14കാരിയുടെ വയറ്റിൽ വളരുന്നത് സ്വന്തം അച്ഛന്റെ കുഞ്ഞ്! ഏഴുമാസം ഗർഭിണി! സംഭവം തിരുവനന്തപുരത്ത്...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: പതിനാലുകാരിയെ സ്വന്തം പിതാവ് ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കി. തിരുവന്തപുരം കാട്ടാക്കടയിലാണ് സംഭവം. ഏഴു മാസം മാസം ഗർഭിണിയായ പെൺകുട്ടി ഇപ്പോൾ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിരീക്ഷണത്തിൽ നിർഭയ കേന്ദ്രത്തിലാണ്.

ആ പെൺകുട്ടി എന്ത് തെറ്റ് ചെയ്തു?പ്രണയബന്ധം വീട്ടുകാരെയും വരനെയും അറിയിച്ചു,എന്നിട്ടും വരൻ പറഞ്ഞത്

മലയാളി നഴ്സിന്റെ ക്രൂരത! യെമൻ പൗരനായ ഭർത്താവിനെ വെട്ടിനുറുക്കി 110 കഷണങ്ങളാക്കി! യുവതി ഒളിവിൽ...

പത്തുദിവസം മുൻപ് സംശയം തോന്നിയ നാട്ടുകാരിൽ ചിലർ പോലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ വീട്ടിലെത്തി പോലീസ് അന്വേഷണം നടത്തി. തുടർച്ചയായി നടത്തിയ കൗൺസിലിങിലാണ് പെൺകുട്ടി സ്വന്തം പിതാവ് ലൈംഗികമായി പീഡിപ്പിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞത്.

ദിലീപിനെക്കുറിച്ച് ഇനി ഇല്ലാക്കഥകൾ പറയരുത്! ചാലക്കുടി ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് സർവ്വേ!

സംഭവമറിഞ്ഞ ശിശുസംരക്ഷണ വകുപ്പിന്റെ നിർദേശപ്രകാരം പൂജപ്പുര പോലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ഈ കേസ് കാട്ടാക്കട പോലീസിന് കൈമാറി. അതേസമയം, പെൺകുട്ടിയുടെ അച്ഛനും അമ്മയും കഴിഞ്ഞ ദിവസം രാത്രി പോലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ടെന്നും സൂചനയുണ്ട്.

ഏഴാം ക്ലാസ് മുതൽ...

ഏഴാം ക്ലാസ് മുതൽ...

പതിനാലു വയസ് പ്രായമുള്ള പെൺകുട്ടിയെ ഏഴാം ക്ലാസ് മുതൽ പിതാവ് ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നാണ് കൗൺസിലിങിൽ നിന്ന് വ്യക്തമായത്.

തുടർച്ചയായ കൗൺസിലിങ്...

തുടർച്ചയായ കൗൺസിലിങ്...

നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചെത്തിയ പോലീസും ശിശുസംരക്ഷണ പ്രവർത്തകരും തുടർച്ചയായ കൗൺസിലിങ് നൽകിയതോടെയാണ് പെൺകുട്ടി എല്ലാം തുറന്നുപറഞ്ഞത്.

ഏഴുമാസം ഗർഭിണി...

ഏഴുമാസം ഗർഭിണി...

പിതാവ് ലൈംഗിമായി പീഡിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടി ഗർഭിണിയായി. എന്നാൽ ഇക്കാര്യവും പെൺകുട്ടിയുടെ മാതാപിതാക്കൾ മറച്ചുവെയ്ക്കാൻ ശ്രമിച്ചു. ഇപ്പോൾ പെൺകുട്ടി ഏഴു മാസം ഗർഭിണിയാണ്.

വിദ്യാഭ്യാസം നിർത്തി...

വിദ്യാഭ്യാസം നിർത്തി...

പെൺകുട്ടി ഗർഭിണിയായതോടെ സ്കൂൾ വിദ്യാഭ്യാസം നിർത്തി. ഇതും നാട്ടുകാരിൽ സംശയം ജനിപ്പിക്കാൻ കാരണമായി.

അമ്മയും കൂട്ടുനിന്നു?

അമ്മയും കൂട്ടുനിന്നു?

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് മാതാവും കൂട്ടുനിന്നോ എന്നും സംശയമുണ്ട്. ഇത്രയും നാൾ പിതാവിന്റെ പീഡനം തുടർന്നിട്ടും മാതാവ് ആരോടും ഒന്നും പറഞ്ഞിരുന്നില്ല.

ഗർഭഛിദ്രത്തിന്...

ഗർഭഛിദ്രത്തിന്...

മൂന്നുമാസം മുൻപ് പാറശാലയിലെ ബന്ധു വഴി ഗർഭഛിദ്രത്തിനായി പെൺകുട്ടിയെ കളിയക്കാവിളയിലെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ഗർഭഛിദ്രം നടത്താനാകാത്ത സ്ഥിതിയായതിനാൽ വീട്ടിലേക്ക് മടങ്ങി.

രക്ഷിതാക്കൾ പിടിയിൽ...

രക്ഷിതാക്കൾ പിടിയിൽ...

പൂജപ്പുര പോലീസ് ആദ്യം രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കാട്ടാക്കട പോലീസിന് കൈമാറി. പെൺകുട്ടിയുടെ രക്ഷിതാക്കളെ കഴിഞ്ഞദിവസം കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന.

നിർഭയ കേന്ദ്രത്തിൽ...

നിർഭയ കേന്ദ്രത്തിൽ...

ഏഴു മാസം മാസം ഗർഭിണിയായ പെൺകുട്ടി ഇപ്പോൾ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിരീക്ഷണത്തിൽ നിർഭയ കേന്ദ്രത്തിലാണ്.

English summary
trivandrum;father raped daughter and she is pregnant now.
Please Wait while comments are loading...