കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശങ്കർ റെഡ്ഡിക്കെതിരെ വിജിലൻസ് അന്വേഷണം, ഉമ്മൻചാണ്ടിയും ചെന്നിത്തലയും കുടുങ്ങുമോ ?

ശങ്കർ റെഡ്ഡിയുടെ നിയമനവും സ്ഥാനക്കയറ്റവും ചട്ടം ലംഘിച്ചാണെന്ന പരാതിയിന്മേലാണ് അന്വേഷണം. ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും പങ്കും അന്വേഷിക്കും

Google Oneindia Malayalam News

തിരുവനന്തപുരം : മുന്‍ വിജിലന്‍സ് ഡയറക്ടര്‍് ശങ്കര്‍ റെഡ്ഡിക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ശങ്കര്‍ റെഡ്ഡിയുടെ നിയമനവും സ്ഥാനക്കയറ്റവും ചട്ടംലംഘിച്ചാണെന്ന പരാതിയിന്മേലാണ് നടപടി. ഇതില്‍ മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും പങ്ക് അന്വേഷിക്കാനും വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഫെബ്രുവരി 15ന്അകം പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

Shankar Reddy

ഉത്തരമേഖല എഡിജിപി ആയിരുന്ന ശങ്കര്‍ റെഡ്ഡിയെ വിജിലനന്‍സ് എഡിജിപിയും പിന്നീട് ഡയറക്ടറായും ആയും നിയമിച്ചതില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്നാണ് പായിച്ചിറ നവാസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. വഴിവിട്ട നിയമനത്തിന് സഹായിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ് എന്നിവരും എതിര്‍കക്ഷികളായി ഉണ്ട്.

UmmanChandi

കണ്ണൂര്‍ വിമാനത്താവളത്തിലെ മരം മുറിയുമായി ബന്ധപ്പെട്ട കേസില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് അനുകൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുള്ള പ്രത്യുപകാരം ആയിരുന്നു ശങ്കര്‍ റെഡ്ഡിയുടെ വിജിലന്‍സ് ഡയറക്ടര്‍ പദവി എന്നാണ് പരാതിക്കാരന്‌റെ ആരോപണം.

Chennithala

ബാര്‍കോഴക്കേസ് അട്ടിമറിക്കുന്നതിന് യുഡിഎഫ് സര്‍ക്കാരിനെ ശങ്കര്‍ റെഡ്ഡി വഴിവിട്ടു സഹായിച്ചു എന്നും പരാതി ഉയര്‍ന്നിരുന്നു. എന്നാൽ വിജിലന്‍സ് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന ശങ്കര്‍ റെഡ്ഡിയുടെ വാദം വിജിലൻസ് കോടതി തള്ളി

English summary
Thiruvanthapuram Vigilance court orderd probe against former Vijilance Director Shankkar Reddy. Will also enquire the involvement of Ummanchandi and Chennithala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X