കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് ഇറ്റലിയില്‍ നിന്നെത്തിയ യുവാവിന് കൊറോണയെന്ന് സംശയം, പ്രാഥമിക ഫലം പോസിറ്റീവ്

Google Oneindia Malayalam News

തിരുവനന്തപുരം: ഇറ്റലിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഒരാള്‍ക്ക് കൊറോണ രോഗബാധയെന്ന് സംശയം. ഇയാളുടെ പ്രാഥമിക പരിശോധാന ഫലം പോസിറ്റീവാണ്. അന്തിമ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് വെള്ളനാട് സ്വദേശിയായ ഈ യുവാവ്. ഇറ്റലിയില്‍ നിന്ന് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് രണ്ട് ദിവസം മുമ്പ് യുവാവ് തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് യുവാവ് നേരെ പോയത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ്.

1

അതേസമയം യുവാവില്‍ പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ തിരിച്ചയയ്ക്കുകയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കുളിക്കുമ്പോള്‍ പനിയുടെ ലക്ഷണം തോന്നിയതോടെയാണ് ഇയാള്‍ ദിശ നമ്പറില്‍ വിളിച്ച് കാര്യം അറിയിച്ചത്. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ഥിരീകരണത്തിനായി സാമ്പിള്‍ ആലപ്പുഴ ലാബില്‍ അയച്ചിരിക്കുകയാണ്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോകുന്നതിടെ ഇയാള്‍ സമീപത്തെ ഒരു ജ്യൂസ് കടയില്‍ കയറിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തുന്ന എല്ലാവരെയും മെഡിക്കല്‍ കോളേജില്‍ തന്നെ നിരീക്ഷണത്തില്‍ വെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ആശുപത്രിയില്‍ അഞ്ച് പേരും വീട്ടില്‍ 160 പേരുമാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉള്ളത്.

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഖത്തറില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിക്കും ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. തൃശൂരില്‍ കൊറോണ സ്ഥിരീകരിച്ച യുവാവ് റാന്നി സ്വദേശികല്‍ യാത്ര ചെയ്ത വിമാനത്തില്‍ ഉണ്ടായിരുന്നയാളാണ്. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഇയാള്‍ പങ്കെടുക്ത പൊതുപരിപാടികള്‍ പരിശോധിക്കും. കൂടാതെ ഇയാളുമായി ബന്ധപ്പെട്ടവരെയും നിരീക്ഷിക്കും. വിവാഹ ചടങ്ങില്‍ തൃശൂര്‍ സ്വദേശി പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.

Recommended Video

cmsvideo
Minister KK Shylaja congratulated for mallu traveller For His Braveness | Oneindia Malayalam

അതേസമയം കണ്ണൂരില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജിലെത്തി ഇയാള്‍ നേരത്തെ രക്തസാമ്പിള്‍ നല്‍കിയിരുന്നു. പക്ഷേ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് വിടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്ത് കൊറോണയ്‌ക്കെതിരെ ജാഗ്രത വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

കൊറോണയില്‍ രാജ്യത്തെ ആദ്യ മരണം കര്‍ണാടകത്തില്‍.... മരിച്ചത് 76കാരന്‍, വീഴ്ച്ചയുണ്ടായെന്ന് ആരോപണം!!കൊറോണയില്‍ രാജ്യത്തെ ആദ്യ മരണം കര്‍ണാടകത്തില്‍.... മരിച്ചത് 76കാരന്‍, വീഴ്ച്ചയുണ്ടായെന്ന് ആരോപണം!!

English summary
trivandrum native who comes from italy suspected of coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X