കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ലക്ഷ്മി നായര്‍... പുറത്താക്കിയിട്ടും രക്ഷയില്ല, വിദ്യാര്‍ഥികളുടെ ആരോപണം ഗുരുതരം...

ലക്ഷ്മി നായര്‍ ഇപ്പോഴും കോളേജ് ഭരണത്തില്‍ ഇടപെടുന്നതായി വിദ്യാര്‍ഥികള്‍

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു കേരള ലോ അക്കാഡമിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരം. ദിവസങ്ങളോളം നീണ്ടു നിന്ന സമരം അവസാനിച്ചത് സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

സരിതയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്ല!! കത്തിലുള്ളത്... രണ്ടു പേജുകള്‍ അപ്രത്യക്ഷം, ദുരൂഹത...സരിതയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്ല!! കത്തിലുള്ളത്... രണ്ടു പേജുകള്‍ അപ്രത്യക്ഷം, ദുരൂഹത...

എന്നാല്‍ ഇപ്പോള്‍ ലോ അക്കാഡമി വീണ്ടുമൊരു സമരത്തിനു തയ്യാറെടുക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായരുടെ ഇടപെടലുകള്‍ തന്നെയാണ് പുതിയ സമരത്തിനും വഴിവച്ചിരിക്കുന്നത്.

 പ്രക്ഷോഭത്തിനു കാരണം

പ്രക്ഷോഭത്തിനു കാരണം

ജനുവരിയിലാണ് സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ വിളിച്ചു ചേര്‍ന്ന യോഗത്തിനൊടുവില്‍ 29 ദിവസം നീണ്ടുനിന്ന വിദ്യാര്‍ഥി സമരം അവസാനിച്ചത്. അന്നത്തെ യോഗത്തിലെ വ്യവസ്ഥകള്‍ മാനേജ്‌മെന്റ് പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

ആദ്യത്തെ സമരം

ആദ്യത്തെ സമരം

ലക്ഷ്മി നായരുടെ പീഡനത്തിനെതിരേയായിരുന്നു വിദ്യാര്‍ഥികള്‍ നേരത്തേ സമരം നടത്തിയത്. തുടര്‍ന്ന് സര്‍ക്കാരിന്റെ കൂടി ഇടപെടലിനെ തുടര്‍ന്നു ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നു മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു.

നിബന്ധനകള്‍ ലംഘിച്ചു

നിബന്ധനകള്‍ ലംഘിച്ചു

കോളേജ് ഭരണത്തില്‍ ഇടപെടരുതെന്ന നിബന്ധന ലക്ഷ്മി നായര്‍ ലംഘിച്ചതായാണ് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ആരോപിക്കുന്നത്.

പ്രതികാര നടപടി

പ്രതികാര നടപടി

തന്നെ മാറ്റിയതിലുള്ള പ്രതികാര നടപടി ലക്ഷ്മി നായരുടെ ഭാഗത്തു നിന്നുണ്ടാവുന്നതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. അധ്യാപകരെ മറയാക്കിയാണ് അവര്‍ തങ്ങള്‍ക്കെതിരേ പ്രതികാരം ചെയ്യുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

 വെബ്‌സൈറ്റില്‍ ഇപ്പോഴും ലക്ഷ്മി നായര്‍ തന്നെ

വെബ്‌സൈറ്റില്‍ ഇപ്പോഴും ലക്ഷ്മി നായര്‍ തന്നെ

വിദ്യാര്‍ഥി സമരത്തിന്റെ ഭാഗമായി ലക്ഷ്മി നായരെ കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നു നീക്കിയിരുന്നു. പക്ഷെ കോളേജിന്റെ ഒഫീഷ്യല്‍ വെബ് സൈറ്റില്‍ പ്രിന്‍സിപ്പലിന്റെ സ്ഥാനത്ത് ഇപ്പോഴും ലക്ഷ്മി നായരുടെ പേര് തന്നെയാണുള്ളത്.

 കോളേജ് ഡയറക്ടര്‍

കോളേജ് ഡയറക്ടര്‍

ലക്ഷ്മി നായരുടെ അച്ഛനായ ഡോ എന്‍ നാരായണന്‍ നായരാണ് നിലവില്‍ കോളേജിന്റെ ഡയറക്ടര്‍. എന്നാല്‍ അദ്ദേഹം വാര്‍ധക്യസഹജമായ അവശതകള്‍ നേരിടുകയാണ്. ഈ അവസരം മുതലെടുത്താണ് ലക്ഷ്മി നായര്‍ ഭരണകാര്യങ്ങളില്‍ ഇടപെടുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

തീരുമാനം നടപ്പായിട്ടില്ല

തീരുമാനം നടപ്പായിട്ടില്ല

കോളേജ് ക്യാമ്പസിലും ഹോസ്റ്റലിലുമുള്ള സിസിടിവി ക്യാമറകള്‍ നീക്കം ചെയ്യാന്‍ നേരത്തേ നടന്ന ഒത്തുതീര്‍പ്പ് പ്രകാരം ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇതു പൂര്‍ണമായും നടപ്പിലായിട്ടില്ലെന്നു വിദ്യാര്‍ഥികള്‍ പറയുന്നു.

ഹൈക്കോടതി വിധി

ഹൈക്കോടതി വിധി

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനി സമരവും സത്യാഗ്രഹവും പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശം ആയുധമാക്കി കോളേജ് മാനേജ്‌മെന്റ് ഏതറ്റം വരെയും പോവുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. അതിനാല്‍ തുടക്കത്തില്‍ തന്നെ സമരത്തിനു മുതിരാത ഡയറക്ടര്‍ക്കു പരാതി നല്‍കുന്നതടക്കമുള്ള നീക്കങ്ങളാവും വിദ്യാര്‍ഥികളുടെ ഭാഗത്തു നിന്നുണ്ടാവുക.

കേസുകള്‍ ഇപ്പോഴുമുണ്ട്

കേസുകള്‍ ഇപ്പോഴുമുണ്ട്

നേരത്തേ സമരം നടത്തിയതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തിരുന്നു. ഇത് ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നതും വിദ്യാര്‍ഥികളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

 റവന്യു വകുപ്പും നടപടിയെടുത്തില്ല

റവന്യു വകുപ്പും നടപടിയെടുത്തില്ല

കോളേജിനായി 13 ഏക്കര്‍ ഭൂമി മാത്രം മതിയെന്നിരിക്കെ മാനേജ്‌മെന്റ് ട്രസ്റ്റ് കൈവശം വച്ചിരിക്കുന്നത് 40 ഏക്കറിലധികം ഭൂമിയാണ്. ഇതിനെതിരേ റവന്യു വകുപ്പിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല.

 ലക്ഷ്മി നായര്‍ക്കെതിരേ കേസ്

ലക്ഷ്മി നായര്‍ക്കെതിരേ കേസ്

ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന വിദ്യാര്‍ഥിയുടെ പരാതിയില്‍ ലക്ഷ്മി നായര്‍ക്കെതിരേ നേരത്തേ കേസെടുത്തിരുന്നു. എന്നാല്‍ പിന്നീട് വിദ്യാര്‍ഥി ഈ പരാതി പിന്‍വലിക്കുകയായിരുന്നു.

English summary
Law academy students to start strike again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X