Get Updates
Get notified of breaking news, exclusive insights, and must-see stories!

പാഡ് മാന്‍ ചാലഞ്ച്...മൂക്ക് ചീറ്റിയ പേളി മാണിയെ കണ്ടം വഴി ഓടിക്കുമെന്ന് ട്രോളന്‍മാര്‍

സ്ത്രീയും ആര്‍ത്തവും എപ്പോഴും പടിക്ക് പുറത്ത് നിര്‍ത്തപെടേണ്ടത് തന്നെയാണെന്ന ചിന്തയ്ക്ക് അല്‍പം പോലും മാറ്റം വന്നിട്ടില്ലെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് വാര്‍ത്തകളിലൂടെ പുറത്തുവരുന്നത്. ആര്‍ത്തവ കാലത്ത് സ്ത്രീകളുപോഗിക്കുന്ന സാനിറ്ററി പാഡുകള്‍ സിനിമയില്‍ കാണിച്ചെന്ന ഒറ്റക്കാരണത്താല്‍ അക്ഷയ്കുമാറിന്‍റെ പാഡ്മാന്‍ എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണ്. ഇതിനെതിരെ വന്‍ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്.

കോണ്ടത്തിനന്‍റെ പരസ്യങ്ങള്‍ക്ക് പകല്‍ സമയം നിരോധനം ഏര്‍പ്പെടുത്തിയ നമ്മുടെ രാജ്യത്ത് ആര്‍ത്തവും തീണ്ടാരത്തുണിയും രക്തവുമെല്ലാം 'എ' ആകുന്നതില്‍ അദ്ഭുദപ്പെടാന്‍ തക്കതായി ഒന്നുമില്ല. എന്നാല്‍ ഭരണകൂടം കല്‍പ്പിച്ച് നല്‍കുന്ന അശ്ലീലത്തിനും അസ്വാഭാവികതയ്ക്കും അപ്പുറം ആര്‍ത്തവരക്തവും പാഡുമെല്ലാം പെണ്‍ ജീവിതത്തിലെ അനിവാര്യതകളാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് പാഡ്മാന്‍ ചാലഞ്ച് എന്ന പേരില്‍ ബോളിവുഡ് താരങ്ങള്‍ കാമ്പെയ്ന്‍ തുടങ്ങിയിരിക്കുകയാണ്.

മുന്നോട്ട് വെച്ചത് യഥാര്‍ത്ഥ പാഡ്മാന്‍

ഇന്ത്യയുടെ പാഡ്മാന്‍ എന്നറിയപ്പെടുന്ന അരുണാചലം മുരുകാനന്ദാണ് പാഡ്മാന്‍ ചാലഞ്ച് മുന്നോട്ട് വെച്ച്. തന്‍റെ കൈയ്യിലുള്ളത് പാഡാണ്, അതില്‍ ലജ്ജിക്കാന്‍ ഒന്നുമില്ല, പാഡും കൈയ്യിലേന്തി എല്ലാവരിലേക്കും ഈ സന്ദേശം എത്തിക്കൂ എന്ന കുറിപ്പോടെയാണ് അദ്ദേഹം ചാലഞ്ചിന് തുടക്കമിട്ടത്.

ഏറ്റെടുത്ത് താരങ്ങള്‍

ചാലഞ്ച് ഏറ്റെടുത്ത് നിരവധി ബോളിവുഡ് താരങ്ങളാണ് തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. സിനിമയിലെ നായികമാരായ ആയ സോനം കപൂര്‍, രാധികാ ആപ്തേ, നടന്‍ അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍, ആലിയാ ബട്ട്, ആയഷ്മാന്‍ ഖുറാന തുടങ്ങി നിരവധി പേര്‍ രംഗത്തെത്തി.ചാലഞ്ചിന് എല്ലായിടത്തും വന്‍ സ്വീകാര്യതയായിരുന്നു.

പേളി മാണി

തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പാഡ്മാന്‍ മാന്‍ ചാലഞ്ചില്‍ പ്രതികരണവുമായി നടി പേളി മാണിയും രംഗത്തെത്തി. ദി മൂക്കു ചീറ്റല്‍ ചാലഞ്ച്. എനിക്ക് കടുത്ത ജലദോഷമാണ്. അതിനാല്‍ പൊതുവേദിയില്‍ മൂക്കു പിഴിഞ്ഞാല്‍ തന്നെ ആരും ജഡ്ജ് ചെയ്യരുത്. ഞാന്‍ കൈയ്യില്‍ പിടിച്ചിരിക്കുന്ന ടിഷ്യൂ ​എന്‍റെ മൂക്ക് പിഴിയാന്‍ ഞാന്‍ ഉപയോഗിക്കുന്നതാണ് അതിലെന്താണ് തെറ്റ്. നിങ്ങളും നിങ്ങളുടെ ടിഷ്യൂ സോഷ്യല്‍ മീഡിയയില്‍ പേസ്റ്റ് ചെയ്ത് ചാലഞ്ചിന്‍റെ ഭാഗമാകൂ എന്നായിരുന്നു പോസ്റ്റ്.

എവിടെ പരിപാടി അവതരിപ്പിച്ചാലും

എവിടെ പരിപാടി അവതരിപ്പിച്ചാലും

എന്നാല്‍ പേളിയുടെ പോസ്റ്റിനെ വലിച്ച് കൂറി ഭിത്തിയില്‍ ഒട്ടിച്ചിരിക്കുകയാണ് ട്രോളന്‍മാര്‍. ശുദ്ധ വിവരക്കോടും അല്‍പം ബുദ്ധിയില്ലായ്മയും മാത്രമാണ് പേളിയുടെ പ്രശ്നമെന്നും പേളിക്ക് പറ്റിയത് വല്ല തേങ്ങാക്കൊല ആല്‍ബവും ഉണ്ടാക്കുകയും ആണെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്.

തമാശ അങ്ങിട് മനസിലായില്ലാന്ന്

തമാശ അങ്ങിട് മനസിലായില്ലാന്ന്

അതേസമയം പേളി മാണി ട്രോളിയത് യഥാര്‍ത്ഥത്തില്‍ സെന്‍സര്‍ബോര്‍ഡിനെ അല്ലേയെന്ന സംശയം മുന്നോട്ട് വെക്കുന്നവരുമുണ്ട്. പേളി തന്‍റെ ലെവലില്‍ ഒരു തമാശ വെച്ച് സെന്‍സര്‍ ബോര്‍ഡിനെ ട്രോളിയതാണെന്നും എന്നാല്‍ അത് ആളുകള്‍ക്ക് മനസിലായില്ലെന്നും ചിലര്‍ പറയുന്നു. എന്നാല്‍ താരം പക്ഷെ പിന്നീട് വിശദീകരണങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല.

പാഡ്മാന്‍

പാഡ്മാന്‍

ലോകനിലവാരത്തിലും തീരെ കുറഞ്ഞ വിലയിലും ആര്‍ക്കും സ്വന്തമായി സാനിറ്ററി നാപ്കിനുകള്‍ നിർമിക്കാൻ കഴിയുമെന്ന് കണ്ടുപിടിത്തം നടത്തിയ അരുണാചലം മുരുകാനന്ദന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് പാഡ്മാന്‍ ഒരുങ്ങുന്നത്. അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രം ഫിബ്രവരി ഒമ്പതിന് റിലീസ് ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+