കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃപ്തി ദേശായി സർക്കാരിന്റെ അതിഥി; വിമാനത്തിലല്ല ഏത് ഇടവഴിയിലൂടെ പോയാലും തടയും

  • By Goury Viswanathan
Google Oneindia Malayalam News

പമ്പ: ശബരിമലയിൽ ദർശനം നടത്താനെത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പുലർ‌ച്ചെ 4.45ന് ഇൻഡിഗോ വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയിക്കും സംഘത്തിനും പ്രതിഷേങ്ങളെ തുടർന്ന് പുറത്തിറങ്ങാനായില്ല. നൂറുകണക്കിനാളുകളാണ് നാമജപ പ്രതിഷേധവുമായി തടിച്ചു കൂടിയിരിക്കുന്നത്.

തൃപ്തി ദേശായി എത്തിയത് സർക്കാർ പിന്തുണയോടെയാണെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. ബിജെപിയുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തിന് മുമ്പിൽ പ്രതിഷേധം. തൃപ്തി ദേശായി സർക്കാരിന്റെ അതിഥിയായാണ് എത്തിയിരിക്കുന്നത്, സർക്കാർ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു.

സർക്കാരിന്റെ അതിഥി

സർക്കാരിന്റെ അതിഥി

തൃപ്തി ദേശായിയയെ വിളിച്ച് വരുത്തിയത് പിണറായി വിജയനാണ്. ഇരുമുടിക്കെട്ടില്ലാതെ യാതൊരു ആചാരങ്ങളും പാലിക്കാതെ വെറുതെയാരു ടൂറിസ്റ്റ് കേന്ദ്രത്തിൽ വരുന്നത് പോലെയാണ് തൃപ്തി ദേശായി എത്തിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ ആരോപിച്ചു. കോടിക്കണക്കിന് ഭക്തർ എത്തുന്ന ശബരിമലയിൽ കലാപമുണ്ടാക്കാനാണ് അവരുടെ ശ്രമമെന്നും എ എൻ രാധാകൃഷ്ണൻ ആരോപിച്ചു.

അറസ്റ്റ് ചെയ്ത് നീക്കണം

അറസ്റ്റ് ചെയ്ത് നീക്കണം

പിണറായി വിജയന്റെ അഹങ്കാരമാണ് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണം. തൃപ്തി ദേശായിയെ തിരിച്ചയക്കുകയാണ് പ്രതിഷേധങ്ങൾ ശമിപ്പിക്കാൻ ഏക മാർഗം. സാധാരണ ജനങ്ങൾക്ക് നൽകാത്ത പരിഗണനയാണ് തൃപ്തി ദേശായിക്ക് നൽകുന്നത്. തൃപ്തി ദേശായിയെ അറസ്റ്റ് ചെയ്ത് നീക്കണമെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. സർക്കാരിൻ‌റെ വലയിൽ തൃപ്തി ദേശായി വീണുപോകരുതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

 തടയുക തന്നെ ചെയ്യും

തടയുക തന്നെ ചെയ്യും

വിമാനത്തിലൂടെയല്ല ഏത് വഴിയിലൂടെ പോയാലും തൃപ്തി ദേശായിയേ തടയുമെന്ന് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തൃപ്തി ദേശായിയെപ്പോലെയുള്ള ആക്ടിവിസ്റ്റുകൾക്ക് കയറാനുള്ള ഇടമല്ല ശബരിമലയെന്ന പുണ്യഭൂമി. ശബരിമല സമരം തുടരുമെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. ചരിത്രപരമായ പോരാട്ടത്തിന് സമയമായെന്നും സുരേന്ദ്രൻ പറയുന്നു.

Recommended Video

cmsvideo
തൃപ്തിയെ ശബരിമലയില്‍ എത്താന്‍ വിശ്വാസികള്‍ അനുവദിക്കില്ല | Oneindia Malayalam
ഇരുകൂട്ടരും പിന്നോട്ടില്ല

ഇരുകൂട്ടരും പിന്നോട്ടില്ല

തൃപ്തി ദേശായി വിമാനമിറങ്ങുന്നതിന് മുൻപ് തന്നെ പ്രതിഷേധക്കാർ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തിരികെ പോകണമെന്ന് തൃപ്തി ദേശായിയോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാൻ തയാറായില്ല. തൃപ്തി ദേശായിക്ക് വാഹന സൗകര്യം നൽകില്ലെന്ന് പ്രീ പെയ്ഡ് ടാക്സി ഡ്രൈവർമാർ നിലപാടെടുത്തു. ഓൺലൈൻ ടാക്സിക്കാരും വരാൻ വിസമ്മതിച്ചതോടെ പോലീസും കുഴങ്ങി. സർക്കാർ വാഹനത്തിൽ കയറ്റി പുറത്തിറക്കാൻ നോക്കിയാൽ തടയുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

തുണി കൊണ്ട് മറച്ചു

തൃപ്തി ദേശായി പ്രതിഷേധക്കാർക്ക് നേരെ കൈവീശിക്കാണിച്ചത് പ്രതിഷേധം ആളിക്കത്തിക്കാൻ ഇടയാക്കി. ഇതോടെ പ്രതിഷേധക്കാരും തൃപ്തി ദേശായിയും തമ്മിൽ കാണുന്നത് മറയ്ക്കാനായി വിമാനത്താവള അധികൃതർ പച്ച തുണികൊണ്ട് മറയുണ്ടാക്കി. വിമാനത്താവളത്തിന് മുമ്പിലെ പ്രതിഷേധവും പോലീസ് വിന്യാസവും യാത്രക്കാരെയും വലച്ചു.

നാടകീയ സംഭവങ്ങൾ

നാടകീയ സംഭവങ്ങളാണ് പുലർച്ചെ മുതൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലുണ്ടായത്. മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതിഷേധം തണുക്കാതെ വന്നപ്പോൾ കൈയ്യിൽ കരുതിയ പ്രഭാത ഭക്ഷണം തൃപ്തി ദേശായിയും സംഘവും വിമാനത്താവളത്തിൽ നിലത്തിരുന്ന് കഴിച്ചു. ശബരിമല ദർശനം നടത്താതെ കേരളത്തിൽ നിന്നും മടങ്ങില്ലെന്ന നിലപാടിലാണ് തൃപ്തി ദേശായി.

ഫേസ്ബുക്കിലും പ്രതിഷേധം‌

പ്രതിഷേധങ്ങളെ തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന തൃപ്തി ദേശായിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. വിമാനത്താവളത്തിലെത്തിയെന്ന് തൃപ്തി ദേശായിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ ഗോ ബാക്ക് കമന്റുകളാണ് നിറയുന്നത്. കേരളത്തിലെ മക്കൾക്ക് വെറുതെ പണിയുണ്ടാക്കരുതെന്നാണ് ഭീഷണിയുടെ സ്വരത്തിലുള്ള ചില കമന്റുകൾ.

തൃപ്തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ, പ്രതിഷേധങ്ങളെ തുടർന്ന് പുറത്തിറങ്ങാനാവുന്നില്ലതൃപ്തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ, പ്രതിഷേധങ്ങളെ തുടർന്ന് പുറത്തിറങ്ങാനാവുന്നില്ല

ശബരിമലയിൽ കർശന നിയന്ത്രണങ്ങളുമായി പോലീസ്, ബിജെപി-ബിഎംഎസ് നേതാക്കൾ കരുതൽ തടങ്കലിൽശബരിമലയിൽ കർശന നിയന്ത്രണങ്ങളുമായി പോലീസ്, ബിജെപി-ബിഎംഎസ് നേതാക്കൾ കരുതൽ തടങ്കലിൽ

English summary
trupthi desai is supported by pinarayi vijayan, says bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X