കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൂസും ഗ്ലൗസുമിട്ട് പിണറായി ഞാറ് നട്ടു; ഫോട്ടോ ഷെയര്‍ ചെയ്ത സര്‍ക്കാര്‍ ജീവനക്കാരന് പണികിട്ടി

  • By Desk
Google Oneindia Malayalam News

കാസര്‍ഗോഡ്: പിണറായി വിജയനെlതിരെയുള്ള ട്രോള്‍ ഷെയര്‍ ചെയ്ത സര്‍ക്കാര്‍ ജീവനക്കാരന് സസ്പെന്‍ഷന്‍. വയലില്‍ ഇറങ്ങിയപ്പോള്‍ ഷൂസും ഗ്ളൗസും ഇട്ട് ഞാറ് നട്ട പിണറായി വിജയന്‍റെ ട്രോള്‍ ഫോട്ടോ ഷെയര്‍ ചെയ്ത പഞ്ചായത്ത് ജീവനക്കാരന് സസ്പപെന്‍ഷന്‍. ഇൗസ്റ്റ് എളേരി പഞ്ചായത്തിലെ യുഡി ക്ളാര്‍ക്ക് പി ജയരാജനു നേരെയാണ് സര്‍ക്കാര്‍ നടപടി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള പഞ്ചായത്ത് ഓര്‍ഗനൈസേഷന്‍ മുന്‍ കാസര്‍ഗോഡ് ജില്ല പ്രസിഡന്‍റുകൂടിയാണ് ജയരാജന്‍.

2016 ഡിസംബറില്‍ ജയരാജന്‍ ഷെയര്‍ ചെയ്ത ഫോട്ടോയുടെ പേരലാണ് നടപടി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിനെ കളിയാക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതതും സസ്പെന്‍ഷന് മറ്റൊരു കാരണമായി. കാസര്‍ഗോഡ് കലക്ട്രേറ്റില്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് വിഭാഗത്തില്‍ പെര്‍ഫോമന്‍റ്സ് ഓഡിറ്ററായി ജോലി ചെയ്യുന്ന സമയത്താണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.

 jayarajan

തുടര്‍ന്ന ഇൗസ്റ്റ് എളേരി പ‍ഞ്ചായത്തിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. സര്‍വ്വീസ് ചട്ട ലംഘനം നടത്തിയെന്നാരോപിച്ചാണ് സസ്പെന്‍ഷന്‍. മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കാരണത്തിലാണ് കാണിക്കൽ നോട്ടിസ് പോലും നൽകാതെ കഴിഞ്ഞ ദിവസം സസ്പെന്‍ഷര്‍ ഓര്‍ഡര്‍ നല്‍കിയത്.

എന്നാല്‍ നടപടിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണ് ജയരാജന്‍റെ ആരോപണം. സിപിഎം വെള്ളോറ ലോക്കല്‍ കമ്മിറ്റിയാണ് തനിക്കെതിരെ പരാതി നല്‍കിയതെന്നും ജയരാജന്‍ ആരോപിക്കുന്നു. ഇദ്ദേഹത്തിന്‍റെ സഹോദരന്‍ സജേഷിനെ 2010ല്‍ സിപിഎം പ്രവര്‍ത്തകര്‍ വെട്ടികൊലപ്പെടുത്തിയിരുന്നു. കേസില്‍ ജയരാജന്‍റെ മാതാവ് സിബിെഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള വിരോധമാണ് സസ്പെന്‍ഷന്‍ നടപടിക്കു പിന്നലെന്നാണ് ജയരാജന്‍ ആരോപിക്കുന്നത്.

English summary
govt employee got suspension for sharing troll photo agaisnt pinarayi vijayan in social media. kasaragod east eleri pancahayat clerk jayarajan got suspension
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X