കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരെയും അറിയിക്കാതെ ശബരിമലയിലേക്ക് ഉടൻ എത്തുമെന്ന് തൃപ്തി ദേശായി; പോലീസ് ഒപ്പമുണ്ട്

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമലയിലേക്ക് എത്തുമെന്ന് തൃപ്തി ദേശായി | Oneindia Malayalam

പത്തനംതിട്ട: ശബരിമല ദർശനത്തിനായി ഉടൻ കേരളത്തിലേക്ക് എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. എന്നാൽ എന്നാണ് ദർശനത്തിനായി എത്തുക എന്ന് വെളിപ്പെടുത്താൻ സാധ്യമല്ലെന്ന് തൃപ്തി ദേശായി പറഞ്ഞു. പ്രതിഷേധങ്ങളെ പ്രതിരോധിച്ച് ദർശനം നടത്താനായി തന്നെയാകും ഇക്കുറി വരികയെന്ന് തൃപ്തി ദേശായി വ്യക്തമാക്കി.

മണ്ഡലകാല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നപ്പോൾ തൃപ്തി ദേശായി ഉൾപ്പെടെ അഞ്ച് പേര് അടങ്ങുന്ന സംഘം ദർശനത്തിനായി എത്തിയിരുന്നു. എന്നാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുമ്പിലുണ്ടായ വലിയ പ്രതിഷേധങ്ങളെ തുടർന്ന് 17 മണിക്കൂറോളം വിമാനത്താവളത്തിനകത്ത് തൃപ്തിയും സംഘവും തുടർന്നു. ഒടുവിൽ ദർശനം നടത്താനാകാതെ ഇവർ മടങ്ങുകയായിരുന്നു.

 പ്രതിഷേധം, മടക്കം

പ്രതിഷേധം, മടക്കം

പ്രായഭേദമന്യേ ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചതിന് പിന്നാലെയാണ് തൃപ്തി ദേശായിയും സംഘവും ദർശനത്തിനായി എത്തിയത്. തൃപ്തി ദേശായി എത്തുന്ന വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ പ്രതിഷേധക്കാർ പുലർച്ചെ തന്നെ വിമാനത്താവളത്തിന് പുറത്ത് തമ്പടിച്ചിരുന്നു. വിമാനത്താവളത്തിന് പുറത്ത് നാമജപപ്രതിഷേധവും തൃപ്തിക്കെതിരെ അസഭ്യവർഷവും ആരംഭിച്ചു. 17 മണിക്കൂറോളം നേരം തൃപ്തിയും സംഘവും പുറത്തിറങ്ങാനാകാതെ വിമാനത്താവളത്തിനുള്ളിൽ നിലയുറപ്പിച്ചു.

 കൈയ്യൊഴിഞ്ഞ് പോലീസും

കൈയ്യൊഴിഞ്ഞ് പോലീസും

നിലയ്ക്കൽ വരെ സ്വന്തം നിലയ്ക്ക് എത്തിയാൽ അവിടെ നിന്നും സുരക്ഷയൊരുക്കാമെന്ന നിലപാടിലായിരുന്നു പോലീസ്. എന്നാൽ ഓൺലൈൻ ടാക്സിക്കാരും എയർപോർട്ട് ടാക്സിക്കാരും തൃപ്തി ദേശായിയേും സംഘത്തെയും വാഹനത്തിൽ കയറ്റാൻ വിസമ്മതിച്ചു. തൃപ്തി ദേശായിയെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, ബിജെപി നേതാക്കളും രംഗത്തെത്തി. നാടകീയമായ മണിക്കൂറുകൾക്കൊടുവിൽ തൃപ്തി ദേശായി മടങ്ങി. മുംബൈ വിമാനത്താവളത്തിന് പുറത്തും ഇവർക്കെതിരെ വലിയ പ്രതിഷേധം നടന്നു.

തിരിച്ചെത്തുമെന്ന് തൃപ്തി

തിരിച്ചെത്തുമെന്ന് തൃപ്തി

ശബരിമലയിൽ ദർശനം നടത്തുമെന്ന മുൻ നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് തൃപ്തി ദേശായി പറഞ്ഞതായി കേരള കൗമുദിയാണ് റിപ്പോർട്ട് ചെയ്യുന്നത്. കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടാകില്ല ഇത്തവണ എത്തുക. കഴിഞ്ഞ തവണ മുൻകൂട്ടി അറിയിച്ച് , പോലീസ് സുരക്ഷ ആവശ്യപ്പെട്ടാണ് എത്തിയത്. അതുകൊണ്ടാണ് വിമാനത്താവളത്തിൽ വലിയ പ്രതിഷേധങ്ങൾ ഉണ്ടായത്. ഇക്കുറി തീയതി പറയാതെ അപ്രതീക്ഷിതമായായിരിക്കും എത്തുകയെന്ന് തൃപ്തി പറയുന്നു.

 പ്രതിഷേധം ഉണ്ടാകും

പ്രതിഷേധം ഉണ്ടാകും

കഴിഞ്ഞ തവണ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ പോലും പ്രതിഷേധക്കാർ അനുവദിച്ചില്ല. ഇക്കുറിയും വലിയ പ്രതിഷേധങ്ങളാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും യാത്രയിൽ നിന്ന് പിന്നോട്ടില്ല. ഭക്തിയുടെ പേരിലാണ് പ്രതിഷേധങ്ങൾ എന്ന് കരുതുന്നില്ല. കേരളത്തെ പോലുള്ള ഒരു സംസ്ഥാനത്ത് നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിക്കുന്നില്ലെന്നും തൃപ്തി ദേശായി വിമർശിച്ചു.

ദർ‌ശനം ലക്ഷ്യം

ദർ‌ശനം ലക്ഷ്യം

ശബരിമലയിൽ ദർശനം നടത്തുകയാണ് ലക്ഷ്യം. ശബരിമലയിൽ യുവതി പ്രവേശനം സുപ്രീംകോടതി തന്നെ അനുവദിച്ചിട്ടുള്ളതാണ്. ലക്ഷ്യം കാണും വരെ ശ്രമം തുടരുക തന്നെ ചെയ്യും. അടുത്ത വരവിൽ ദർശനം സാധ്യമാകുമെന്ന് പൂർണ വിശ്വാസമുണ്ടെന്ന് തൃപ്തി ദേശായി പറയുന്നു.

സുരക്ഷ നൽകുമെന്ന് പോലീസ്

സുരക്ഷ നൽകുമെന്ന് പോലീസ്

ദർശന വിവരം കേരളാ പോലീസിനെ അറിയിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാമെന്നാണ് അവർ പറഞ്ഞത്. സന്ദർശന വിവരം പുറത്തറിയിക്കാതെ വരാനാണ് പോലീസ് നിർദ്ദേശിച്ചത്. പോലീസിന്റെ ഭാഗത്ത് നിന്നും പൂർണമായ സഹകരണം പ്രതീക്ഷിക്കുന്നതായും തൃപ്തി ദേശായി പറഞ്ഞു.

ആരെയും അറിയിക്കില്ല

ആരെയും അറിയിക്കില്ല

തങ്ങൾ എപ്പോൾ വരുമെന്ന് ആർക്കും ഒരു സൂചന പോലും ഇക്കുറി നൽകില്ലെന്ന് തൃപ്തി ദേശായി പറയുന്നു. ദർശനം നടത്തി മടങ്ങുമ്പോൾ മാത്രമെ ഇക്കാര്യം പുറത്ത് അറിയുകയുള്ളു. ഇനിയുള്ള വരവിൽ അയ്യപ്പനെ കണ്ട് തൊഴുതിട്ടെ മടങ്ങൂവെന്ന് തൃപ്തി ദേശായി ഉറപ്പിച്ച് പറയുന്നു..

പട നയിച്ച് കോണ്‍ഗ്രസ്; ദക്ഷിണ-ഉത്തര മേഖലകളില്‍ ശക്തിപ്പെടുന്ന പ്രതിപക്ഷം, ആശങ്കയോടെ ബിജെപിപട നയിച്ച് കോണ്‍ഗ്രസ്; ദക്ഷിണ-ഉത്തര മേഖലകളില്‍ ശക്തിപ്പെടുന്ന പ്രതിപക്ഷം, ആശങ്കയോടെ ബിജെപി

English summary
will reach sabarimala soon secretely, says trupti desai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X