കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊമ്പുകോർത്ത് രാഹുൽ ഈശ്വരും തൃപ്തി ദേശായിയും! ശബരിമലയിൽ എന്തുംസംഭവിക്കാം; രാഹുലിന്റെ വെല്ലുവിളി വേറെ

Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണ മണ്ഡലപൂജയ്ക്ക് നട തുറക്കുമ്പോള്‍ ശബരിമല ദര്‍ശനം നടത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് തൃപ്തി ദേശായി. തനിക്കൊപ്പം അമ്പത് തികയാത്ത ആറ് സ്ത്രീകള്‍ വേറേയും ഉണ്ടാകും എന്ന് അവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

തൃപ്തി ദേശായിക്ക് ശബരിമലയിൽ വരാൻ പ്രത്യേക സുരക്ഷയൊരുക്കില്ല, ചെലവും കൊടുക്കില്ല; കത്തിന് മറുപടിയുംതൃപ്തി ദേശായിക്ക് ശബരിമലയിൽ വരാൻ പ്രത്യേക സുരക്ഷയൊരുക്കില്ല, ചെലവും കൊടുക്കില്ല; കത്തിന് മറുപടിയും

സംസ്ഥാന സര്‍ക്കാരിനോട് പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടെങ്കിലും അത് നിരാകരിക്കപ്പെടുകയാണ് ഉണ്ടായത്. എല്ലാവര്‍ക്കും നല്‍കുന്ന സുരക്ഷ തൃപ്തിയ്ക്കും സംഘത്തിനും നല്‍കുമെന്നാണ് വിവരം. എന്തൊക്കെ സംഭവിച്ചാലും, പ്രത്യേക സുരക്ഷ ഒരുക്കിയില്ലെങ്കിലും മലചവിട്ടാതെ മടങ്ങില്ലെന്ന് തൃപ്തിയും.

'തീരുമ്പോ തീരുമ്പോ പണി കിട്ടാൻ രാഹുൽ ഈശ്വർ എന്താ കുപ്പീന്ന് വന്ന ഭൂതം എങ്ങാനും ആണോ'... അടപടലം ട്രോൾ!'തീരുമ്പോ തീരുമ്പോ പണി കിട്ടാൻ രാഹുൽ ഈശ്വർ എന്താ കുപ്പീന്ന് വന്ന ഭൂതം എങ്ങാനും ആണോ'... അടപടലം ട്രോൾ!

ഒരു കാരണവശാലും തൃപ്തി ദേശായിയേയും സംഘത്തേയും ശബരിമല ദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്ന വെല്ലുവിളിയുമായി രാഹുല്‍ ഈശ്വരും രംഗത്തെത്തിക്കഴിഞ്ഞു. ഇനി മുന്നിലുള്ളത് മണിക്കൂറുകള്‍ മാത്രമാണ്. ശബരിമലയില്‍ ഇത്തവണ എന്ത് സംഭവിക്കും?

മലകയറാതെ മടക്കമില്ല

മലകയറാതെ മടക്കമില്ല

ശബരിമല ദര്‍ശനം നടത്താതെ ഇത്തവണ മടക്കമില്ലെന്ന് ഉറപ്പിച്ചാണ് തൃപ്തി ദേശായി എത്തുന്നത്. എന്തൊക്കെ പ്രതിഷേധം ഉണ്ടായാലും അതില്‍ നിന്ന് പിന്‍മാറില്ലെന്നും തൃപ്തി ആവര്‍ത്തിച്ച് പറയുകയാണ്. പ്രത്യേക സുരക്ഷയൊരുക്കിയില്ലെങ്കിലും തങ്ങള്‍ മലകയറും എന്നാണ് അവര്‍ വ്യക്തമാക്കുന്നത്.

അനുവദിക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍

അനുവദിക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍

തൃപ്തി ദേശായിയെ എന്ന് മാത്രമല്ല, അമ്പത് തികയാത്ത ഒരു സ്ത്രീയേയും ശബരിമല ദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. എന്തിന്റെ പേരിലായാലും ആചാരലംഘനം അനുവദിക്കില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്.

ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍

ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍

രാഹുല്‍ ഈശ്വര്‍ ആദ്യം മുതലേ പറയുന്ന ഒരു കാര്യം ഉണ്ട്. ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലായിരിക്കും തങ്ങളുടെ പ്രതിഷേധം. ഇത്തവണയും അങ്ങനെ തന്നെയാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. പക്ഷേ, കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴും നടന്ന പ്രതിഷേധങ്ങള്‍ ലോകം കണ്ടതാണ്.

കുറുകേ കിടക്കുമെന്ന്

കുറുകേ കിടക്കുമെന്ന്

തന്റെ നെഞ്ചില്‍ ചവിട്ടിയേ സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തൂ എന്ന് പറഞ്ഞ ആളാണ് രാഹുല്‍ ഈശ്വര്‍. ഇപ്പോഴും അദ്ദേഹം അത് തന്നെ ആണ് പറയുന്നത്. തങ്ങള്‍ നിലത്ത് കിടക്കും, തങ്ങളെ മറികടന്നേ തൃപ്തിയ്ക്കും സംഘത്തിനും മല കയറാന്‍ ആകൂ എന്ന്.

അയ്യപ്പ വിശ്വാസികളുടെ ശക്തി അറിയും

അയ്യപ്പ വിശ്വാസികളുടെ ശക്തി അറിയും

ശബരിമലയില്‍ എത്തിയാല്‍ തൃപ്തി ദേശായി അയ്യപ്പ ഭക്തരുടെ ശക്തി അറിയും എന്ന വെല്ലുവിളിയും രാഹുല്‍ ഈശ്വര്‍ നടത്തുന്നുണ്ട്. ഇതുവരെ ഉണ്ടായ പ്രതിഷേധങ്ങളേക്കാള്‍ വലുതായിരിക്കും മണ്ഡല കാലത്ത് ഉണ്ടാവുക എന്ന മുന്നറിയിപ്പ് കൂടിയാണിത്.

രാഹുലിന്റെ പ്രതീക്ഷ

രാഹുലിന്റെ പ്രതീക്ഷ

സ്ത്രീകള്‍ മല ചവിട്ടാന്‍ എത്തിയാല്‍ തങ്ങള്‍ വെറും നിലത്ത് പ്രതിഷേധം തീര്‍ത്ത് കിടക്കും. മലകയറേണ്ടവര്‍ക്ക് തങ്ങളുടെ ശരീരത്തില്‍ ചവിട്ടിയല്ലാതെ മുന്നോട്ട് പോകാന്‍ ആവില്ല. അവര്‍ അങ്ങനെ ചെയ്താല്‍ പോലീസിന് അഴരെ അറസ്റ്റ് ചെയ്ത് നീക്കേണ്ടി വരും എന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്.

കലുഷിത അന്തരീക്ഷം

കലുഷിത അന്തരീക്ഷം

സുപ്രീം കോടതി വിധിയ്ക്ക് ശേഷം ശബരിമല നട തുറന്നപ്പോള്‍ എല്ലാം കലുഷിതമായ അന്തരീക്ഷം ആയിരുന്നു ഉണ്ടായിരുന്നത്. അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീകളെ പോലും കയറ്റി വിടാതെ ആയിരുന്നു പ്രതിഷേധം. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി.

English summary
Trupti Desai and Rahul Easwar lock horns over Sabarimala entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X