ഷൂസും ഗ്ലൗസുമിട്ട് പിണറായി ഞാറ് നട്ടു; ഫോട്ടോ ഷെയര്‍ ചെയ്ത സര്‍ക്കാര്‍ ജീവനക്കാരന് പണികിട്ടി
കാസര്‍ഗോഡ്: പിണറായി വിജയനെlതിരെയുള്ള ട്രോള്‍ ഷെയര്‍ ചെയ്ത സര്‍ക്കാര്‍ ജീവനക്കാരന് സസ്പെന്ഷന്. വയലില്‍ ഇറങ്ങിയപ്പോള്‍ ഷൂസും ഗ്ളൗസും ഇട്ട് ഞാറ് നട്ട പിണറായി വിജയന്റെ ട്രോള്‍ ഫോട്ടോ ഷെയര്‍ ചെയ്ത പഞ്ചായത്ത് ജീവനക്കാരന് സസ്പപെന്ഷന്. ഇൗസ്റ്റ് എളേരി പഞ്ചായത്തിലെ യുഡി ക്ളാര്‍ക്ക് പി ജയരാജനു നേരെയാണ് സര്‍ക്കാര്‍ നടപടി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള പഞ്ചായത്ത് ഓര്ഗനൈസേഷന് മുന്‍ കാസര്‍ഗോഡ് ജില്ല പ്രസിഡന്റുകൂടിയാണ് ജയരാജന്.
2016 ഡിസംബറില്‍ ജയരാജന് ഷെയര്‍ ചെയ്ത ഫോട്ടോയുടെ പേരലാണ് നടപടി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിനെ കളിയാക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതതും സസ്പെന്ഷന് മറ്റൊരു കാരണമായി. കാസര്‍ഗോഡ് കലക്ട്രേറ്റില്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് വിഭാഗത്തില്‍ പെര്ഫോമന്റ്സ് ഓഡിറ്ററായി ജോലി ചെയ്യുന്ന സമയത്താണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.

തുടര്‍ന്ന ഇൗസ്റ്റ് എളേരി പഞ്ചായത്തിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. സര്‍വ്വീസ് ചട്ട ലംഘനം നടത്തിയെന്നാരോപിച്ചാണ് സസ്പെന്ഷന്. മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കാരണത്തിലാണ് കാണിക്കൽ നോട്ടിസ് പോലും നൽകാതെ കഴിഞ്ഞ ദിവസം സസ്പെന്‍ഷര്‍ ഓര്‍ഡര്‍ നല്‍കിയത്.
എന്നാല്‍ നടപടിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണ് ജയരാജന്റെ ആരോപണം. സിപിഎം വെള്ളോറ ലോക്കല്‍ കമ്മിറ്റിയാണ് തനിക്കെതിരെ പരാതി നല്‍കിയതെന്നും ജയരാജന് ആരോപിക്കുന്നു. ഇദ്ദേഹത്തിന്റെ സഹോദരന് സജേഷിനെ 2010ല്‍ സിപിഎം പ്രവര്‍ത്തകര്‍ വെട്ടികൊലപ്പെടുത്തിയിരുന്നു. കേസില്‍ ജയരാജന്റെ മാതാവ് സിബിെഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള വിരോധമാണ് സസ്പെന്ഷന് നടപടിക്കു പിന്നലെന്നാണ് ജയരാജന് ആരോപിക്കുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications