കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം ശിവശങ്കര്‍ കൊച്ചിയില്‍ എത്തി; എന്‍ഐഎ ചോദ്യം ചെയ്യല്‍ ആരംഭിച്ചു, വൈരുധ്യങ്ങളില്‍ വ്യക്തത വരുത്തും

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം ശക്തമാക്കി എന്‍ഐഎയും കസ്റ്റംസും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നലെ വൈകീട്ട് 5 മണി മുതല്‍ പുലര്‍ച്ചെ 2.30 വരെയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. ശേഷം ഇദ്ദേഹത്തെ വീട്ടില്‍ തിരിച്ചെത്തിക്കുകയും ചെയ്തു.

Newest First Oldest First
8:53 AM, 30 Jul

സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ പോയത് മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍, നിയമവിരുദ്ധമായ മറ്റൊരു പ്രവൃത്തിക്കും കൂട്ടുനിന്നില്ലെന്ന് എം ശിവശങ്കര്‍
7:05 PM, 27 Jul

ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തു; എം ശിവശങ്കരന്‍ എന്‍ഐഎ ഓഫീസില്‍ നിന്ന് മടങ്ങി; അഭിഭാഷകനെ കണ്ടേക്കുമെന്ന് സൂചന. നാളെ എന്‍ഐഎ വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി. കസ്റ്റംസിനോട് പറഞ്ഞ കാര്യങ്ങള്‍ എന്‍ഐയോടും ആവര്‍ത്തിച്ചെന്ന് സൂചന
6:58 PM, 27 Jul

ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് സർക്കാരിന് ആശങ്കയില്ലെന്ന് മുഖ്യമന്ത്രി. അന്വേഷണ സംഘം വസ്തുതകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കട്ടെ
5:52 PM, 27 Jul

ചോദ്യം ചെയ്യലിന് ശേഷം എം ശിവശങ്കര്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും
5:45 PM, 27 Jul

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ എട്ട് മണിക്കൂര്‍ പിന്നിട്ടു.
12:59 PM, 27 Jul

എം ശിവശങ്കരനെ ചോദ്യം ചെയ്യുന്നത് മൂന്ന് മണിക്കൂര്‍ പിന്നിട്ടു
12:00 PM, 27 Jul

കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘത്തോടൊപ്പം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക സംഘവും ചേർന്നാണ് എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. പ്രത്യേകം തയാറാക്കിയ മുറിയിലാണ് ചോദ്യം ചെയ്യുന്നത്.
11:09 AM, 27 Jul

എന്‍ഐഎ ദക്ഷിണേന്ത്യന്‍ മേധാവി കെ ബി വന്ദനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
11:01 AM, 27 Jul

എം ശിവശങ്കരനെ ചോദ്യം ചെയ്യുന്നത് ഒരു മണിക്കൂര്‍ പിന്നിട്ടു
10:25 AM, 27 Jul

എന്‍ഐഎ ആസ്ഥാനത്തെ പ്രത്യേക മുറിയിലാണ് ചോദ്യംചെയ്യല്‍. നേരത്തെ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളില്‍ വ്യകതത വരുത്താനാണ് എൻഐഎ ശ്രമം
10:18 AM, 27 Jul

ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യല്‍ തുടങ്ങി
9:33 AM, 27 Jul

ശിവശങ്കര്‍ ചോദ്യം ചെയ്യലിനായി എന്‍ഐഎ ഓഫീസില്‍ ഹാജരായി.പത്ത് മണി മുതല്‍ അദ്ദേഹത്തെ ചോദ്യം ചെയ്യും
9:12 AM, 27 Jul

എം ശിവശങ്കറിനെ എന്‍ഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഇന്ന് രാവിലെ പത്തരയോടെ ഹാജരാകാന്‍ ശിവശങ്കറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശിവശങ്കര്‍ പുലര്‍ച്ചെ നാലരയോടെ പൂജപ്പുരയിലെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടു.
9:03 AM, 27 Jul

സ്വപ്‌നയുടെ പേരിലുള്ള ഫ്‌ലിക്‌സ് ഡെപ്പോസിറ്റ് മരവിപ്പിക്കാനും ബാങ്കുകള്‍ക്ക് കസ്റ്റംസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
9:03 AM, 27 Jul

സ്വപ്‌ന സുരേഷിന്റെ പക്കല്‍ നിന്നും 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു. തലസ്ഥാനത്തെ എസ്ബിഐ ബാങ്ക് ലോക്കറില്‍ നിന്നാണ് സ്ഥിര നിക്ഷേപമായി സൂക്ഷിച്ച തുക കണ്ടെത്തുന്നത്.
5:31 PM, 18 Jul

എല്ലാ ഇടപാടുകളുടെയും പ്രധാന ഇടനിലക്കാരനെന്ന് സുരേന്ദ്രന്‍
5:31 PM, 18 Jul

അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനെതിരെയാണ് ആരോപണം
5:31 PM, 18 Jul

മുഖ്യമന്ത്രിയുടെ സ്റ്റാഫംഗത്തിനെതിരെ ആരോപണവുമായി കെ സുരേന്ദ്രന്‍
4:22 PM, 18 Jul

സ്വര്‍ണം എത്തിച്ചത് ജ്വല്ലറികള്‍ക്ക് നല്‍കാനെന്നും സരിത്തിന്റെ മൊഴി
4:22 PM, 18 Jul

ഫൈസല്‍ ഫരീദ് തന്നോടൊപ്പം ഖരാമയില്‍ ജോലി ചെയ്തിരുന്നെന്നും സരിത്ത്
4:22 PM, 18 Jul

സ്വപ്‌ന ഉപയോഗിച്ചിരുന്ന ഔദ്യോഗിക വാഹനത്തിലും സ്വര്‍ണം കടത്തി
4:22 PM, 18 Jul

വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ പോലും ശിവശങ്കര്‍ ഇടപെട്ടിരുന്നതായി സരിത്ത്
4:21 PM, 18 Jul

എം ശിവശങ്കറുമായി അടുത്ത ബന്ധമെന്ന് സരിത്തിന്റെ മൊഴി
1:52 PM, 18 Jul

സന്ദീപിന്റെ തിരുവനന്തപുരത്തെ അരുവിക്കരയിലെ വീട്ടിലാണ് തെളിവെടുപ്പ്
1:52 PM, 18 Jul

സന്ദീപിനെ അന്വേഷണ സംഘം വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു
1:51 PM, 18 Jul

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ സ്വപ്നയും സന്ദീപ് നായരും തെളിവെടുപ്പിനായി തിരുവനന്തപുരത്ത്
12:58 PM, 18 Jul

നയതന്ത്ര ബാഗ് അയക്കാന്‍ ഫൈസലിനെ ചുമതലപ്പെടുത്തിയത് അറ്റാഷെ എന്ന് ആരോപണം. കത്ത് പുറത്ത്.
12:26 PM, 18 Jul

സ്വപ്നയുടെ അമ്പലമുക്കിലെ ഫ്ളാറ്റിൽ എൻഐഎ റെയ്ഡ്. സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ളാറ്റിലും പരിശോധന
9:49 AM, 18 Jul

ഫൈസലിന്റെ വീട്ടില്‍ നിന്ന് മൂന്ന് ബാങ്ക് പാസ് ബുക്കുകള്‍ പിടിച്ചെടുത്തു, ഒരു ലാപ്‌ടോപ്പും കസ്റ്റംസ് പിടിച്ചെടുത്തു
9:49 AM, 18 Jul

ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടും
READ MORE

 swapnas

English summary
trivandrum gold smuggling case; live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X