വേഷണത്തിന് പ്രത്യേകസംഘം

മറ്റു ജില്ലകളില്‍ ആക്രമണം നടക്കാനുള്ള സാധ്യതയില്ലെന്ന് ഡിജിപി

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിയും സിപിഎമ്മും തമ്മില്‍ സംഘര്‍ഷമുണ്ടായ തിരുവനന്തപുരത്ത് ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നഗരത്തില്‍ ശക്തമായ പോലീസ് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് തലസ്ഥാനത്ത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയത്. ആറ്റുകാല്‍ മേഖലയില്‍ തുടങ്ങിയ സംഘര്‍ഷമാണ് പിന്നീട് വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിച്ചത്.

അക്രമികളെ ഉടന്‍ പിടികൂടും

അക്രമികളെ ഉടന്‍ പിടികൂടും

അക്രമികളെ ഉടന്‍ പിടികൂടുമെന്ന് ബെഹ്‌റ അറിയിച്ചു. സംഘര്‍ഷം ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും ഡിജിപി വ്യക്തമാക്കി.

പ്രത്യേകസംഘം

പ്രത്യേകസംഘം

ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ആക്രമണമഴിച്ചുവിട്ടവരെ മുഴുവന്‍ ഉടന്‍ കസ്റ്റഡിയിലെടുക്കും. ഇവരെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായും ബെഹ്‌റ പറഞ്ഞു.

വിവരം ലഭിച്ചിരുന്നു

വിവരം ലഭിച്ചിരുന്നു

തിരുവനന്തപുരത്ത് സംഘര്‍ഷം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നേരത്തേ തന്നെ പോലീസിന് ലഭിച്ചിരുന്നതായി ഡിജിപി കൂട്ടിച്ചേര്‍ത്തു.

എട്ടു പേര്‍ കസ്റ്റഡിയില്‍

എട്ടു പേര്‍ കസ്റ്റഡിയില്‍

അക്രമവുമായി ബന്ധപ്പെട്ട് എട്ടു പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ അറസ്റ്റ് നടത്തുമെന്നും ബെഹ്‌റ പറഞ്ഞു.

സുരക്ഷയേര്‍പ്പെടുത്തി

സുരക്ഷയേര്‍പ്പെടുത്തി

സംഘര്‍ഷത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സുരക്ഷ ശക്തമാക്കിക്കഴിഞ്ഞു. എകെജി സെന്ററുള്‍പ്പെടെ വിവിധ പാര്‍ട്ടി ഓഫീസുകള്‍ക്ക് സുരക്ഷയേര്‍പ്പെടുത്തിയതായും ബെഹ്‌റ വ്യക്തമാക്കി.

ജാഥകള്‍ നിരോധിച്ചു

ജാഥകള്‍ നിരോധിച്ചു

കെപി ആക്ട് അനുസരിച്ച് അടുത്ത ദിവസം നഗരത്തില്‍ ജാഥകള്‍ നടത്തുന്നത് നിരോധിച്ച് ഉത്തരവ് ഇറക്കിക്കഴിഞ്ഞു. മാത്രമല്ല വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ പാര്‍ട്ടി പതാകകളും നീക്കം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഗൂഡാലോചനയില്ല

ഗൂഡാലോചനയില്ല

തിരുവനന്തപുരത്ത് നടന്ന അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ ഗൂഡാലോചനയില്ലെന്ന് ബെഹ്‌റ വ്യക്തമാക്കി. മാത്രമല്ല മറ്റു ജില്ലകളില്‍ അക്രമം ഉണ്ടാവാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Loknath behra says the attackers will be arrested in trivandrum conflict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X