പിണറായി സർക്കാരിനെ പിരിച്ചുവിടണം!സംഭവിക്കാനിരിക്കുന്നത് വൻ അട്ടിമറി?കരുക്കൾ നീക്കി സ്വാമി...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

ദില്ലി/തിരുവനന്തപുരം: കേരളത്തിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകർക്ക് നേരെ തുടരുന്ന ആക്രമണങ്ങൾ ദേശീയതലത്തിലും ചർച്ചയാകുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ബിജെപി ദേശീയ നേതാക്കൾ രൂക്ഷമായാണ് പ്രതികരിച്ചത്.

ചാത്തൻസ്വാമി ക്ഷേത്രത്തിലെ 'ചാത്തൻ' പൂജാരി!സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കും,കുട്ടികളുണ്ടാകാൻ സഹായം

കാമുകനെ കണ്ടു,താലി ഊരിനൽകി വധു പോയി! അന്തംവിട്ട് വരനും കൂട്ടരും! ഗുരുവായൂരിൽ കൂട്ടത്തല്ലും കരച്ചിലും

അതിനിടെ, കേരളത്തിലെ പിണറായി വിജയൻ സർക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. തലസ്ഥാനത്ത് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിന് പിന്നാലെയാണ് കേരളത്തിലെ ഇടതുമുന്നണി സർക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവുമായി സുബ്രഹ്മണ്യൻ സ്വാമി കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. കൊലപാതകത്തിന് പിന്നിൽ കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാരാണെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം.

തിങ്കളാഴ്ച നല്ല ദിവസമാകുമോ?അപ്പുണ്ണി പോലീസിന് മുന്നിലേക്ക്,നെഞ്ചിടിപ്പോടെ ദിലീപ് ജയിലിൽ...നിർണ്ണായകം

ദേശീയതലത്തിലും...

ദേശീയതലത്തിലും...

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം ബിജെപി ദേശീയതലത്തിലും ചർച്ചയാക്കിയിരുന്നു. കേന്ദ്ര മന്ത്രിമാരടക്കമുള്ള ബിജെപി ദേശീയ നേതാക്കൾ സിപിഎമ്മിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്.

സുബ്രഹ്മണ്യൻ സ്വാമി...

സുബ്രഹ്മണ്യൻ സ്വാമി...

കേരളത്തിൽ ബിജെപി പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ദേശീയതലത്തിൽ ഉയർത്തിക്കൊണ്ടുവരുന്നതിനിടെയാണ് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി വിചിത്രമായ ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിച്ചിരിക്കുന്നത്.

പിണറായി സർക്കാരിനെ പിരിച്ചുവിടണം...

പിണറായി സർക്കാരിനെ പിരിച്ചുവിടണം...

ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ പിണറായി സർക്കാരിനെ പിരിച്ചുവിടണമെന്നാണ് സുബ്രഹ്മണ്യൻ സ്വാമി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പിന്നിൽ സർക്കാർ...

പിന്നിൽ സർക്കാർ...

തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകനായ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാരാണെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം.

സിപിഎം ആഘോഷിക്കുന്നു...

സിപിഎം ആഘോഷിക്കുന്നു...

കേരളത്തിലെ ബിജെപി, ആർഎസ്എസ് പ്രവർത്തകരെ കൊലപ്പെടുത്തി സിപിഐഎം ആഘോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മതിഭ്രമം ബാധിച്ചവർ...

മതിഭ്രമം ബാധിച്ചവർ...

മതിഭ്രമം ബാധിച്ചവരാണ് കേരളത്തിൽ ഭരണം നടത്തുന്നതെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു.

തലസ്ഥാന നഗരിയിൽ...

തലസ്ഥാന നഗരിയിൽ...

രണ്ടു ദിവസം നീണ്ട അക്രമങ്ങൾക്ക് പിന്നാലെയാണ് തിരുവനന്തപുരം നഗരത്തോട് ചേർന്ന ശ്രീകാര്യത്ത് ആർഎസ്എസ് കാര്യവാഹകായ രാജേഷിനെ ഒരു സംഘം ക്രൂരമായി വെട്ടിക്കൊന്നത്.

English summary
trivandrum murder; bjp leader subramanian swamy against pinarayi government.
Please Wait while comments are loading...