കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂർ സുരേഷ് ഗോപി എടുത്തെന്ന്.. പൊട്ടിക്കരഞ്ഞ് യുവാവ്, കിടിലൻ ട്രോൾ വീഡിയോ വൈറൽ!

Google Oneindia Malayalam News

Recommended Video

cmsvideo
എങ്ങോട്ടാണ് തൃശൂർ കൊണ്ട് പോയത് , പൊട്ടിക്കരഞ്ഞ് യുവാവ്

തൃശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി എത്തിയതോടെ ഫലം പ്രവചനാതീതമായ മണ്ഡലമാണ് തൃശൂര്‍. കാടിളക്കിയാണ് ഏറെ വൈകിയെത്തിയെങ്കിലും സുരേഷ് ഗോപി മണ്ഡലത്തില്‍ പ്രചാരണം നടത്തിയത്. അതുകൊണ്ട് തന്നെ തൃശൂരിൽ ബിജെപി വിജയിച്ചാലും അത്ഭുതപ്പെടാനില്ല എന്നതാണ് അവസ്ഥ.

തിരഞ്ഞെടുപ്പ് കാലത്ത് പല വിവാദങ്ങളിലൂടെയും സുരേഷ് ഗോപി കടന്ന് പോയി. പല പ്രസംഗങ്ങളും ട്രോളന്മാര്‍ക്ക് ചാകരയായി. അതിലൊന്നായിരുന്നു 'തൃശൂര്‍ ഞാനിങ്ങെടുക്കുവാ' എന്നുളള പ്രസംഗം. ഈ വൈറല്‍ പ്രസംഗത്തെ കൊന്ന് കൊലവിളിച്ച് കൊണ്ടുളള വീഡിയോ സോഷ്യല്‍ മീഡിയയില്‍ കത്തിയോടുകയാണ്.

സിനിമാ ഡയലോഗുകൾ പോലെ

സിനിമാ ഡയലോഗുകൾ പോലെ

താന്‍ അഭിനയിച്ച സിനിമകളിലെ ഡയലോഗുകള്‍ പോലെ തന്നെയായിരുന്നു സുരേഷ് ഗോപിയുടെ മിക്ക തിരഞ്ഞെടുപ്പ് കാല പ്രസംഗങ്ങളും. അതില്‍ അയ്യപ്പന്റെ പേര് പറഞ്ഞുളള പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുരേഷ് ഗോപിക്ക് പണിയും കൊടുത്തും. താരത്തിന്റെ പല പ്രസംഗങ്ങളും ട്രോളന്മാര്‍ ആഘോഷമാക്കി.

തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ

തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ

തനിക്ക് നെറ്റിപ്പട്ടം ചാര്‍ത്തി തന്നാല്‍ ഗുരുവായൂര്‍ കേശവനായി, തെച്ചിക്കോട്ട് രാമചന്ദ്രനായി പാര്‍ലമെന്റിലുണ്ടാകും എന്ന സുരേഷ് ഗോപിയുടെ പ്രസംഗം വാങ്ങിക്കൂട്ടിയ ട്രോളുകള്‍ക്ക് കയ്യും കണക്കുമില്ല. അക്കൂട്ടത്തിലാണ് തൃശൂര്‍ എനിക്ക് വേണമെന്നും തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ എന്നുമുളള വൈറല്‍ പ്രസംഗവും സുരേഷ് ഗോപി നടത്തിയത്.

കിടിലന്‍ ട്രോള്‍ വീഡിയോ

കിടിലന്‍ ട്രോള്‍ വീഡിയോ

തൃശൂര്‍ എനിക്ക് വേണം, നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം, ഈ തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ, എനിക്ക് വേണം ഈ തൃശൂര്‍ എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. ഈ പ്രസംഗത്തിന് പൊട്ടിച്ചിരിപ്പിക്കുന്ന കിടിലന്‍ ട്രോള്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഒരു യുവാവ്.

പൊട്ടിക്കരഞ്ഞ് യുവാവ്

പൊട്ടിക്കരഞ്ഞ് യുവാവ്

ഈ വീഡിയോയില്‍ തൃശൂര്‍ കാണാനില്ലെന്നും കണ്ട് പിടിച്ച് തരണം എന്നും ആവശ്യപ്പെട്ട് കൊണ്ട് യുവാവ് പൊട്ടിക്കരയുകയാണ്. ഇയാളുടെ വാക്കുകള്‍ ഇങ്ങനെയാണ്: ''ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ ഒന്ന് പറഞ്ഞ് തരണം. ഇപ്പോ ഞാന്‍ അറിഞ്ഞതാണ്. ഞാന്‍ അത്യാവശ്യമായിട്ട് തൃശൂര്‍ വരെ ഒന്ന് പോകാനിരിക്കുകയായിരുന്നു. അപ്പോഴാണ് പറയുന്നത് തൃശൂര്‍ സുരേഷ് ഗോപി കൊണ്ട് പോയെന്ന്.

കേരളത്തില്‍ തന്നെയാണോ അതോ കേരളത്തിന് പുറത്താണോ

കേരളത്തില്‍ തന്നെയാണോ അതോ കേരളത്തിന് പുറത്താണോ

തൃശൂര്‍ സുരേഷ് ഗോപി എടുത്തെന്നാണ് ഞാന്‍ അറിയുന്നത്. എങ്ങോട്ടാണ് കൊണ്ട് പോയത് എന്നെനിക്ക് അറിയില്ല. കേരളത്തില്‍ തന്നെയാണോ അതോ കേരളത്തിന് പുറത്താണോ അതോ ഇന്ത്യയില്‍ തന്നെ ഉണ്ടോ എന്നെനിക്ക് അറിയില്ല. നിങ്ങളാരെങ്കിലും തൃശൂര്‍ എവിടാണ് എന്ന് ഒന്നറിയിക്കണം പ്ലീസ്..'' എന്നാണ് വീഡിയോ.

ബിജെപിയുടെ എ പ്ലസ് മണ്ഡലം

ബിജെപിയുടെ എ പ്ലസ് മണ്ഡലം

ഈ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. ബിജെപി സംസ്ഥാനത്ത് എ പ്ലസ് മണ്ഡലങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളള മണ്ഡലമാണ് തൃശൂര്‍. സുരേഷ് ഗോപിക്കിവിടെ വലിയ വിജയ പ്രതീക്ഷയുമുണ്ട്.

തുഷാറിന് പകരക്കാരൻ

തുഷാറിന് പകരക്കാരൻ

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പളളിയെ ആയിരുന്നു ബിജെപി ആദ്യം തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. തൃശൂരില്‍ തുഷാര്‍ പ്രചാരണവും തുടങ്ങിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ തുഷാര്‍ വെള്ളാപ്പളളി തട്ടകം മാറ്റി.

അവസാന ലാപ്പിലെ എൻട്രി

അവസാന ലാപ്പിലെ എൻട്രി

ഇതോടെയാണ് തൃശൂരില്‍ സുരേഷ് ഗോപിക്ക് നറുക്ക് വീണത്. സിപിഐയുടെ രാജാജി മാത്യു തോമസും കോണ്‍ഗ്രസിന്റെ ടിഎന്‍ പ്രതാപനുമാണ് സുരേഷ് ഗോപിയുടെ എതിരാളികള്‍. നിലവില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് തൃശൂര്‍. ഇത്തവണയും സീറ്റ് നിലനിര്‍ത്തും എന്നാണ് എല്‍ഡിഎഫിന്റെ കണക്ക് കൂട്ടല്‍.

അട്ടിമറി ജയം നേടിയേക്കും

അട്ടിമറി ജയം നേടിയേക്കും

സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായി എത്തിയത് യുഡിഎഫിനാകും തിരിച്ചടി നല്‍കുക എന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. തൃശൂരില്‍ സുരേഷ് ഗോപി അട്ടിമറി ജയം നേടിയേക്കും എന്നാണ് ബിജെപിയുടേയും ആര്‍എസ്എസിന്റെയും വിലയിരുത്തല്‍. മൂന്ന് ലക്ഷം വോട്ടെങ്കിലും സുരേഷ് ഗോപി പിടിക്കും എന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

ഹൈന്ദവ വോട്ടുകളുടെ ഏകീകരണം

ഹൈന്ദവ വോട്ടുകളുടെ ഏകീകരണം

തൃശൂരില്‍ ബിജെപിക്ക് വന്‍ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ സാധിച്ചിട്ടുണ്ട്. അത് കൂടാതെ ശബരിമല വിഷയത്തോടെ വലിയ തോതില്‍ ഹൈന്ദവ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമായി ഏകീകരിക്കപ്പട്ടിട്ടുണ്ട് എന്നും ബിജെപി കരുതുന്നു. ഒപ്പം സുരേഷ് ഗോപിയുടെ താരപ്രഭാവം കൂടിയാകുമ്പോള്‍ തൃശൂരില്‍ വിജയം അസാധ്യമല്ലെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

വീഡിയോ കാണാം

വൈറലാകുന്ന ട്രോൾ വീഡിയോ കാണാം

ബിജെപിയുടെ കണക്ക് കൂട്ടലുകൾക്കും മേലെ സുരേന്ദ്രൻ, പത്തനംതിട്ടയിൽ മുക്കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷംബിജെപിയുടെ കണക്ക് കൂട്ടലുകൾക്കും മേലെ സുരേന്ദ്രൻ, പത്തനംതിട്ടയിൽ മുക്കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം

റായ്ബറേലിയിൽ സോണിയാ ഗാന്ധി വിയർക്കും.. എതിരാളി സോണിയയുടെ മുൻ വലംകൈ, ലക്ഷ്യം 5 ലക്ഷം!റായ്ബറേലിയിൽ സോണിയാ ഗാന്ധി വിയർക്കും.. എതിരാളി സോണിയയുടെ മുൻ വലംകൈ, ലക്ഷ്യം 5 ലക്ഷം!

English summary
Troll Video against Suresh Gopi goes viral in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X