കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയയില്‍ ട്രംപ് തന്നെ താരം... തൊട്ടുപിന്നാലെ മോദിയുണ്ട്.... ലോകനേതാക്കള്‍ കുതിക്കുന്നു

സോഷ്യല്‍ മീഡിയയില്‍ ട്രംപ് മുന്നില്‍

Google Oneindia Malayalam News

ജനീവ: സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആരാധകരുള്ളത് ആരായിരിക്കും. പല ഉത്തരങ്ങളായിരിക്കും മനസിലുണ്ടാവുക. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യത്തില്‍ കുതിക്കുകയാണ്. ട്വിറ്ററില്‍ 52 മില്യണ്‍ ഫോളോവേഴ്‌സുമായി ലോക നേതാക്കളില്‍ ഒന്നാം സ്ഥാനത്താണ് ട്രംപ്. അധികാരത്തില്‍ വന്ന ശേഷം ട്രംപിന്റെ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ കുത്തനെ വര്‍ധനവ് ഉണ്ടായെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതേസമയം ഇന്ത്യക്കും ഈ പഠനത്തില്‍ പ്രതീക്ഷിക്കാന്‍ വകയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടികയില്‍ തൊട്ട് പിന്നില്‍ തന്നെയുണ്ട്. പക്ഷേ ട്രംപുമായി ഒത്തുനോക്കുമ്പോള്‍ പത്തു മില്യണ്‍ ഫോളോവേഴ്‌സിന്റെ കുറവുണ്ട് മോദിക്ക്.

1

അതേസമയം ട്രംപിന്റെ പോസ്റ്റുകള്‍ക്കുള്ള ലൈക്കിനും റിട്വീറ്റിനും ഇപ്പറഞ്ഞതിനേക്കാള്‍ എത്രയോ റീച്ചുണ്ട്. മറ്റ് എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കുന്ന പ്രകടനമാണ് ട്രംപിന്റേത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 264.5 മില്യണ്‍ തവണയാണ് ട്രംപ് തന്റെ ഫോളോവേഴ്‌സുമായി സംസാരിച്ചത്. ഇത് മോദിയേക്കാള്‍ അഞ്ച് മടങ്ങ് അധികമാണ്. പട്ടികയില്‍ ഇവര്‍ രണ്ടുപേരും കഴിഞ്ഞാല്‍ പിന്നാലെ മാര്‍പ്പാപ്പയാണ് ഉള്ളത്. റിട്വീറ്റുകളുടെ കാര്യത്തില്‍ സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവാണ് മുന്നിലുള്ളത്. വെറും 11 തവണ ട്വീറ്റ് ചെയ്ത സല്‍മാന്‍ രാജാവിന് ഒരു ലക്ഷത്തിലധികം റിട്വീറ്റുകളാണ് ലഭിച്ചത്.

യുഎസ് സ്റ്റേറ്റ് വിഭാഗം മാത്രമാണ് ട്രംപിന്റെ ട്വിറ്ററില്‍ ഫോളോ ചെയ്യാത്ത ഏക സര്‍ക്കാര്‍ വിഭാഗം. എന്നാല്‍ ഈ വിഭാഗം ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയെ പിന്തുടരുന്നുണ്ടെന്നതും വിചിത്രമാണ്. യൂറോപ്പില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം പിന്തുടരുന്ന താരം. 5.6 മില്യണ്‍ ഫോളോവേഴ്‌സാണ് ഇവര്‍ക്കുള്ളത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണാണ് തൊട്ടുപിന്നില്‍. അതേസമയം പ്രമുഖ നേതാക്കളുടെ ഫോളോവേഴ്‌സില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. വ്യാജ അക്കൗണ്ടുകള്‍ ഒഴിവാക്കാനുള്ള ട്വിറ്ററിന്റെ നീക്കമാണ് ഇവര്‍ക്ക് തിരിച്ചടിയായത്.

ഉപ്പും മുളകും അവസാനിപ്പിക്കാന്‍ നീക്കം... നിഷയെ ഒഴിവാക്കാന്‍ ശ്രമമുണ്ടെന്ന് ഗണേഷ് കുമാര്‍ഉപ്പും മുളകും അവസാനിപ്പിക്കാന്‍ നീക്കം... നിഷയെ ഒഴിവാക്കാന്‍ ശ്രമമുണ്ടെന്ന് ഗണേഷ് കുമാര്‍

ആന്ധ്രയില്‍ നിറഞ്ഞ് ഉമ്മന്‍ചാണ്ടി; പുതിയ തന്ത്രങ്ങള്‍ പയറ്റി കോണ്‍ഗ്രസ്!! ഒരു രൂപാ ഫണ്ട് ശേഖരണംആന്ധ്രയില്‍ നിറഞ്ഞ് ഉമ്മന്‍ചാണ്ടി; പുതിയ തന്ത്രങ്ങള്‍ പയറ്റി കോണ്‍ഗ്രസ്!! ഒരു രൂപാ ഫണ്ട് ശേഖരണം

English summary
Trump most-followed world leader on Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X