കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃപ്തി ദേശായ് ഹൈക്കോടതിയിലേക്ക്..... സുരക്ഷ ഒരുക്കണമെന്ന് ആവശ്യം.... നിയമോപദേശം തേടി

Google Oneindia Malayalam News

നെടുമ്പാശ്ശേരി: ശബരിമലയില്‍ പ്രവേശനം നടത്തുന്നതിന് പോലീസിന്റെ സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായ് ഹൈക്കോടതിയിലേക്ക്. ഇവര്‍ വിമാനത്താവളത്തില്‍ എത്തിയ ഉടനെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. അതേസമയം തൃപ്തി കേരളത്തില്‍ നിന്ന് മടങ്ങാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് പ്രതിഷേധക്കാര്‍. ഇവര്‍ ഹൈക്കോടതിയെ സമീപിക്കുന്ന വിഷയത്തില്‍ നിയമോപദേശം തേടിയതായിട്ടാണ് സൂചന. ഇവര്‍ക്ക് നിയമോപദേശം നല്‍കാമെന്ന് മൂന്ന് അഭിഭാഷകരും അറിയിച്ചിട്ടുണ്ട്. നേരത്തെ ഇവരോട് മടങ്ങണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെങ്കിലും അതിലും തീരുമാനമുണ്ടായില്ല.

1

അതേസമയം ഇവര്‍ ഹൈക്കോടതിയെ സമീപിച്ചാല്‍ സുരക്ഷയുടെ കാര്യത്തില്‍ പോലീസിനും സര്‍ക്കാരിനും ഒരുപോലെ ബാധ്യതയുണ്ടാകും. ദര്‍ശനത്തിനായി എല്ലാ സൗകര്യവും ഒരുക്കേണ്ടി വരും. ആഭ്യന്തര ടെര്‍മിനലിന് പുറത്ത് പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണെന്ന് പോലീസ് ഇവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മടങ്ങിപ്പോകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അവര്‍. നേരത്തെ ആവശ്യപ്പെട്ട പ്രകാരം വാഹനവം താമസ സൗകര്യവും ഏര്‍പ്പാടാക്കാന്‍ കഴിയില്ലെന്ന് പോലീസ് ഇവരെ അറിയിച്ചിട്ടുണ്ട്. സ്വന്തം നിലയില്‍ വാഹനം ഏര്‍പ്പാടാക്കിയാല്‍ അതിന് വേണ്ട സുരക്ഷ നല്‍കാമെന്നാണ് പോലീസിന്റെ നിലപാട്. പ്രതിഷേധം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുന്ന നിലയിലാണ് ഉള്ളത്. ഇതില്‍ പെട്ടെന്ന് തന്നെ തീരുമാനമുണ്ടായില്ലെങ്കില്‍ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തൃപ്തി ദേശായിയെ പിണറായി വിജയന്‍ വിളിച്ചുവരുത്തി, പിണറായിയുടെ ഫോണ്‍ പരിശോധിക്കണം!!! ആരോപണംതൃപ്തി ദേശായിയെ പിണറായി വിജയന്‍ വിളിച്ചുവരുത്തി, പിണറായിയുടെ ഫോണ്‍ പരിശോധിക്കണം!!! ആരോപണം

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം.... മൂന്ന് സംസ്ഥാനങ്ങളില്‍ ഇഞ്ചോടിഞ്ചെന്ന് സര്‍വേരാജസ്ഥാനില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം.... മൂന്ന് സംസ്ഥാനങ്ങളില്‍ ഇഞ്ചോടിഞ്ചെന്ന് സര്‍വേ

English summary
trupthi desai approaches high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X