കണ്ണിറുക്കി പെൺകുട്ടി ഔട്ട്'! ഒമര്‍ ലുലുവിനെ പൊളിച്ചടുക്കി ട്രോളൻമാർ... സുഡുക്കൾക്ക് പൊങ്കാല മഹാമഹം

Subscribe to Oneindia Malayalam

കോഴിക്കോട്: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗ ആണ് ഇപ്പോള്‍ വിവാദ വിഷയം. ഹൈദരാബാദില്‍ നിന്നുള്ള പരാതിയില്‍ കേസ് എടുത്തതോടെ മാണിക്യ മലയരായ പൂവീ എന്ന ഗാനം സിനിമയില്‍ നിന്ന് പിന്‍വലിക്കുമെന്ന് ഒമര്‍ ലുലു ആദ്യം പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ ആ തീരുമാനത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തു.

കണ്ണിന് ഗുരുതര രോഗം ബാധിച്ച കുട്ടി! പ്രിയ പ്രകാശിനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ... ചെക്കനൊപ്പം!!!

സോഷ്യല്‍ മീഡയ കട്ടക്ക് സപ്പോര്‍ട്ട് നല്‍കി നില്‍ക്കുമ്പോള്‍ ആയിരുന്നു ആദ്യ തീരുമാനം വന്നത്. അത് കേട്ടപ്പോഴേ ട്രോളന്‍മാര്‍ തുനിഞ്ഞിറങ്ങിയതായിരുന്നു. പിന്നീട് തീരുമാനം മാറ്റിയപ്പോഴും അക്കാര്യത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല.

കണ്ണിറുക്കൽ മാത്രമല്ല, വെടിയും വയ്ക്കും!!! മേജർ രവി വരെ നോട്ടമിട്ടു!!! അഡാറ് ലൗവ്വിന് അഡാറ് ട്രോളുകൾ

ഹൈദരാബാദില്‍ നിന്നുള്ള പരാതിയും വിവാദങ്ങളും എല്ലാം സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നു എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. എന്തായാവും ഇപ്പോള്‍ കണ്ണിറുക്കി ഫേമസ് ആയ പ്രിയ വാര്യര്‍ അല്ല താരം, ഒമര്‍ ലുലുവും സുഡുക്കളും ആണ്!!!

മാര്‍ക്കറ്റിങ് ലുലു!!!

മാര്‍ക്കറ്റിങ് ലുലു!!!

സുഡുക്കളുടെ പ്രതിഷേധം ഏതാണ്ട് അവസാനിച്ചിട്ടുണ്ട്. ഇനി സംഘികളെ കൂടി രംഗത്തിറക്കാനുള്ള പരിപാടിയാണോ ആവോ! എന്തായാലും പുതിയ പേര് കിട്ടിയിട്ടുണ്ട് 'മാര്‍ക്കറ്റിങ് ലുലു'!!!

നായിക ആരാ

നായിക ആരാ

സത്യത്തില്‍ ഈ സിനിമയിലെ നായിക ആരാണ് എന്ന സംശയം എല്ലാവര്‍ക്കും ഉണ്ട്. പണ്ട് പ്രേമത്തിലെ ആദ്യത്തെ പാട്ട് വന്നത് പോലെ ആയിരിക്കുമോ എന്നാണ് സംശയം.

 സുഡുക്കളും സംഘികളും

സുഡുക്കളും സംഘികളും

ഇക്കാര്യത്തില്‍ മാത്രം ഇവര്‍ ഏകോദര സഹോദരങ്ങള്‍ ആണെന്ന് തോന്നുന്നു. മണ്ടത്തരത്തിന്റെ കാര്യത്തില്‍ ഒരു വ്യത്യാസവും ഇല്ല!

മതവികാരം

മതവികാരം

സത്യത്തില്‍ എപ്പോഴാണ് ഈ മതവികാരം വ്രണപ്പെടുന്നത്. സാധാരണക്കാര്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങള്‍ മതപരമായ അര്‍ത്ഥത്തില്‍ കണ്ടെത്തുമ്പോള്‍ ആണോ?

ഏല്‍പിച്ചതാണോ

ഏല്‍പിച്ചതാണോ

സിനിമയുടെ പ്രൊമോഷന് വേണ്ടി ഇനി ആരെയെങ്കിലും ഏല്‍പിച്ചതാണ് ഈ കേസ് എന്നൊക്കെയാണ് പരിഹാസം. ഉമര്‍ ലുലു തന്നെ മറുപടി പറയട്ടേ അല്ലേ...

കുറച്ച് നേരത്തേക്ക്

കുറച്ച് നേരത്തേക്ക്

പത്മാവതി ഇറങ്ങുന്നതിന് മുമ്പേ സംഘികള്‍ക്ക് മതവികാരം ഞരമ്പില്‍ കയറിയതാണ്. ഇതിപ്പോള്‍ സുഡുക്കള്‍ക്കാണെന്ന് മാത്രം. കുറച്ച് നേരത്ത് പാട്ട് പിന്‍വലിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ!

തെലുങ്കന്‍മാരുടെ കാര്യം

തെലുങ്കന്‍മാരുടെ കാര്യം

മലയാളത്തിലുള്ള പാട്ട് കേട്ട് അങ്ങ് ആന്ധ്രയിലെ തെലുങ്കന്‍മാര്‍ ആണല്ലോ കേസ് കൊടുത്തത്. സാധാരണ തെലുങ്കന്‍മാര്‍ ഈ മലയാളം പാട്ടൊക്കെ കേള്‍ക്കാറുണ്ടോ ആവോ!

അത് ചങ്കൂറ്റം

അത് ചങ്കൂറ്റം

പാട്ട് ആദ്യം പിന്‍വലിച്ചെങ്കിലും പിന്നീട് തീരുമാനവും പിന്‍വലിച്ചല്ലോ... ആ ചങ്കൂറ്റത്തിനും ഉണ്ട് കേട്ടോ പിന്തുണ! എന്നാലും ആദ്യം പിന്‍വലിക്കാന്‍ പോയത് എന്തിനാണോ അവോ!

മലയാളികളോടാ കളി

മലയാളികളോടാ കളി

സംഗതി എന്തായാലും മലയാളികള്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഒമര്‍ ലുലു ആദ്യം പേടിച്ച് പോയാല്‍ എന്താ, കട്ടക്ക് കൂടെ നിന്നില്ലേ മല്ലൂസ്!

ചേട്ടനും അനിയനും

ചേട്ടനും അനിയനും

ഇപ്പോഴല്ലേ ആ സത്യം മനസ്സിലായത്... ഇവര്‍ ചേട്ടനും അനിയനും ആണത്രെ! പത്മാവതിയും ഒരു അഡാറ് ലൗവ്വും ആണ് ഇത് തെളിയിച്ചത് എന്ന് മാത്രം. കര്‍ണിസേനയും സുഡുക്കളും!

രണ്ടും പൊട്ടന്‍മാര്‍!!!

രണ്ടും പൊട്ടന്‍മാര്‍!!!

പത്മാവതിനെതിരെ സമരം ചെയ്ത കര്‍ണിസേനക്കാര്‍ പൊട്ടന്‍മാരാണെന്ന് നേരത്തേ തെളിഞ്ഞിരുന്നു. ഇപ്പോഴിതാ സുഡുക്കളുടെ പ്രതിഷേധം. അപ്പോള്‍ രണ്ട് പൊട്ടന്‍മാരോ!!!

രണ്ടും കണക്കാ...

രണ്ടും കണക്കാ...

പത്മാവതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ ശക്തമായി രംഗത്ത് വന്നവരില്‍ സുഡുക്കളും ഉണ്ടായിരുന്നു. ഇപ്പോള്‍ നേരെ തിരിച്ചായി കാര്യങ്ങള്‍!!! രണ്ടും കണക്കാ...

ഒമറിന്റെ ടൂളുകള്‍...

ഒമറിന്റെ ടൂളുകള്‍...

ആദ്യം കണ്ണിറുക്കലും പുരികം വളയ്ക്കലും. പിന്നെ ഉമ്മയും വെടിവപ്പും. അതിന് ശേഷം വിവാദം. അടുത്ത ട്രെയ്‌ലറില്‍ ഇനി എന്ത് ടൂള്‍ ആണോ ആവോ ഒമര്‍ ഉപയോഗിക്കാന്‍ പോകുന്നത്!

എന്തിനാ പിന്‍വലിച്ചത്

എന്തിനാ പിന്‍വലിച്ചത്

സത്യം പറഞ്ഞാല്‍ ആര്‍ക്കും ഈ സംശയം തോന്നും. ആദ്യം പാട്ട് പിന്‍വലിച്ചു. പിന്നെ അത് വീണ്ടും ഇട്ടു. ഇതിന് വേണ്ടി ആണെങ്കില്‍ പിന്നെ എന്തിനാണാവോ ആദ്യം പിന്‍വലിച്ചത്!

കഥയറിയാതെ ആട്ടം കണ്ടു!!!

കഥയറിയാതെ ആട്ടം കണ്ടു!!!

സത്യത്തില്‍ കേരളത്തിലെ മാധ്യമങ്ങളെല്ലാം കഥയറിയാതെ ആട്ടം കാണുകയായിരുന്നോ? അവര് പോലും അറിയാതെ അവര്‍ സിനിമയെ പ്രൊമോട്ട് ചെയ്തുകഴിഞ്ഞില്ലേ എന്ന്!

സൈക്കളോടിക്കല്‍ മൂവ്

സൈക്കളോടിക്കല്‍ മൂവ്

പാട്ട് പിന്‍വലിച്ചു എന്ന് പറഞ്ഞപ്പോള്‍ തന്നെ കിട്ടി വലിയ മാധ്യമ ശ്രദ്ധ. പിന്നെ, പാട്ട് പിന്‍വലിക്കില്ല എന്ന് പറഞ്ഞപ്പോള്‍ അതിലും കൂടുതല്‍ ശ്രദ്ധ കിട്ടു. പ്രൊമോഷന്‍ ഇനിയും കൂട്ടാനുള്ള സൈക്കളോജിക്കല്‍ മൂവ് ആയിരുന്നോ ആവോ!

കാണുന്നവന്റെ കുഴപ്പം

കാണുന്നവന്റെ കുഴപ്പം

ഓരോന്നും എങ്ങനെ കാണുന്നു എന്നതാണ് പ്രശ്‌നം. രവി വര്‍മ്മയുടെ അമ്മയും കുഞ്ഞും എന്ന ചിത്രം കണ്ടാല്‍, അമ്മയുടെ മാറിടത്തിലേക്ക് നോക്കുന്നവനെയൊന്നും ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന്!

ഏതിലെങ്കിലും ഉറച്ച് നിക്ക്!!!

ഏതിലെങ്കിലും ഉറച്ച് നിക്ക്!!!

ഇതിപ്പോള്‍ മഹേഷിന്റെ പ്രതികാരത്തില്‍ മെമ്പര്‍ താഹിര്‍ പറഞ്ഞതുപോലെ പറയേണ്ടി വരും എന്നാണ് തോന്നുന്നത്. ആദ്യം പിന്‍വലിക്കും എന്ന് പറഞ്ഞു, പിന്നെ പറഞ്ഞു പിന്‍വലിക്കില്ലാന്ന്... ഏതിലെങ്കിലും ഒന്ന് ഉറച്ച് നില്‍ക്കാന്‍ പറ്റുമോ!

പുണ്യാളന്‍ പ്ലേ...

പുണ്യാളന്‍ പ്ലേ...

സത്യത്തില്‍ ഒമര്‍ ലുലു ജയസൂര്യയുടെ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് കണ്ടിരുന്നു എന്ന് തോന്നുന്നു. അല്ലാതെ ഇത്രയും പ്രൊമോഷന്‍ ബുദ്ധി എവിടെ നിന്ന് കിട്ടാന്‍ ആണെന്നാണ് സംശയം!

പാട്ട് കേട്ടുകൊണ്ടാണോ...

പാട്ട് കേട്ടുകൊണ്ടാണോ...

നിസ്‌കാരത്തിനായി കണ്ണടച്ചാല്‍ പ്രിയ വാര്യരുടെ മുഖം ആണ് മനസ്സില്‍ വരുന്നത് എന്നാണല്ലോ പരാതി. അപ്പോള്‍ സ്വാഭാവികമായും ഒരു സംശയം ഉയരും... ഈ പാട്ടും കേട്ടുകൊണ്ടാണോ ഇവര്‍ നിസ്‌കരിക്കാന്‍ പോകുന്നത്!

ഇനി കസറും

ഇനി കസറും

ഇത്രയും നാള്‍ കിട്ടിയതുപോലെ ഉള്ള സപ്പോര്‍ട്ട് ആയിരിക്കില്ലത്രെ ഇനി കിട്ടുക. നട്ടെല്ലുണ്ടെന്ന് തെളിയിച്ചാല്‍ പിന്നെ മല്ലൂസിന് ഭയങ്കര സന്തോഷമാണ്... സുഡാപ്പിയും സംഘിയും ഒരുമിച്ച് വന്നാലും ഇനി കട്ട സപ്പോര്‍ട്ട് ആയിരിക്കും!

ചെക്ക്...

ചെക്ക്...

മെര്‍സൽ ടീം സംഘികളെ വച്ച് സിനിമ ഹിറ്റ് ആക്കി. അങ്ങനെയെങ്കില്‍ ഇതാ ഒരു ചെക്ക്... ഞങ്ങള്‍ സുഡാപ്പിയെ വച്ച് സിനിമ ഹിറ്റ് ആക്കും!

നമ്മളോടോ കളി

നമ്മളോടോ കളി

മതവികാരം വ്രണപ്പെടുത്തി എന്ന പരാതി കേട്ടപ്പഴേ പാട്ട് അങ്ങ് പിന്‍വലിച്ചു. അപ്പോള്‍ പറയുന്നു, അവര്‍ക്ക് പരാതിയില്ലെന്ന്... എന്നാല്‍ പിന്നെ പാട്ട് പിന്‍വലിക്കുന്നില്ലെന്ന്!!! മലയാളികളുടെ ഇടയില്‍ പയറ്റിത്തെളിഞ്ഞ നമ്മളോടാണോ കളിയെന്ന്....

നട്ടെല്ല്...

നട്ടെല്ല്...

പാട്ട് പിന്‍വലിക്കും എന്ന് കേട്ടപ്പപ്പോഴേ മലയാളികള്‍ ഒമര്‍ ലുലുവിന്റെ നട്ടെല്ല് തിരഞ്ഞുപോയതതാണ്. പിന്‍വലിക്കില്ല എന്ന് പറഞ്ഞപ്പോള്‍ ഉറപ്പാക്കി!!!

ദൈവഭയമില്ലാത്തവരെ പോലെ!

ദൈവഭയമില്ലാത്തവരെ പോലെ!

ആദ്യം പിന്‍വലിക്കും എന്ന് സമ്മതിച്ച് പിന്നീട് എന്തുകൊണ്ടാണ് അതില്‍ നിന്ന് പിറകോട്ട് പോയത്. ഒരുമാതി ദൈവഭയമില്ലാത്തവരെ പോലെ സംസാരിക്കരുതെന്ന്...

കുറുക്കന്റെ അനുശോചനം

കുറുക്കന്റെ അനുശോചനം

മാനിനെ സിംഹം പിടിച്ചതിന് കുറുക്കന്‍ അനുശോചിക്കുന്നത് പോലെയുണ്ട് ഇത്. അല്ലേലും സിനിമയെ സിനിമയായിത്തന്നെ കാണണം എന്നേ....

ഹെയ്‌ലസ... ഹെയ്‌ലസ...

ഹെയ്‌ലസ... ഹെയ്‌ലസ...

പൊട്ടനും പോയി മണ്ടനും പോയി ബോട്ടും കിട്ടി ഹെയ്‌ലസ!!! ഏതാണ്ട് ഇതാണ് ഇപ്പോഴത്തെ സ്ഥിതി. പാട്ടും ഹിറ്റ് ആയി, സിനിമയ്ക്ക് ഫ്രീ ആയി പ്രൊമോഷനും കിട്ടി!!!

ഇതൊക്കെയെന്ത്

ഇതൊക്കെയെന്ത്

ആരോപണങ്ങളുടെ മുന നീളുന്നത് ഒമര്‍ ലുലുവിന് നേര്‍ക്ക് തന്നെ ആണോ എന്നൊരു സംശയം. എന്തായാലും സിനിമയുടെ കാര്യത്തില്‍ ഇനി പേടിവേണ്ട. ഇനീഷ്യല്‍ കളക്ഷന്‍ പൊളിക്കും!!!

പേടിച്ച് തൂറിയോ!!!

പേടിച്ച് തൂറിയോ!!!

ഒമര്‍ ലുലുവിന്റെ ചാനല്‍ ചര്‍ച്ച കണ്ട ഒട്ടുമിക്ക മലയാളികളുടേയും മനസ്സില്‍ ഇങ്ങനെ ഒരു ചിന്ത വന്നുകാണുമത്രെ!!!

ഇനിയിപ്പോള്‍...

ഇനിയിപ്പോള്‍...

എല്ലാം ഒമര്‍ ലുലുവിന്റെ ബുദ്ദിയാണെന്നാണത്രെ വിചാരിച്ചത്. പക്ഷേ, സംഗതി അങ്ങനെ അല്ലെന്ന്... ഇനിയിപ്പോള്‍ ഷാന്‍ എങ്ങാനും!!!!

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Trollers question Omar Lulu on Oru Adaar Love controversy; Proya Prakash Warrier is out of the scene now!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X