കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ത്തവം വിശുദ്ധിയുടെ അളവുകോലല്ല, വ്രതമെടുത്ത് മലചവിട്ടാന്‍ തൃപ്തി ദേശായി വരുന്നു

സത്രീകള്‍ക്കൊപ്പം വ്രതമെടുത്ത് മല ചവിട്ടുമെന്ന് തൃപ്തി ദേശായി. ആര്‍ത്തവം വിശുദ്ധിയുടെ അളവ്കോലല്ലെന്നും തൃപ്തി. പ്രതിഷേധങ്ങളെ ഭയപ്പെടുന്നില്ല.

  • By Gowthamy
Google Oneindia Malayalam News

മുംബൈ : ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ സ്ത്രീകളിലെ ഒരു വിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തരുതെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു.

വിവാദങ്ങള്‍ അവസാനിക്കാതെ തുടരുമ്പോള്‍ വ്രതമെടുത്ത് മലചവിട്ടുമെന്ന് വെല്ലുവിളിച്ച് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി രംഗത്തെത്തി. വര്‍ഷങ്ങളോളം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ സമരം നടത്തുകയും ഒടുവില്‍ ഹാജി അലി ദര്‍ഗയില്‍ പുരുഷന് തുല്യമായ ആരാധനാ സ്വാതന്ത്ര്യം നേടുകയും ചെയ്തു. ഹാജി അലി ദര്‍ഗയില്‍ ദര്‍ശനം നടത്തിയ ശേഷമാണ് തൃപ്തി ഇക്കാര്യം വ്യക്തമാക്കിയത്.

 വ്രതമെടുത്ത് മലചവിട്ടും

വ്രതമെടുത്ത് മലചവിട്ടും

ആരാധനയില്‍ ലിംഗനീതി നേടിഎടുക്കുന്നതിനായുളള സമരത്തില്‍ ശബരിമലയാണ് അടുത്ത ലക്ഷ്യമെന്ന് തൃപ്തി ദേശായി പറയുന്നു. 41 ദിവസം വ്രതമെടുത്ത് മലചവിട്ടുമെന്നും തൃപ്തി.

 ഒന്നിച്ച് മലയിലേക്ക്

ഒന്നിച്ച് മലയിലേക്ക്

ശബരിമല സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ യോഗം ഈ മാസം അവസാനം കേരളത്തില്‍ വിളിച്ചു ചേര്‍ക്കുമെന്ന് തൃപ്തി പറയുന്നു. സമാന നിലപാടുള്ള സംഘടനകള്‍ സ്ത്രീ മുന്നേറ്റത്തിന് പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറയുന്നു.

നീതി നിഷേധം

നീതി നിഷേധം

ആര്‍ത്തവം ഒരിക്കലും വിശുദ്ധിയുടെ അളവുകോലല്ലെന്ന് തൃപ്തി വ്യക്തമാക്കുന്നു. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് നീതി നിഷേധമാണെന്നാണ് തൃപ്തി പറയുന്നത്.

 സര്‍ക്കാര്‍ സുരക്ഷ ഒരുക്കും

സര്‍ക്കാര്‍ സുരക്ഷ ഒരുക്കും

ഈ വിഷയത്തില്‍ വിവിധ കോണുകളില്‍ നിന്നുയരുന്ന ഭീഷണികളെ ഭയപ്പെടുന്നില്ലെന്ന് തൃപ്തി പറയുന്നു. കേരള സര്‍ക്കാരും മുഖ്യമന്ത്രിയും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും തൃപ്തി വ്യക്തമാക്കുന്നു.

 സുപ്രീംകോടതിയില്‍ നിന്ന് നീതി

സുപ്രീംകോടതിയില്‍ നിന്ന് നീതി

ശബരിമലയില്‍ ലിംഗനീതി ഉറപ്പാക്കുന്ന വിധി തന്നെ സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തൃപ്തി പറയുന്നു. എന്നാല്‍ അനുകൂല വിധിക്കായി കാത്തുനില്‍ക്കാതെയാണ് പ്രക്ഷോഭം തുടരുന്നതെന്ന് തൃപ്തി പറയുന്നു.

 അനുകൂല നിലപാട്

അനുകൂല നിലപാട്

ശബരിമലയില്‍ സത്രീപ്രവേശനം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ത്തവം ശാരീരിക അവസ്ഥയാണെന്നും അതിന്റെ പേരില്‍ സ്ത്രീകളെ വിലക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

English summary
Social activit trupthi desai ready to visit sabarimala with women.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X